ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡിജിറ്റല്‍-ഓണ്‍ലൈന്‍ മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു.
വ്യത്യസ്ഥനായി ചിന്തിക്കുകയും വ്യത്യസ്ഥനായി ബിസിനസ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി ഡി.ഉദയഭാനു. ഇംപല്‍ ഗ്രൂപ്പിനുകീഴില്‍ ഒന്നിലധികം സ്ഥാപനങ്ങളാണ് ഉള്ളത്. ആധുനിക കാലഘട്ടത്തിനാവാശ്യമായ ഓണ്‍ലൈന്‍-ഡിജിറ്റല്‍ മേഖലയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുകൊണ്ടുപാവുന്നത.് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഇ-വാലറ്റ്, ഐസ്ട്രീം തുടങ്ങിയ മേഖലകളില്‍ ആണ് സ്ഥാപനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സംരംഭകയാത്രയേക്കുറിച്ചും പുതിയ പദ്ധതികളേക്കുറിച്ചും ഡി.ഉദയഭാനു വിജയഗാഥയോട് സംസാരിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശിയായ ഉദയഭാനുവിന്റെ തുടക്കം സിവില്‍ എന്‍ജിനീയറിംഗ് മേഖലയിലായിരുന്നെങ്കിലും സംരംഭകനാകണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അങ്ങനെ 2001-ല്‍ ആണ് ഇംപല്‍ ഗ്രുപ്പ് ഓഫ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. എക്‌സ്‌പോര്‍ട്ട്് മേഖലയില...