അവര്‍ 3 പേരാണ്, കടലിന്റെ ആഴം അറിഞ്ഞവര്‍, കപ്പലുകളുടെ ഉള്ളറിഞ്ഞവര്‍, കൊമ്മഡോര്‍ എം.കെ. മുഖര്‍ജി, കമാന്‍ഡര്‍ ശരത് ദേവല്‍, റിയര്‍ അഡ്മിറല്‍ മധുസൂദനന്‍. 1987ല്‍ ഇന്‍ഡ്യന്‍ നേവിയിലെ ഔദ്യോഗിക ജീവിതത്തിനുശേഷം കൊമ്മഡോര്‍ എം.കെ. മുഖര്‍ജി മുംബൈ ആസ്ഥാനമായി തുടക്കമിട്ട സ്ഥാപനമാണ് സീ സിസ്റ്റ് എന്‍ജിനീയറിംഗ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ന് മറൈന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡിസൈന്‍, കണ്‍സല്‍ട്ടേഷന്‍ (പോര്‍ട്ടുകളുടെയും ഷിപ്പ്യാര്‍ഡുകളുടെയും മേഖല) മേഖലയില്‍ അതിവേഗം വളര്‍ന്ന് ബഹുദൂരം മുന്നേറുകയാണ് ഈ സ്ഥാപനം. പ്രവര്‍ത്തനത്തിന്റെ 34ാം വര്‍ഷത്തില്‍ ഇന്ത്യന്‍ നേവി, ഏഷ്യയിലെ പ്രമുഖ ഷിപ്‌യാര്‍ഡുകള്‍ എന്നിവര്‍ക്കെല്ലാം വിശ്വസ്തമായ നാമമായി മാറിയിരിക്കുന്നു സീ സിസ്റ്റ് എന്‍ജിനീയറിങ്ങ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് മാനേജിങ്ങ് ഡയറക്ടറായ കമാന്‍ഡര്‍ ശരത് ദേവലും, ഡയറക്ടര്‍ റിയര്‍ അഡ്മിറല്‍ മധുസൂധനനും സംസാരിക്കുന്നു.
ഷിപ്പ്യാര്‍ഡുകളുടെ പുനരുദ്ധാരണം, ഷിപ്പ്/ മറൈന്‍ വെസല്‍ ഡിസൈന്‍, ഷിപ്പ് ബില്‍ഡിങ്ങ് & റിപ്പയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിസൈന്‍, ടെന്റര്‍ പ്രിപ്പറേഷന്‍, കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, ഷിപ്പ്യാര്‍ഡ് & ഹാര്‍ബര്‍ ഡിസൈനിങ്ങ്, പുതിയ ഷിപ്പ്യാര്‍ഡുകളുടെയും ഡ്രൈ ഡോക്കുകളുടെയും കണ്‍സ്ട്രക്ഷന്‍, പഴയ ഷിപ്പ്‌യാര്‍ഡുകളുടെയും ജെട്ടികളുടെയും പുനരുദ്ധാരണം എന്നീ മേഖലകളിലാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലയുടെ വലുപ്പം അറിയണമെങ്കില്‍ സീ സിസ്റ്റ് ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ എത്രമാത്രം സൂക്ഷമവും, ഗവേഷണങ്ങള്‍ വേണ്ടതുമാണ് എന്ന് മനസ്സിലാക്കണം. ഉദാാഹരണത്തിന് ഷിപ്പ്യാര്‍ഡുകളില്‍ കപ്പല്‍ അടുക്കുന്ന ജെട്ടി നിര്‍മ്മിക്കുവായി ഡിസൈന്‍ തയ്യാറാക്കുമ്പോള്‍ വളരെ ഗഹനമായ പഠനങ്ങള്‍ വേണ്ടിവരും. അതിനായി പ്രസ്തുത സ്ഥലത്തിന്റെ 50നും 100നും ഇടയിലുള്ള കാലഘട്ടത്തിലെ ചരിത്രം മനസ്സിലാക്കണം. ആ സ്ഥലത്തെ കാലാവസ്ഥയേക്കുറിച്ച് വിശദമായി പഠനങ്ങള്‍ നടത്തണം. കടലിന്റെ സ്വഭാവം മനസ്സിലാക്കണം. പ്രസ്തുത സ്ഥലത്തിന് എത്രമാത്രം ഭാരം താങ്ങാന്‍ സാധിക്കും, എത്ര കപ്പല്‍ അവിടെ ഒരേസമയം അടുപ്പിക്കാന്‍ സാധിക്കും. തിരമാലകളുടെ ശക്തി, കടലിന്റെ ആഴം, അടിത്തട്ടിന്റെ സ്വഭാവം (പാറയാണോ, പൂഴിമണ്ണാണോ, ചെരിവാണോ) തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ മികച്ച ജെട്ടി നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ നമ്മള്‍ പുറമേ നിന്നു കാണുന്ന ഷിപ്പ്യാര്‍ഡിനകത്ത് സാധാരക്കാര്‍ക്കറിയാത്ത ധാരാളം പ്രവര്‍ത്തനമേഖലകളുണ്ട്. ബങ്കറുകള്‍, വാട്ടര്‍ ടാങ്കുകള്‍, ഓയില്‍ ടാങ്കുകള്‍, പമ്പുകള്‍, കംപ്രസറുകള്‍, ജനറേറ്ററുകള്‍, കേബിളുകള്‍, പൈപ്പ് ലൈന്‍ എന്നിങ്ങനെ, ഇവയുടെ സ്ഥാനം നിര്‍ണ്ണയിക്കുകയും നിര്‍മ്മിക്കുകയും വേണം. ഫൗണ്ടേഷന്‍ എത്രമാത്രം ശക്തമായിരിക്കണം. സുരക്ഷ എത്രമാത്രം ശക്തമായിരിക്കണം. എത്ര ഭാരമുള്ള ഷിപ്പ് ജട്ടിയില്‍ അടുപ്പിക്കാം. തുടങ്ങി അനേകം കാര്യങ്ങളില്‍ മുന്‍ഗണന നല്‍കിയാണ് ഒരു പുതിയ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കുന്നത്. കമാന്‍ഡര്‍ ശരത് ദേവല്‍ പറയുന്നു.
