ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുക എന്നത് ശ്രേഷ്ഠമായ ജോലിയാണ്. എന്നാല്‍ മായമില്ലാത്ത ഭക്ഷണസാമഗ്രികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നത് അതിശ്രേഷ്ഠമായ പ്രവൃത്തിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈസ് ഫുഡ്‌സ് എന്ന സ്ഥാപനം. നൈസ് ഫുഡ്‌സ് ഗുണമേന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇതിനോടകം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. നൈസ് ഫുഡ്‌സ് എന്ന ബ്രാന്റ് ഇന്ന് മലയാളികളുടെ ഇടയില്‍ നേടിയ വിശ്വാസത്തേക്കുറിച്ചും അതിനു പിന്നിലുണ്ടായ കഠിനാധ്വാനത്തേക്കുറിച്ചും പരിശ്രമത്തേക്കുറിച്ചും സ്ഥാപനത്തിന്റെ സാരഥി ഷാല്‍ബിന്‍ വിജയഗാഥയോട് സംസാരിക്കുന്നു.
1990-കളുടെ മദ്ധ്യത്തില്‍ ഷാല്‍ബിന്റെ പിതാവ് കെ.പി. റഹിം തന്റെ വീടിനോടു ചേര്‍ന്ന് 200 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് 8000 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി വളര്‍ന്ന് ജനപ്രിയ ബ്രാന്റായി മാറിയ നൈസ് ഫുഡ്‌സ്. യാഥാസ്ഥിതിക രീതിയില്‍ മുന്നോട്ടുപോയിരുന്ന ബിസിനസ്സിലേക്ക് 11 വര്‍ഷം മുമ്പ് കെ.ആര്‍. ഷാല്‍ബിന്‍ കടന്നുവന്നതോടെയാണ് മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യവര്‍ക്കരണം കൊണ്ടുവന്നത്. റഹിമിന്റെ കഠിനാധ്വാനവും ഷാല്‍ബിന്റെ വൈവിധ്യവല്‍ക്കരണവും സ്ഥാപനത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി. തുടര്‍ന്ന് ഓരോരോ പുതിയ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നൈസ് ഫുഡ്‌സ്, ഇന്ന് പുട്ട്, അപ്പം, ഇടിയപ്പം തുടങ്ങി വിവധയിനം അരിപ്പൊടികള്‍, ഗോതമ്പുപൊടി, റവ, മൈദ തുടങ്ങി വിവിധയിനം ഗോതമ്പുല്‍പ്പന്നങ്ങള്‍, വിവധയിനം കറിമസാലകള്‍ എന്നിവയടക്കം 30-ല്‍ അധികം ഉല്‍പ്പന്നങ്ങളുമായി ഏറെ ദൂരം മുന്നേറിയിരിക്കുന്നു.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു എല്ലാ ബ്രാന്റുകളും പറയുമ്പോഴും നൈസ് ഫുഡ്‌സിന്റെ കാര്യത്തില്‍ പ്രത്യേകത ഉണ്ട്. ഫാക്ടറിയിലെത്തുന്ന അസംസ്‌കൃത വസ്തുക്കളുടെ ഓരോ ലോഡും കൃത്യമായി ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങ് വരെയുള്ള പ്രോസസിങ്ങിന്റെ ഓരോ ഘട്ടത്തിലും അത് ഉറപ്പുവരുത്തുനന്നത് ഷാല്‍ബിനോ മാതാപിതാക്കളോ നേരിട്ടായിരിക്കും. കൂടാതെ വിപണിയിലേക്കെത്തിക്കാന്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നം ആദ്യം ഫാക്ടറിയില്‍ ഭക്ഷണമുണ്ടാക്കി ഷാല്‍ബിനും, മാതാപിതാക്കളും സ്റ്റാഫും കഴിച്ച് മികച്ചതെന്ന് ഉറപ്പുവരുത്തിയിട്ടേ ഫാക്ടറിയില്‍നിന്നും പുറത്തേക്ക് വിടാറുള്ളൂ. മികച്ച ഗുണനിലവാരത്തോടൊപ്പം ഗുണമേന്‍മ ഒട്ടും നഷ്ടപ്പെടാത്ത രീതിയിലുള്ള പാക്കിങ്ങും നൈസ് ഫുഡ്‌സിന്റെ പ്രത്യേകതയാണ്. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും അതായത് 75 ശതമാനം സമയവും സ്ഥാപനത്തില്‍ ചിലവഴിച്ചാണ് ഷാല്‍ബിനും കുടുംബവും ഇത് സാധ്യമാക്കുന്നത്. തങ്ങളുടെ ആരോഗ്യം പോലെതന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളുടെ ആരോഗ്യവും എന്നും മികച്ച ആരോഗ്യം നിലനില്‍ക്കണം എന്നതാണ് നൈസ് ഫുഡ്‌സ് മാനേജ്‌മെന്റിന്റെ ആഗ്രഹം. അനോരോഗ്യകരമായ കടുത്ത മത്സരമാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധി. എന്നിരുന്നാലും മികച്ച ഗുണനിലവാരം കാത്തുസൂക്ഷിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും, ഷാല്‍ബിന്‍ പറയുന്നു.
ഏറെ താമസിക്കാതെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നൈസ് ഫുഡ്‌സിന്റെ ബ്രാന്റില്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും നൈസ് ഫുഡ്‌സ് ഉല്‍പ്പന്നങ്ങള്‍ വലിയതോതില്‍ ലഭ്യമാണ്. ഒരുസാധാരണ അരിപ്പൊടി മില്ലില്‍നിന്നും നൈസ് ഫുഡ്‌സ് എന്ന ബ്രാന്റിലേക്ക് സ്ഥാപനത്തെ വളര്‍ത്തിയതിന് പിന്നില്‍ പിതാവ് റഹിം, മാതാവ് ഐഷ റഹിം സ്ഥാപനത്തോട് 100 ശതമാനം കൂറുള്ള തൊഴിലാളികള്‍ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനവുമാണുള്ളതെന്ന് ഷാല്‍ബിന്‍ പറയുന്നു.
വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയും, വിപണിയുടെ ആവശ്യകത മനസ്സിലാക്കിയും പ്രവര്‍ത്തിച്ചതുകൊണ്ടുമാണ് ഷാല്‍ബിന് സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിനുശേഷം മറ്റ് ജോലിക്കള്‍ക്കൊന്നും പോകാതെയാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ ഷാല്‍ബിന്‍ തീരുമാനിക്കുന്നത്. സുരക്ഷിതമായ ഒരു ജോലി വേണ്ടെുവച്ച് സംരംഭകത്വത്തിലേക്കിറങ്ങിയത് ഈ മേഖലയോടുള്ള പാഷന്‍ ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോള്‍ കേരളത്തിനകത്തും വിവധ ഇതര സംസ്ഥാനങ്ങല്‍ നിന്നുമുള്ള ഒരു സംഘം ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതിലും അതിയായ ചാരിതാര്‍ത്ഥ്യവുമുണ്ട്, ഷാല്‍ബിന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോഴുള്ള തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കുകയും കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങളുമായി പുതിയ മാര്‍ക്കറ്റുകളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതുമാണ് സ്ഥാപനത്തിന്റെ ഭാവി പദ്ധതികള്‍ എന്നും ഷാല്‍ബിന്‍ അഭിമാനത്തോടുകൂടി പറയുന്നു.
സംരംഭകത്വത്തിലേക്ക് വരുവാന്‍ താല്‍പ്പര്യമുള്ള യൂവാക്കള്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ നൈസ് ഫുഡ്‌സിന്റെ ഡിസ്ട്രിബ്യൂഷന്‍/ഫ്രാഞ്ചൈസി എടുക്കുവാനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ് വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9895496320