പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ സൗന്ദര്യം നിലനിര്‍ത്തുന്നു, അനൂസ് ഹെര്‍ബ്‌സ്.
സൗന്ദര്യം വര്‍ദ്ധിപ്പിക്കാം, നിറം വര്‍ദ്ധിപ്പിക്കാം, മുടിയുടെ ഉള്ള് കൂട്ടാം, കഷണ്ടി മാറ്റാം എന്നിങ്ങനെ ധാരാളം പൊള്ളയായ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി പണവും സമയവും പോയവരെ നാം ദിവസവും കാണാറുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് മേല്‍പ്പറഞ്ഞ റിസള്‍ട്ട് മിക്കവര്‍ക്കും ലഭിക്കാറില്ല. ഇത് സാധിക്കണമെങ്കില്‍ കോസ്‌മെറ്റിക് സര്‍ജറിയിയോ അല്ലെങ്കില്‍ സാധാരണക്കാരന് താങ്ങാനാവാത്ത വിലയുള്ള വിദേശക്രീമുകളോ ഒക്കെ ഉപയോഗിക്കണം. എന്നാല്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നിറവും മുടിയും സൗന്ദര്യവുമെല്ലാം നഷ്ടപ്പെടാതെ നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും. അത്തരം ഉല്‍പ്പന്നങ്ങളാണ് അനു കണ്ണനുണ്ണി എന്ന യുവസംരംഭക നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു പാര്‍ശ്വഫലവുമില്ലാത്ത അനൂസ് ഹെര്‍ബ്‌സ് ഉല്‍പ്പങ്ങളെക്കുറിച്ച് സി.ഇ.ഒ അനു കണ്ണനുണ്ണി വിജയഗാഥയുമായി സംസാരിക്കുന്നു.
ആകാശവാണിയില്‍ ആര്‍.ജെ. ആയി ജോലി ചെയ്ത...