ഒരു പുതിയ ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിക്കുവാനായി ഡ്രോയിങ്ങ് മുതല്‍ മെഷീനുകള്‍ വരെ ആധുനീക കാലത്തിനനുസരിച്ച് ഉപയോഗിക്കുവാനും വാങ്ങുവാനും സാധിക്കും. എന്നാല്‍ 50 വര്‍ഷം പഴക്കമുള്ള ഒരു ജെട്ടി പുനര്‍നിര്‍മ്മിക്കണമെങ്കില്‍ അതിന് ധാരാളം പഠനങ്ങള്‍ വേണ്ടിവരും. അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ കാലപ്പഴക്കം മനസ്സിലാക്കണം. പഴയ തടി, സ്റ്റീല്‍ എന്നിവ മാറ്റി പകരം തുരുമ്പെടുക്കാത്ത സ്റ്റീല്‍ ഉപയോഗിക്കണം, ഉപകരണങ്ങളുടെ കാലപ്പഴക്കം മനസ്സിലാക്കണം. കാലഹരണപ്പെട്ടതാണെങ്കില്‍ അത് മാറ്റി പുതിയവ സ്ഥാപിക്കണം. ഇങ്ങനെ അനവധി കാര്യങ്ങള്‍ ചെയ്താണ് ഒരു പഴയ ജെട്ടിയെ പുനര്‍നിര്‍മ്മിക്കുന്നത്. ഇതെല്ലാം ഏറ്റവും കൃത്യമായി നിര്‍വ്വഹിക്കുന്ന സ്ഥാപനമാണ് സീ സിസ്റ്റ്, കമാന്‍ഡര്‍ ദേവല്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധക്കപ്പലുകള്‍ക്കും, മറ്റ് കപ്പലുകള്‍ക്കും പലരീതിയില്‍ ക്ഷതങ്ങളും കേടുപാടുകളും ഉണ്ടാകാം. ഉള്ളില്‍ വെള്ളം കയറുന്നതിലൂടെ, തീ പിടുത്തമുണ്ടാകുന്നതിലൂടെ, ന്യൂക്ലിയര്‍ & ബയോളജിക്കല്‍ ഗ്യാസ് കയറുന്നതിലുടെയെല്ലാം കപ്പലിന് ക്ഷതം ഏല്‍ക്കാം. പ്രതികൂല കാലാവസ്ഥ മൂലമോ ശത്രുക്കളുടെ ആക്രമണം മൂലമോ ഇത് സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി കപ്പലിന്റെ കേടുപാടുകള്‍ ഏറ്റവും വേഗത്തില്‍, പൂര്‍ണ്ണമായും തീര്‍ക്കേണ്ട ഉത്തരവാദിത്തം കപ്പലിലെ ടെക്‌നീഷ്യന്‍മാര്‍ക്കാണ്. അതിനായി ഏറ്റവും മികച്ച പ്രാക്ടിക്കല്‍-തീയററ്റിക്കല്‍ ട്രെയിനിങ്ങാണ് ഇവര്‍ക്ക് ആവശ്യം.
