ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ കരുത്തുറ്റ നാമം കാമിയോ ഓട്ടോമേഷന്‍സ്.
കൊറോണയുടെ രണ്ടാം തരംഗത്തില്‍ മലയാളക്കരയാകെ പകച്ച് നില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമിയോ ഓട്ടോമേഷന്‍സ്. മറ്റ് കമ്പനികള്‍ കടന്നുവരാത്ത ഈ മേഖലയിലേക്ക് 1997ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനവാക്കായി മാറിയിരിക്കുകയാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, 24 മണിക്കൂറും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് കാമിയോ ഓട്ടോമേഷന്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനത്തിന്റെ 24-ാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഈ മേഖലയിലെ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ റെജി ബാഹുലേയന്‍ വിജയഗാഥയോട് സംസാരിക്കുന്നു.
വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര...