കടലിന്റെ ആഴമറിഞ്ഞ്, കപ്പലിന്റെയും പോര്‍ട്ടിന്റെയും സ്പന്ദനമറിഞ്ഞ് സീ സിസ്റ്റ് എന്‍ജിനീയറിംഗ്
അവര്‍ 3 പേരാണ്, കടലിന്റെ ആഴം അറിഞ്ഞവര്‍, കപ്പലുകളുടെ ഉള്ളറിഞ്ഞവര്‍, കൊമ്മഡോര്‍ എം.കെ. മുഖര്‍ജി, കമാന്‍ഡര്‍ ശരത് ദേവല്‍, റിയര്‍ അഡ്മിറല്‍ മധുസൂദനന്‍. 1987ല്‍ ഇന്‍ഡ്യന്‍ നേവിയിലെ ഔദ്യോഗിക ജീവിതത്തിനുശേഷം കൊമ്മഡോര്‍ എം.കെ. മുഖര്‍ജി മുംബൈ ആസ്ഥാനമായി തുടക്കമിട്ട സ്ഥാപനമാണ് സീ സിസ്റ്റ് എന്‍ജിനീയറിംഗ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ന് മറൈന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡിസൈന്‍, കണ്‍സല്‍ട്ടേഷന്‍ (പോര്‍ട്ടുകളുടെയും ഷിപ്പ്യാര്‍ഡുകളുടെയും മേഖല) മേഖലയില്‍ അതിവേഗം വളര്‍ന്ന് ബഹുദൂരം മുന്നേറുകയാണ് ഈ സ്ഥാപനം. പ്രവര്‍ത്തനത്തിന്റെ 34ാം വര്‍ഷത്തില്‍ ഇന്ത്യന്‍ നേവി, ഏഷ്യയിലെ പ്രമുഖ ഷിപ്‌യാര്‍ഡുകള്‍ എന്നിവര്‍ക്കെല്ലാം വിശ്വസ്തമായ നാമമായി മാറിയിരിക്കുന്നു സീ സിസ്റ്റ് എന്‍ജിനീയറിങ്ങ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് മാനേജിങ്ങ് ഡയറക്ടറായ കമാന്‍ഡര്‍ ശരത് ദേവലും, ഡയറക്ടര്‍ റിയര്...