കൊറോണയുടെ രണ്ടാം തരംഗത്തില്‍ മലയാളക്കരയാകെ പകച്ച് നില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമിയോ ഓട്ടോമേഷന്‍സ്. മറ്റ് കമ്പനികള്‍ കടന്നുവരാത്ത ഈ മേഖലയിലേക്ക് 1997ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനവാക്കായി മാറിയിരിക്കുകയാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, 24 മണിക്കൂറും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് കാമിയോ ഓട്ടോമേഷന്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനത്തിന്റെ 24-ാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഈ മേഖലയിലെ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ റെജി ബാഹുലേയന്‍ വിജയഗാഥയോട് സംസാരിക്കുന്നു.
വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങി നമ്മുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാമേഖലകളിലും നിരീക്ഷണഭദ്രതയും ഓട്ടോമേഷന്‍ സംവിധാനങ്ങളും അത്യാവശ്യമാണ്. വീടുകളുടെ ഗേറ്റുകളില്‍ ഓട്ടോമാറ്റിക് സംവിധാനം, വീടനകത്തും പുറത്തുമുള്ള സുരക്ഷാക്യാമറകള്‍, ലൈറ്റുകള്‍, വാട്ടര്‍ ഫൗണ്ടന്‍, ഡോറുകളുടെ ഓട്ടോമാറ്റിക് ലോക്കുകള്‍ തുടങ്ങി ജനാലകളുടെ കര്‍ട്ടനുകള്‍ വരെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ ടെക്‌നോളജി വളര്‍ന്നപ്പോള്‍ അത് മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയത് കാമിയോ ഓട്ടോമേഷന്‍സ് ആയിരുന്നു. കൂടാതെ ഹോം തീയറ്ററുകള്‍ ഏറ്റവും മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുകയും ചെയ്യുന്നു. പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് മുറിക്കുള്ള വെളിച്ചം ക്രമീകരിക്കുവാനും സാഹചര്യത്തിനനുസരിച്ച് കര്‍ട്ടനുകള്‍ ഓട്ടോമാറ്റിക്കായി തുറക്കുവാനും അടയ്ക്കുവാനുമുള്ള ടെക്‌നോളജിയും, ഗാര്‍ഡനിലെ ഫൗണ്ടനുകള്‍ കൃത്യമായ സമയം സെറ്റ് ചെയ്ത് ഓണാക്കാനും, ഓഫാക്കാനും ഫൗണ്ടനുള്ളില്‍ വിവിധ നിറത്തിലുള്ള ബള്‍ബുകള്‍ കത്തിക്കുക നിയന്ത്രിക്കുക തുടങ്ങിയ ഓട്ടോമേഷന്റെ സമസ്ത മേഖലകളിലും ഇന്ന് അവസാനവാക്കാണ് കാമിയോ ഓട്ടോമേഷന്റേത്.
വന്‍കിട ഫാക്ടറികളുടെ പ്രധാന കവാടങ്ങള്‍ ഓട്ടോമേഷനിലൂടെ നിയന്ത്രിക്കുകയും സെക്യൂരിറ്റി ചെക്കിങ്ങിനുള്ള എല്ലാകാര്യങ്ങളും കമ്പ്യൂട്ടറിന്റെ (വീഡിയോ സ്‌ക്രീനിങ്ങ്, ഫിംഗര്‍പ്രിന്റ്) സഹായത്തോടെ നിര്‍വ്വഹിക്കുന്നു. ഓട്ടോമാറ്റിക്കായി ഡോറുകള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളുടെ റിസപ്ഷനില്‍ വ്യക്തികളുടെ സാമീപ്യത്തില്‍ മാത്രം ലൈറ്റുകളും, സംഗീതങ്ങളും പ്രവര്‍ത്തിക്കുന്ന രീതികളും കാമിയോ ഓട്ടോമേഷന്‍സ് ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
കൊറോണ വൈറസ് വ്യാപകമായ ഈ സാഹചര്യത്തിന്റെ ‘തെര്‍മല്‍ ട്രാക്കിങ്ങ്’ സംവിധാനം ഇന്‍ഡ്യയില്‍ ആദ്യമായി പരിചയപ്പെടുത്തിയത് കാമിയോ ഓട്ടോമേഷന്‍സ് ആയിരുന്നു. അനിയന്ത്രിതമായി ആളുകള്‍ വരുന്ന എയര്‍പോര്ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, കളക്ടറേറ്റുകള്‍, മാളുകള്‍, വന്‍കിട ഫാക്ടറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരേസമയം 20 പേരെ വരെ ഓട്ടോമാറ്റിക്കായി ടെംപറേച്ചര്‍ ചെക്ക് ചെയ്ത്, ടെംപറേച്ചര്‍ കൂടുതലുള്ളവരെ വേര്‍തിരിച്ചറിയുവാനും ഈ സംവിധാനം ഉപയോഗിച്ച് സാധിക്കുന്നു. 200 പേരില്‍നിന്നുപോലും ടെംപറേച്ചര്‍ വ്യത്യാസമുള്ളവരെ വേര്‍തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കും. കൊറോണയുടെ പ്രഭാവം നിലനില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഉപകരണങ്ങള്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ അത്യന്താപേക്ഷിതമായിരിക്കുമെന്ന്, റെജി ബാഹുലേയന്‍ നിര്‍ദ്ദേശിക്കുന്നു.
അനവധി നിരവധി പ്രതിസന്ധികളെ നേരിട്ടാണ് സ്ഥാപനം ഈ മേഖലയില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഉത്തരവാദിത്വവും കാര്യക്ഷമതയുള്ള സഹപ്രവര്‍ത്തകരാണ് തന്റെ ശക്തിയെന്ന് റെജി ബാഹുലേയന്‍ അഭിമാനപൂര്‍വ്വം പറയുന്നു. ഈ കൊറോണയുടെ രണ്ടാംവരവിലും സ്റ്റാഫിന് കൃത്യമായി ശമ്പളം നല്‍കിയും അവരുടെ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയും റെജി തന്റെ സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തി മറ്റുസംരംഭകര്‍ക്ക് മാതൃകയാവുകയാണ്.