Monday, November 25Success stories that matter
Shadow

പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ സൗന്ദര്യം നിലനിര്‍ത്തുന്നു, അനൂസ് ഹെര്‍ബ്‌സ്.

0 0

സൗന്ദര്യം വര്‍ദ്ധിപ്പിക്കാം, നിറം വര്‍ദ്ധിപ്പിക്കാം, മുടിയുടെ ഉള്ള് കൂട്ടാം, കഷണ്ടി മാറ്റാം എന്നിങ്ങനെ ധാരാളം പൊള്ളയായ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി പണവും സമയവും പോയവരെ നാം ദിവസവും കാണാറുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് മേല്‍പ്പറഞ്ഞ റിസള്‍ട്ട് മിക്കവര്‍ക്കും ലഭിക്കാറില്ല. ഇത് സാധിക്കണമെങ്കില്‍ കോസ്‌മെറ്റിക് സര്‍ജറിയിയോ അല്ലെങ്കില്‍ സാധാരണക്കാരന് താങ്ങാനാവാത്ത വിലയുള്ള വിദേശക്രീമുകളോ ഒക്കെ ഉപയോഗിക്കണം. എന്നാല്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നിറവും മുടിയും സൗന്ദര്യവുമെല്ലാം നഷ്ടപ്പെടാതെ നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും. അത്തരം ഉല്‍പ്പന്നങ്ങളാണ് അനു കണ്ണനുണ്ണി എന്ന യുവസംരംഭക നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു പാര്‍ശ്വഫലവുമില്ലാത്ത അനൂസ് ഹെര്‍ബ്‌സ് ഉല്‍പ്പങ്ങളെക്കുറിച്ച് സി.ഇ.ഒ അനു കണ്ണനുണ്ണി വിജയഗാഥയുമായി സംസാരിക്കുന്നു
.

ആകാശവാണിയില്‍ ആര്‍.ജെ. ആയി ജോലി ചെയ്തിരുന്ന അനുവിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് പ്രസവത്തോടെയായിരുന്നു. പ്രസവാനന്തരം മുഖത്തുണ്ടായ പിഗ്മെന്റേഷന് പ്രതിവിധി അന്വേഷിച്ച് ധാരാളം അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. പാരമ്പര്യ വൈദ്യനായിരുന്ന വല്ല്യച്ഛനില്‍നിന്നും, ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍നിന്നും പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് അനു ഒരു ആന്റി പിഗ്മെന്റേഷന്‍ പാക്ക് തയ്യാറാക്കി ഉപയോഗിച്ചു. വളരെ മികച്ച ഫലമാണ് ആ പാക്ക് നല്‍കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുവിന്റെ മുഖത്തുണ്ടായിരുന്ന പിഗ്മെന്റേഷന്‍ പൂര്‍ണ്ണമായും മാറുകയും പഴയ നിറം തിരിച്ചു കിട്ടുകയും ചെയ്തു. ഈ മാറ്റം ബന്ധുക്കളിലും സുഹൃത്തുക്കളിലും അത്ഭുതം ഉളവാക്കി. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് വേണ്ടി അതേ ആന്റി പിഗ്മെന്റേഷന്‍ പാക്ക് ഉണ്ടാക്കി നല്‍കിയപ്പോള്‍ അവര്‍ക്കും മികച്ച റിസള്‍ട്ടാണ് ലഭിച്ചത്. ഈ ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ ഏറിവന്നതോടെ ഈ മേഖലയുടെ സാധ്യത മനസ്സിലാക്കിയ അനു തന്റെ വീടിന്റെ ടെറസിലാണ് അനൂസ് ഹെര്‍ബ്‌സിന്റെ ആദ്യ നിര്‍മ്മാണ യൂണിറ്റിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് അനു ഈ മേഖലയേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും കോസ്മറ്റോളജി സ്‌കിന്‍സയന്‍സില്‍ ഡിപ്ലോമ നേടുകയും ചെയ്തു. ഇന്ന് നവജാത ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി 16 നാച്ചുറല്‍ ഉല്‍പ്പന്നങ്ങളാണ് അനൂസ് ഹെര്‍ബ്‌സ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

