Monday, November 25Success stories that matter
Shadow

അനുകരണങ്ങളില്ലാതെ വിജയവഴിയില്‍ ഫാസ്റ്റന്‍ മെഡിക്കല്‍

1 0

ഫിറോസ് ഖാലിദ് എന്ന യുവസംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഫാസ്റ്റന്‍ മെഡിക്കല്‍ എന്ന സ്ഥാപനത്തേയും ഒരുപക്ഷെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല. എന്നാല്‍ ഈ പകര്‍ച്ച വ്യാധിയുടെ കാലഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ബ്രാന്റാണ് ഫാസ്റ്റന്‍ മെഡിക്കല്‍. കാരണം, ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകളുടെ പ്രധാന മാനുഫാക്ചറര്‍ എന്ന നിലയിലാണെന്ന് മാത്രം. എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ കേരളത്തിലെ വിശ്വസനീയ നാമമാണ്.

കോഴിക്കോട്, വടകര ഒഞ്ചിയം സ്വദേശിയായ ഫിറോസ് 2013-ല്‍ എളിയരീതിയില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ (മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും) എറണാകുളത്ത് അയ്യപ്പന്‍കാവില്‍ തുടങ്ങിയ സ്ഥാപനമാണ് ഫാസ്റ്റന്‍ മെഡിക്കല്‍. തന്റെ 2 സുഹൃത്തുക്കളേയും പാര്‍്ട്ണര്‍മാരാക്കിയാണ് ഫിറോസ് സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു സാധാരണ സംരംഭത്തിന് തുടക്കത്തില്‍ സംഭവിക്കുന്നതുപോലെ തന്നെ തുടക്കത്തില്‍ ധാരാളം പ്രതിസന്ധികളെ നേരിടേണ്ടിവന്നു ഈ സ്ഥാപനത്തിനും. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയെ നേരിടാനാവാതെ സ്ഥാപനത്തിന്റെ മറ്റു 2 പാര്‍ട്്ണര്‍മാരും സ്ഥാപനത്തില്‍നിന്ന് പിന്മാറി. എന്നാല്‍ ഈ പ്രതിസന്ധിയെ കേവലം 27 വയസ്സ്് മാത്രമുണ്ടായിരുന്ന ഫിറോസ് നേരിട്ടത് തന്റെ ചങ്കൂറ്റത്തേയും കഠിനാധ്വാനത്തേയും കൂട്ടുപിടിച്ചായിരുന്നു. പ്രതിസന്ധികള്‍ അതിരൂക്ഷമായ സമയത്ത് ഈ ബിസിനസ്സില്‍ നിന്നും പിന്‍മാറാന്‍ കുടുംബത്തില്‍ നിന്നും അഭ്യൂദയകാംക്ഷികളില്‍ നിന്നും വലിയ തോതില്‍ സമ്മര്‍ദ്ദം ഉണ്ടായപ്പോഴും ഫിറോസ് മുന്നോട്ടു പോയത് സംരംകത്വത്തോടുളള അടങ്ങാത്ത പാഷനും പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുമെന്നുള്ള ആത്മവിശ്വാസവും കൊണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഇന്ന് കേരളത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സര്‍ജിക്കല്‍ ഡിസ്‌പോസിബിള്‍ ബ്രാന്റായി ഫാസ്റ്റന്‍ മെഡിക്കല്‍ന് മാറാന്‍ സാധിച്ചത്. ഇന്ന് നേരിട്ടും അല്ലാതെയും 450-ഓളം തൊഴിലാളികള്‍ക്ക് തൊഴില്‍ ദാതാവാണ് ഫാസ്റ്റന്‍ മെഡിക്കല്‍. സര്‍ജിക്കല്‍ ഗൗണും അഡല്‍ട്ട് ഡയപ്പറും മാത്രം വിപണനം ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നും 60-ഓളം മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും നടത്തുന്ന സ്ഥാപനമായി ഫാസ്റ്റന്‍ മെഡിക്കല്‍ വളര്‍ന്നത് ഒറ്റ രാത്രികൊണ്ടല്ല, മറിച്ച് അനേകം പ്രതിസന്ധികളെ മറികടന്നാണ്. മാനുഫാക്ചറിങ്ങ് യൂണിറ്റ്, ക്ലീന്‍ റൂം, ഗോഡൗണ്‍ എന്നിവയെല്ലാം ചേര്‍ത്ത് 30,000 സ്‌ക്വയര്‍ ഫീറ്റിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് ഗവണ്‍മെന്റിനായി പി.പി.ഇ. കിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയതില്‍ ഒന്നാം സ്ഥാനത്തുള്ള ഒരു സ്ഥാപനം കൂടിയാണ് ഫാസ്റ്റന്‍ മെഡിക്കല്‍. ഈ കൊറോണക്കാലത്ത് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുത്തപ്പോള്‍ അവരോട് തോളോടുതോള്‍ ചേര്‍ന്നു നിന്ന സ്ഥാപനമാണ് ഫാസ്റ്റന്‍ മെഡിക്കല്‍സ്. നേഴ്‌സസ് ക്യാപിന്റെ (ബുഫണ്‍ ക്യാപ്പ്) മാനുഫാക്ചറിങ്ങ് നടത്തുന്ന കേരളത്തിലെ അത്യപൂര്‍വ്വം സ്ഥാപനങ്ങളില്‍ ഒന്നാണ് ഫാസ്റ്റന്‍ മെഡിക്കല്‍.