പ്രാക്്ടിക്കല്‍ ട്രെയിനിങ്ങ് അഥവാ ഡാമേജ് കണ്‍ട്രോള്‍ ട്രെയിനിങ്ങ് സാധ്യമാക്കുന്നത് ഡാമേജ് കണ്‍ട്രോള്‍ മോഷന്‍ സിമുലേറ്ററുകളിലാണ്. ഇന്‍ഡ്യന്‍ നേവിക്കായി ഡാമേജ് കണ്‍ട്രോള്‍ മോഷന്‍ സിമുലേറ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഇന്‍ഡ്യയിലെ ഒരേയൊരു സ്ഥാപനമാണ് സീ സിസ്റ്റ് ഇന്‍ഡ്യ, റിയര്‍ അഡ്മിറല്‍ മധുസൂദനന്‍ പറയുന്നു. ഇന്‍ഡ്യന്‍ നേവിക്കായി കൊച്ചി, വിശാഖപട്ടണം, മുംബൈ (ലോണാവാല), പോര്‍ട്ട് ബ്ലെയര്‍ കൂടാതെ മ്യാന്‍മര്‍ നേവിക്കും സീ സിസ്റ്റ്, നേവല്‍ ഡാമേജ് കണ്‍ട്രോള്‍ മോഷന്‍ സിമുലേറ്റര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
പ്രോജക്ട്് മാനേജ്‌മെന്റ്, ഓപ്പറേഷന്‍, മെയ്ന്റനന്‍സ്,ആനുവല്‍ മെയ്ന്റനന്‍സ് കോണ്‍ട്രാക്ട്, ടെസ്റ്റ്, ട്രയല്‍, കമ്മീഷനിങ്ങ് തുടങ്ങി എല്ലാ ജോലികളും സ്ഥാപനം നിര്‍വ്വഹിക്കുന്നു. ഇതോടൊപ്പം ഡ്രൈ ഡോക്ക്, ഷിപ്പ് യാര്‍ഡ് പ്രൊജക്ടുകളുടെയും ഓപ്പറേഷന്‍, ടെയിനിങ്ങ്, മെയ്ന്റനന്‍സ് തുടങ്ങി എല്ലാക്കാര്യങ്ങളും സീ സിസ്റ്റ് ഇന്‍ഡ്യ നിര്‍വ്വഹിക്കുന്നു.
ഒരു കപ്പലിന്റെ നിര്‍മ്മാണത്തിനാവശ്യമായ ക്രിയേറ്റീവ് ഡിസൈന്‍, കപ്പലിന്റെ നിര്‍മ്മാണം, പ്രവര്‍ത്തനം, റിപ്പയറിങ്ങ് തുടങ്ങി ഷിപ്പ് ബ്രേക്കിങ്ങ് വരെയുള്ള സേവനങ്ങള്‍ സീ സിസ്റ്റ് നല്‍കുന്നു. ഡിസൈന്‍ ഫെസിലിറ്റി ലേയൗട്ട്, ഫീസിബിളിറ്റി സ്റ്റഡി റിപ്പോര്‍ട്ട്, പ്രോജക്ട്് റിപ്പോര്‍ട്ട്, ആര്‍.ഒ.ഐ. ഫോര്‍കാസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ഡ്രൈ ഡോക്/ഷിപ്പ്യാര്‍ഡ/പോര്‍ട്ട് എന്നിവയുടെ അനുബന്ധ മേഖലകളിലും നിര്‍മ്മാണം, പുനരുദ്ധാരണം തുടങ്ങിയ സേവനങ്ങളും സ്ഥാപനം നല്‍കിവരുന്നു. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് കൊല്‍ക്കട്ട പോര്‍ട്ടില്‍ ബ്രിട്ടീഷുകാര്‍ 1890ല്‍ നിര്‍മ്മിച്ച ഇരുമ്പ് പാലത്തിന്റെ ( ‘Swing bridge at Kidderpore’) പുനരുദ്ധാരണം നടത്തി 2013ല്‍ കമ്മീഷന്‍ ചെയ്തത്. അനേക വര്‍ഷങ്ങളോളം പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായിരുന്ന ഈ ഇരുമ്പ് പാലം പുനരുദ്ധരാണം നടത്തി വാഹന ഗതാഗതം സാധ്യമാക്കുകയും പാലത്തിനടിയൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ സ്വീങ്ങിങ്ങ് മെക്കാനിസം സ്ഥാപിക്കുകയും ചെയതു. ഇത്തരം പ്രൊജക്ട് ഇന്‍ഡ്യയില്‍ തന്നെ ആദ്യത്തേതാണ്. ഇപ്പോഴും ഈ ബ്രിഡ്ജിന്റെ മെയ്ന്റനന്‍സ് ജോലികള്‍ ചെയ്യുന്നത് സീ സിസ്റ്റ് എന്ഡജിനീയറിംഗ് ആണ്.
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, ഇന്‍ഡ്യന്‍ പോര്‍ട്ട് അതോറിറ്റി എംപാല്‍ഡ് മെംബര്‍ഷിപ്പ് എന്നിവ നേടിയ സ്ഥാപനം ഒരു എം.എസ്.എം.ഇ കൂടിയാണ്. കൂടാതെ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ അംഗത്വം സീ സിസ്റ്റിനുണ്ട്.
വിവധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 40ഓളം ജീവനക്കാരാണ് സ്ഥാപനത്തിനുള്ളത്. ലാഭം ഉണ്ടാക്കുക എന്നതിനേക്കാളുമുപരി, ഇത്രയും നാളത്തെ തങ്ങളുടെ അനുഭവ പരിചയം രാജ്യത്തിന് എങ്ങനെ ഗുണകരമായി തിരികെ നല്‍കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു സ്ഥാപനം ജന്മമെടുത്തത് എന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.