വ്യത്യസ്ഥനായി ചിന്തിക്കുകയും വ്യത്യസ്ഥനായി ബിസിനസ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി ഡി.ഉദയഭാനു. ഇംപല്‍ ഗ്രൂപ്പിനുകീഴില്‍ ഒന്നിലധികം സ്ഥാപനങ്ങളാണ് ഉള്ളത്. ആധുനിക കാലഘട്ടത്തിനാവാശ്യമായ ഓണ്‍ലൈന്‍-ഡിജിറ്റല്‍ മേഖലയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുകൊണ്ടുപാവുന്നത.് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഇ-വാലറ്റ്, ഐസ്ട്രീം തുടങ്ങിയ മേഖലകളില്‍ ആണ് സ്ഥാപനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സംരംഭകയാത്രയേക്കുറിച്ചും പുതിയ പദ്ധതികളേക്കുറിച്ചും ഡി.ഉദയഭാനു വിജയഗാഥയോട് സംസാരിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശിയായ ഉദയഭാനുവിന്റെ തുടക്കം സിവില്‍ എന്‍ജിനീയറിംഗ് മേഖലയിലായിരുന്നെങ്കിലും സംരംഭകനാകണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അങ്ങനെ 2001-ല്‍ ആണ് ഇംപല്‍ ഗ്രുപ്പ് ഓഫ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. എക്‌സ്‌പോര്‍ട്ട്് മേഖലയിലായിരുന്നു തുടക്കം. 6 വര്‍ഷക്കാലം ഗള്‍ഫിലേക്ക് പച്ചക്കറികള്‍ പഴം, ഇറച്ചി എന്നിവയായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. ആ സമയത്തായിരുന്നു ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ജി.എസ്.എം. ആരംഭിക്കുന്നത്. കേരളത്തില്‍ എറിക്‌സണ്‍ കമ്പനിക്ക് ഇന്‍ഫ്രാസ്ട്രക്ചറല്‍ വര്‍ക്കുകള്‍ ചെയ്തു നല്‍കുവാനായി ടെലിടെക് എന്ന സ്ഥാപനം ആരംഭിച്ചു.
ഇ-വയര്‍ എന്ന ഇ-വാലറ്റ്
ടെലികമ്മ്യൂണിക്കേഷന്‍ മേഖലിയിലെ പ്രവര്‍ത്തിപരിചയം ഉപയോഗിച്ചാണ് ഇ-വാലറ്റായ ‘ഇ-വയര്‍’ ആരംഭിച്ചത്. ഇത് ഒരു പെയ്‌മെന്റ് പ്ലാറ്റ്‌ഫോം ആണ്. അനേകം പ്രത്യേകതകളുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ഇത്. മറ്റ് പ്ലാറ്റ്‌ഫോമുകളേക്കാള്‍ ധാരാളം സവിശേഷതകള്‍ ‘ഇ-വയര്‍’ന് ഉണ്ട്. ഗ്രൂപ്പ് ഫണ്ടിങ്ങ്, ക്രൗഡ് ഫണ്ടിങ്ങ് തുടങ്ങിയവ കൂടാതെ ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായും ഇ-വയര്‍ പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് കസ്റ്റമേഴ്‌സിനെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. യെസ് ബാങ്കുമായി സഹകരിച്ച് മുത്തൂറ്റ് ഫിനാന്‍സിനായി ഡിജിറ്റല്‍ പേയൗട്ടുകള്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണ്ണം പണയം വയ്ക്കുന്ന ആളുകളായിരിക്കും ഈ ഡിജിറ്റല്‍ പേയൗട്ടിന്റെ ഗുണഭോക്താക്കള്‍. കൂടാതെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് മെട്രോ കാര്‍ഡുകളും അവതരിപ്പിക്കുകയാണ് ഇപ്പോള്‍. ഇത്തരം ഡിജിറ്റല്‍ കാര്‍ഡുകളുടെ ഉപയോഗം സാധാരക്കാര്‍ക്കും, ചെറുകിട ബാങ്കുകള്‍ക്കുമായി വ്യത്യസ്ഥരീതിയില്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍. ഇന്‍ഡ്യയിലെ മെട്രോ നഗരങ്ങള്‍ മാത്രമല്ല കമ്പോഡിയ, ഓസ്‌ട്രേലിയ, യു.കെ., യു.എസ്.എ. എന്നീ രാജ്യങ്ങളിലും ഇ-വയര്‍ സോഫ്റ്റ്‌ടെകിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ കമ്പനി പദ്ധതി തയ്യാറാക്കുകയാണ്. മുത്തൂറ്റ് ഫിനാന്‍സ് കൂടാതെ, മണപ്പുറം ഗ്രൂപ്പ്, ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് എന്നിവരുമായും ഇ-വയര്‍ സോഫ്റ്റ്‌ടെക് സഹകരിക്കുകയാണ്.
ഐസ്ട്രീം കാഴ്ചകളുടെ വിസ്മയ ലോകം
മൊബൈലില്‍ ഡിജിറ്റല്‍ ടി.വി. എതാണ് ഐസ്ട്രീമിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടര്‍, ടാബ്, സ്മാര്‍ട്ട്് ഫോണ്‍ എന്നിവയെയാണ് ഐസ്ട്രീം സപ്പോര്‍ട്ട’് ചെയ്യൂന്നത്. ഏറ്റവൂം മികച്ച പിക്ചര്‍ ക്വാളിറ്റിയാണ് ഐസ്ട്രീമിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ലോസ് ഏഞ്ചലസില്‍ നടന്ന എക്‌സിബിഷനില്‍ ഈ ടെക്‌നോളജി അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രശംസയാണ് ലഭിച്ചത്. ഇത്രയും മികച്ച പിക്ചര്‍ ക്ലാരിറ്റിയും സൗണ്ടും ലഭിക്കാനുള്ള സാങ്കേതികവിദ്യ കാനഡയില്‍ നിന്നാണ് സ്ഥാപനം സ്വന്തമാക്കിയത്. ലോകത്താകമാനമുള്ള ഭാഷകളില്‍നിന്നും 4100-ഓളം ചാനലുകള്‍ ഐസ്ട്രീ ചാനലില്‍ വീക്ഷിക്കാന്‍ സാധിക്കും.
കുടുംബത്തിന്റെ സപ്പോര്‍ട്ട്
ഇത്രയും വ്യത്യസ്ഥമായ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഉദയഭാനുവിന് അതിന്റെ യാതൊരു ടെന്‍ഷനുമില്ല, കാരണം ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് ഓരോ മേഖലയിലും നിയമിച്ചിരിക്കുന്നത്. ഭാര്യ സുജാതയും മക്കളായ നിധി, നിമ്മി എന്നിവരും ഇംപല്‍ ഗ്രൂപ്പില്‍ ഡയറക്ടര്‍മാരാണ്. വളരെ സാവധാനത്തിലുള്ള വളര്‍ച്ചയാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്നും, കൃത്യമായ സമയമെടുത്ത് മികച്ച രീതിയില്‍ മുന്നേറാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്. ഉദയഭാനു കൂട്ടിച്ചേര്‍ക്കുന്നു.