സംരംഭകയാത്രയുടെ 8-ാം വര്‍ഷത്തില്‍ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ മുന്‍പന്തിയാണ് ഫാസ്റ്റന്‍ മെഡിക്കല്‍ നിലകൊള്ളുന്നത്. കേരളത്തിലും കേരളത്തിന് പുറത്തുമായി 100ഓളം ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും ഇന്ന് ഫാസ്റ്റന്‍ മെഡിക്കലിന്റെ സേവനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു.

സോഫ്റ്റ് ഹഗ്‌സ് എന്ന ബ്രാന്റില്‍ അഡല്‍ട്ട് ഡയപ്പറും, അണ്ടര്‍ പാഡുകളും ഫാസ്റ്റന്‍ വിപണിയിലെത്തിക്കുന്നു. മോംമ്‌സ് ഡേ എന്ന ബ്രാന്റില്‍ മെറ്റേണിറ്റി പാഡുകളും വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഫാസ്റ്റന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇ ഫാസ്റ്റ് ലൂടെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ശക്തമായ ആര്‍.ആന്റ് ഡിയാണ് ഫാസ്റ്റന്‍ന്റേത്. എല്ലാ 3 മാസം കൂടുമ്പോഴും ഓരോ പുതിയ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും എന്നുള്ളത് സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ഈ കൊറോണക്കാലത്തുണ്ടായ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി ഗവമെന്റിന്റെ ഭാഗത്തുനിന്നും പൊതുസമൂഹത്തില്‍ നിന്നും ഏറ്റവും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്. ഇത് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായെന്ന് ഫിറോസ് നന്ദിയോടെ ഓര്‍ക്കുന്നു.

ഗള്‍ഫില്‍ ബിസിനസ്സുകാരനായിരുന്ന പിതാവ് ഖാലിദാണ് കേരളത്തില്‍ ഒരു സംരംഭകനാകാന്‍ എന്നും ഫിറോസിനെ പ്രചോദിപ്പിച്ചിരുന്നത്. ബിസിനസ്സില്‍ എന്നും മേല്‍നോട്ടം വഹിച്ചും യഥാസമയങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കിയും ഫിറോസിനൊപ്പം നിഴല്‍പോലെ ഉണ്ടായിരുന്ന പിതാവിന്റെ ഉപദേശങ്ങള്‍ കരുത്തു നല്‍കിയിരുന്നു എന്ന സത്യം ഫിറോസ് ഓര്‍ക്കുന്നു. ഇപ്പോള്‍ ഖാലിദ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ്. സ്ഥാപനത്തിന്റെ തുടക്കത്തിലുണ്ടായപ്രതിസന്ധി കാലഘട്ടത്തില്‍ മറ്റ് 2 പാര്‍ട്ണര്‍മാര്‍ പിരിഞ്ഞുപോയപ്പോള്‍ ഫിനാന്‍സ് ഡയറക്ടായി സ്ഥാനമേറ്റ നിസാറിന്റെ സേവനവും, കമറുല്‍ ഇസ്‌ലാം, ഷക്കീര്‍ എന്നിവരുടെ സഹകരണവും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയ ഘടകമായിരുന്നു എന്ന് ഫിറോസ് എടുത്ത് പറയുന്നു.

ഏത് പ്രതികൂല സാഹചര്യത്തിലും ഫാസ്റ്റന്റെ കൂടെ നില്‍ക്കുന്ന ജീവനക്കാരാണ് സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്. അതില്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് വിനോദിന്റെ സേവനം വിലമതിക്കാനാവാത്തതാണ്. ഏത് പ്രതിസന്ധിയിലും പ്രതികൂല സാഹചര്യത്തിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ഥാപനത്തിനായി നിലകൊണ്ടവരാണിവര്‍. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഫിറോസിന് എല്ലാവിധ മാനസിക പിന്‍തുണ നല്‍കി കൂടെനിന്ന ഭാര്യ സജിലയുടെ പങ്കും ഫാസ്റ്റന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകമായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കള്‍ സയാന്‍, സെഹന്‍, സമിന്‍.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *