നാളിതുവരെ കണ്ണൂരുകാര്‍ക്ക്, ആരും നല്‍കാത്ത പുതിയ ബേക്കറി അനുഭവമാണ് ബേക്ക് സ്റ്റോറി നല്‍കുന്നത്. ബേക്കറി മേഖലയില്‍ 2 പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തി പരിചയമുള്ള നൗഷാദ് ഒരുപറ്റം നിക്ഷേപകരുമായി ചേര്‍ന്നാണ് ഇത്തരം ഒരു ബ്രഹദ് പദ്ധതി കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ബേക്കറി, കഫറ്റേരിയ എന്നിവ ഒരുമിച്ചുചേര്‍ത്ത് യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ ശാന്തമായിരുന്ന് വിശ്രമിക്കാനും ബേക്കറി വിഭവങ്ങള്‍ ആസ്വദിക്കാനും ഉല്ലസിക്കാനുമുള്ള ഒരിടമാണ് ബേക്ക് സ്റ്റോറി. ലൈവ് കേക്ക്, ലൈവ് ബേക്കറി, സ്വീറ്റ്‌സ്, വിവിധയിനം ഹല്‍വകള്‍, വിവധയിനം ബ്രഡുകള്‍, സേവറീസ്, ജ്യൂസുകള്‍, ഷേയ്ക്കുകള്‍ തുടങ്ങി പിസ, ബര്‍ഗര്‍ എന്നിവയെല്ലാം ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിനെല്ലാം ഉപരി മലബാറിന്റെ നാടന്‍ പലഹാരങ്ങളായ ഉന്നക്കായ, മുട്ടമാല, കല്‍മാസ്, ചട്ടിപ്പത്തിരി, കക്കറൊട്ടി, കലത്തപ്പം തുടങ്ങിയ പലഹാരങ്ങള്‍ നമ്മുടെ വീടുകളില്‍ ലഭിക്കുന്ന അതേ സ്വാദോടെ ബേക്ക് സ്റ്റോറിയില്‍ ലഭിക്കും.
ആവര്‍ത്തന വിരസതയില്ലാത്ത ഉല്‍പ്പങ്ങള്‍ നല്‍കുന്നു എന്നതാണ് ബേക്ക് സ്റ്റോറിയുടെ ഏറ്റവും വലിയ പ്രത്യേകത. ബേക്കറി മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 10000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ചരിക്കുന്ന സെന്‍ട്രലൈസ്ഡ് ഫാക്ടറി സംവിധാനത്തിലൂടെയാണ് ബേക്ക് സ്റ്റോറി ഇതെല്ലാം സാധ്യമാക്കുന്നത്. അതിന്റെ ഫലമായി 7 ഔട്ട്‌ലെറ്റുകളും 7 ഫ്രാഞ്ചൈസികളും ബേക്കറി ഉല്‍പ്പന്നങ്ങളുടെ സപ്ലൈയിലൂടെയുമെല്ലാം ബേക്കറി മേഖലയില്‍ വലിയ മാറ്റം വരുത്തി ജൈത്രയാത്ര തുടരുമ്പോള്‍ ഇത്തരം ഒരുവിജയം തങ്ങള്‍ക്കും സാധ്യമാകും എന്ന് പരമ്പരാഗത ബേക്കറിക്കാര്‍ മനസ്സിലായതും ബേക്ക് സ്റ്റോറിയുടെ വിജയത്തില്‍ നിന്നാണ്. ഗുണമേന്മയിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നതാണ് ബേക്ക് സ്റ്റോറിയുടെ ഏറ്റവും വലിയ വിജയ രഹസ്യം.
കേക്കുകളുടെ കോട്ട
കേക്കുകളുടെ മേഖലയില്‍ ഒരു വലിയ വിപ്ലവമാണ് ബേക്ക് സ്റ്റോറി തീര്‍ത്തിരിക്കുന്നത്. ആധുനികവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ചെറിയ ചെറിയ ആഘോഷങ്ങള്‍ പോലും കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഏത് ആഘോഷങ്ങള്‍ക്കും ഒന്നിനൊന്ന് വ്യത്യസ്ഥത പുലര്‍ത്തുന്ന കേക്കുകള്‍ ഇന്ന് ബേക്ക് സ്റ്റോറിയില്‍ ലഭ്യമാണ്. അന്താരാഷ്ട്രതലത്തില്‍ ഇന്ന് ലഭ്യമായ ഫ്രഞ്ച് കേക്കുകള്‍ മുതല്‍ എല്ലാ വ്യത്യസ്ഥയിനം കേക്കുകളും ബേക്ക് സ്റ്റോറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും പരമ്പരാഗത പ്ലം കേക്കുകള്‍, ടീ കേക്കുകള്‍ എന്നിവയ്ക്കു പുറമെ വാഞ്ചോ, കരാമല്‍, റഫല്ലോ, ഫെറാറോ റോഷര്‍, കുക്കീസ് ഇന്‍ ക്രീം, കാന്‍ഡി ക്രഞ്ചി, മില്‍ക്കി നട്ട്, ഐറിസ് ക്യാഷ്യു, ജര്‍മ്മന്‍ ചോക്ലേറ്റ്, ചോക്കോറെഡ്, ട്രിഫിള്‍ ഫഡ്ജ്, ഹണി നട്ട്, ചോക്കോ നട്ട്, വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ബ്ലൂബറി, ഹണി ആല്‍മണ്ട്, തിറാമിസോ, ടെന്റര്‍ കോക്കനട്ട്, റെഡ് വെല്‍വറ്റ് ചീസ് കേക്ക്, വിക്ടോറിയ, ചോക്ലേറ്റ് കനാസേ, ജര്‍മ്മന്‍ ഹണി, ബട്ടര്‍ക്രഞ്ച്, ചോക്കോ ഫഡ്ജ് എന്നിങ്ങനെ കേക്കുകളുടെ ഒരു മായാ പ്രവഞ്ചമാണ് ബേക്ക് സ്റ്റോറിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. കേക്കുകളുടെ പാക്കിങ്ങ് രീതികളും വളരെ വ്യത്യസ്ഥവും മനോഹരവുമാണ്.
കൊറോണക്കാലത്ത്
ഈ രണ്ട് കൊറോണക്കാലത്തും മറ്റ് സ്ഥാപനങ്ങള്‍ക്കുണ്ടായപോലെ തകര്‍ച്ചയൊന്നും ബേക്ക് സ്റ്റോറിയ്ക്ക് ഉണ്ടായില്ല എന്നുമാത്രമല്ല, നല്ലരീതിയില്‍ ഈ സമയത്ത് സ്ഥാപനം മുന്നോട്ടുകൊണ്ടുപാകാനും സാധിച്ചു. സാഹചര്യത്തിന്റെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് സ്ഥാപനം പ്രതിസന്ധിയിലേക്ക് പോകാതിരുന്നത്. പാഴ്‌സലുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത് സാധ്യമാക്കിയത്. എല്ലാ തൊഴിലാളികളെയും സ്ഥാപനത്തോട് ചേര്‍ത്തുനിര്‍ത്താനായത് വലിയകാര്യമാണെും നൗഷാദ് പറയുന്നു.
വലിയ വികസന പദ്ധതികളാണ് കണ്ണൂര്‍ ജില്ലയില്‍ ബേക്ക് സ്‌റ്റോറി വിഭാവനം ചെയ്യുന്നത്. വ്യത്യസ്ഥമായ രീതിയിലൂടെ കണ്ണൂരിലെ ബേക്കറി മേഖലയില്‍ ഒരു മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചതില്‍ ബേക്ക് സ്‌റ്റോറിയുട ഡയറക്ടര്‍മാര്‍ അതീവ സന്തോഷവാന്‍മാരാണ്.