Monday, November 25Success stories that matter
Shadow

മുടികൊഴിച്ചില്‍ മാറും, ഇത് ഉപയോഗിച്ചവര്‍ നല്‍കുന്ന ഉറപ്പ് നന്തികേശം ഹെയര്‍ ഓയില്‍

1 0

ഓരോ വ്യക്തികളുടെയും സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും മുടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരുപക്ഷെ ഇന്ന് നമ്മുടെ യുവതി-യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്‌നം താരനും മുടികൊഴിച്ചിലും തെന്നയായിരിക്കും. താരനും മുടികൊഴിച്ചിലും മാറും എന്ന് പറഞ്ഞ്, നാം സ്വദേശിയും വിദേശിയുമായ ധാരാളം ഹെയര്‍ ഓയിലുകളും ക്രീമുകളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഭൂരിഭാഗവും നമുക്ക് താരനും മുടികൊഴിച്ചിലും മാറ്റിത്തരാറില്ല. എന്നാല്‍ നന്തികേശം ഹെയര്‍ ഓയില്‍ കൃത്യമായി ഉപയോഗിച്ചാല്‍ നിങ്ങളുടെ താരനും മുടികൊഴിച്ചിലും മാറും !!! ഇത് നന്തികേശം നല്‍കുന്ന ഉറപ്പല്ല, മറിച്ച് നന്തികേശം ഉപയോഗിച്ച് താരനും മുടികൊഴിച്ചിലും മാറിയ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ നല്‍കുന്ന ഉറപ്പാണ്. നന്ദികേശത്തിന്റെ ഉത്ഭവത്തേക്കുറിച്ചും, സ്വീകാര്യതയേക്കുറിച്ചും സാരഥി ശ്രീവിദ്യ വിജയഗാഥയോട് സംസാരിക്കുന്നു.

വളരെ യാദൃശ്ചികമായാണ് വിദ്യ നന്ദികേശം ഹെയര്‍ഓയില്‍ നിര്‍മ്മിക്കാന്‍ ഇടയായത്. തന്റെ മകള്‍ക്ക് 5-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായ താരനും മുടികൊഴിച്ചിലിനും പ്രതിവിധിയായി തന്റെ അമ്മ പറഞ്ഞുതന്ന ചേരുവകള്‍ ഉപയോഗിച്ച് ഒരു കാച്ചിയ എണ്ണ ഉണ്ടാക്കി. തുടര്‍ന്ന് അതില്‍ കുറച്ച് പഠനങ്ങള്‍ നടത്തുകയും, കുറച്ചുകൂടി ചേരുവകശ് ചേര്‍ത്ത് വീണ്ടും എണ്ണ കാച്ചി ഉപയോഗിക്കുകയും ചെയ്തപ്പോള്‍ മകളുടെ താരനും മുടികൊഴിച്ചിലും പാടെ മാറി. കുട്ടിയുടെ മുടിയിലുണ്ടായ ഈ മാറ്റം കണ്ട് കാരണം ചോദിച്ചെത്തിയ അദ്ധ്യാപികമാര്‍ക്കും ഈ എണ്ണ നല്‍കി. അവര്‍ക്കും മികച്ച റിസല്‍ട്ടാണ് ലഭിച്ചത്. തുടര്‍ന്ന് വിദ്യയുടെ അടുത്ത സുഹൃത്തക്കള്‍ക്ക് നല്‍കിയപ്പോള്‍ അവര്‍ക്കും മികച്ച റിസല്‍ട്ട് ലഭിച്ചു. അങ്ങനെ ക്രമേണ ആവശ്യക്കാര്‍ക്ക് കൊറിയര്‍ മാര്‍ഗ്ഗം ഈ ഹെയര്‍ ഓയില്‍ നല്‍കിത്തുടങ്ങി. ഇതിനിടയില്‍ കൊല്ലത്തും, ബാഗ്ലൂരിലും ചിലര്‍ ഈ ഉല്‍പ്പന്നം വാങ്ങി അവരുടെ ബ്രാന്‍ഡ്‌നെയ്മില്‍ ഇറക്കിയതോടെയാണ് വിദ്യ തന്റെ ഹെയര്‍ ഓയിലിനെ ഒരു ബ്രാന്‍ഡാക്കി വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നന്തികേശം എന്ന ബ്രാന്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിപണിയില്‍ അവതരിപ്പിച്ചു. ട്രേഡ്മാര്‍ക്ക് നേടുകയും ചെയ്തു. തുടര്‍ന്ന് കുടുംബശ്രീ മേളകള്‍ വഴി വില്‍പ്പന നടത്തിയപ്പോഴും മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ആണ്‍പെണ്‍ പ്രായ വ്യത്യാസമില്ലാതെ ആര്‍ക്കും ഉപയോഗിക്കാം എന്നതാണ് നന്ദികേശം ഹെയര്‍ ഓയിലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉണക്കനെല്ലിക്ക, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, ബ്രഹ്മി, കുന്നിക്കുരു മരത്തിന്റെ വേര്, കറ്റാര്‍വാഴ, കൈയ്യുണ്യം, കീഴാര്‍നെല്ലി, നീലഅമരി തുടങ്ങി 14 ഓളം വ്യത്യസ്ഥ ആയൂര്‍വ്വേദ മൂലികകള്‍ ചേര്‍ത്ത് 3 ദിവസം അടുപ്പില്‍വച്ച് പാകംചെയ്ത് പരമ്പരാഗത രീതിയിലാണ് നന്തികേശം ഹെയര്‍ഓയില്‍ തയ്യാറാക്കുന്നത്. നിറമോ, മണമോ ലഭിക്കുവാന്‍ യാതൊന്നും നന്തികേശം ഹെയര്‍ ഓയിലില്‍ ഉപയോഗിക്കുന്നില്ല. മുടികൊഴിച്ചിലിനും, താരനും വിവിധയിനം ഷാംപൂവും ക്രീമികളും ഉപയോഗിച്ച് പരാജയപ്പെടുന്നവര്‍ക്കുള്ള ആശ്രയമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് നന്തികേശം ഹെയര്‍ഓയില്‍. മൈഗ്രേന്‍, ഉറക്കക്കുറവ്, സ്ട്രസ്സ്, എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്ന പലര്‍ക്കും നന്തികേശം ഹെയര്‍ ഓയില്‍ ഉപയോഗിച്ചതിലൂടെ നല്ല ആശ്വാസം ലഭിച്ചതായും ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും നന്തികേശം ഹെയര്‍ഓയില്‍ ലഭ്യമാണ്. കൂടാതെ ആമസോണിലും ഉല്‍പ്പന്നം ലഭ്യമാണ്. യു.എ.ഇ., കാനഡ,അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും നന്തികേശം ഹെയര്‍ ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഹെയര്‍ഓയില്‍ കൂടാതെ നരച്ച മുടി കറുപ്പിക്കുവാനുള്ള (ഹെയര്‍ ഡൈ പോലെ ഉപയോഗിക്കാവുന്ന) ഓയില്‍, ആയൂര്‍വ്വേദ ഷാംപൂ, ഫേസ് വാഷ്, ഹെയര്‍ ജെല്‍, അലോവേര ജെല്‍, കൂടാതെ 4 വ്യത്യസ്ഥയിനം ആയുര്‍വ്വേദ സോപ്പുകളും പുതിയതായി മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യ. ആര്യവേപ്പ്, കറ്റാര്‍വാഴ (അലോവേര), രക്തചന്ദനം, തേന്‍, തേങ്ങാപ്പാല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ സോപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീവിദ്യ, ഷാജി തകിടിയില്‍ എന്നിവരാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍. വിദ്യ ഉല്‍പ്പങ്ങളുടെ നിര്‍മ്മാണവും, റിസര്‍ച്ചും മേല്‍നോട്ടം വഹിക്കുമ്പോള്‍, ഷാജി ഉല്‍പ്പന്നങ്ങളുടെ സെയില്‍സ്, മാര്‍ക്കറ്റിങ്ങ് എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നു. പരസ്പര വിശ്വാസവും കൂടിയാലോചനകള്‍ വഴിയുള്ള തീരുമാനങ്ങളിലൂടെയുമാണ് സ്ഥാപനം സുഗമമായി മുന്നോട്ട്് പോകുന്നതെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -9446774222

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *