നല്ല ഭക്ഷണവും സമൂഹ നന്‍മയും ശീലമാക്കി തപസ് നാച്ചുറല്‍സ്
കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും, ഹാര്‍ട്ട് അറ്റാക്കുകളും, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനും, ജീവിതശൈലി രോഗങ്ങളുമെല്ലാം നമ്മുടെ ജീവനെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിന്റെ കാരണം തേടിപ്പോയാല്‍ അവസാനം എത്തുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എന്ന വിപത്തിന് മുന്നിലേക്കാണ്. ഒരു മാസത്തെ ഭക്ഷണച്ചിലവിനായി 1000 രൂപ കൂടുതല്‍ ചെലവാക്കാന്‍ താല്‍പ്പര്യമില്ലാത്ത നാം മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്ക് പ്രതിവിഥിയായും ടെസ്റ്റുകള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവാക്കാന്‍ തയ്യാറാകേണ്ടിവരുന്നു. വിഷവിമുക്തമായ ഭക്ഷണ ശീലത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു മനുഷ്യന്റെ കഥയാണിത്. വിഷാംശവും മായവുമില്ലാത്ത ഭക്ഷണത്തിലൂടെ ഒരു രോഗമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാനായി തന്റെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും വഴി മാറി സഞ്ചരിച്ച മഹാവ്യക്...