അഖിലയുടെ പൊന്നൂസ് അക്വാഫാം & കണ്‍സല്‍ട്ടന്‍സി അനേകര്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തു
മത്സ്യകൃഷി തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബന്ധപ്പെടുക - 9287924215.
വളര്‍ത്തു മത്സ്യങ്ങളുടെ വില്‍പ്പനയില്‍ തുടങ്ങിയ അഖിലമോളുടെ സംരംഭകയാത്ര, അക്വാ ക്ലീനിക് & കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ്, അക്വാലാബ്, ഹാച്ചറി, ഇന്റഗ്രേറ്റഡ് ഫാമുകള്‍, വാല്യൂ ആഡഡ് പ്രൊഡക്ട്‌സിന്റെ പരിശീലനം, ഫിഷ് ഫീഡ് യൂണിറ്റ്, പരിശീലന കേന്ദ്രം എന്നിങ്ങനെ മത്സ്യകൃഷിയുടെ സമസ്തമേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വ്യക്തമായ പദ്ധതികളോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സ്യകൃഷി മേഖലയില്‍ വിജയക്കൊടി പാറിച്ച അഖില മോള്‍ എന്ന സംരംഭകയുടെ കഥാണിത്.
വടക്കന്‍ പറവൂരിലെ ചാത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അഖിലമോള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ മീനുകളോടും മീന്‍ വളര്‍ത്തലിനോടും വലിയ കമ്പമായിരുന്നു. അതുകൊണ്ടുതന്നെ അഖില തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വി.എച്ച്.എസ്.സി, ബി.എസ്.സി., എം.എസ്.സി, പി.എച്ച്.ഡ...