ആന്റി പിഗ്മെന്റേഷന്‍ ഫേസ് പാക്ക്, ആന്റി ഏജിങ്ങ് മാസ്‌ക്, റെഡ് ഒനിയന്‍ ഷാംപൂ, ലിപ് ബാം, കുപ്പൈ മേനി സോപ്പ്, ബേബി ബാത്തിങ്ങ് പൗഡര്‍, കിഡ്‌സ് ഹെയര്‍ വാഷിങ്ങ് പൗഡര്‍, ഹെയര്‍ വോളമനൈസിങ്ങ് പാക്ക്, കാരറ്റ് ബോഡി ലോഷന്‍, ഹാന്‍ഡ് ആന്റ് ഫൂട്ട് സ്‌ക്രബ്, ഗ്രീന്‍ ടീ ക്രാക്ക് ക്രീം തുടങ്ങിയവയെല്ലാം അനൂസ് ഹെര്‍ബ്‌സിന്റെ ഉല്‍പ്പന്നങ്ങളാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും ബിസിനസ് പുരോഗമിക്കുകയും ചെയ്തതോടെ വീട്ടില്‍നിന്നും യൂണിറ്റ് ചേര്‍ത്തലയിലെ 1400 ചതുരശ്രയടിയുള്ള പുതിയ യൂണിറ്റിലേക്ക് മാറ്റി സ്ഥാപിച്ചു. നന്മയുള്ള കുറച്ച് ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണം എന്നുമാത്രമേ തുടക്കത്തില്‍ അനു ചിന്തിച്ചിരുുള്ളൂ. ബിസിനസ് ഇത്രയും വിപുലമാകുമെന്നൊും അന്ന് ചിന്തിച്ചിരുന്നില്ല.

ഉല്‍പ്പങ്ങള്‍ക്കായി ബന്ധപ്പെടുന്ന ഓരോ വ്യക്തികളോടും അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി ചോദിച്ച് മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ. ഉദാ: മുഖക്കുരു ഉള്ള പെണ്‍കുട്ടിയാണെങ്കില്‍, മുമ്പ് മുഖക്കുരു ഉണ്ടായിരുന്നോ, സ്ട്രസ്സ് ഉണ്ടോ എന്നും ചോദിക്കാറുണ്ട്, കൂടാതെ പി.സി.ഒ.ഡി യോ അതുപോലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടോ എന്നും ചോദിച്ച് മനസ്സിലാക്കാറുണ്ട്. കാരണം ഇന്ന് കേരളത്തിലെ പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ്. ഇതിന്റെ ലക്ഷണമായി പലപ്പോഴും കാണപ്പെടുന്നതാണ് വലിയ തോതിലുള്ള മുടികൊഴിച്ചിലും വലിയ തോതിലുള്ള മുഖക്കുരുവും. അതിനാല്‍ അതിന്റെ കാരണത്തെയും ചികിത്സിക്കാന്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കാറുണ്ട്. ഉണ്ടോ എന്നിങ്ങനെ വിശദമായ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയിട്ടേ ഉല്‍പ്പന്നങ്ങള്‍ നല്‍കുകയുള്ളൂ. ആയുര്‍വ്വേദവും മോഡേണ്‍ കോസ്മറ്റോളജിയും സംയോജിപ്പിച്ച് നിര്‍മ്മിക്കുന്നതാണ് അനു ഹെര്‍ബ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍. കൃത്രിമ നിറങ്ങളോ പ്രിസര്‍വ്വേറ്റീവ്‌സോ പെര്‍ഫ്യൂമുകളോ ഒന്നും ചേര്‍ക്കാതെ പൂക്കളും, പഴങ്ങളും, പച്ചിലകളും മാത്രമാണ് അനൂസ് ഹെര്‍ബ്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ കൊണ്ട് പ്രശ്‌നപരിഹാരം ലഭിക്കില്ല എന്ന് തോന്നുന്നവര്‍ക്ക് ഫിസിഷ്യന്റേയോ, ഡെര്‍മറ്റോളജിസ്റ്റിന്റെയോ കണ്‍സല്‍ട്ടേഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

സമീപപ്രദേശത്തുള്ള കര്‍ഷകരില്‍നിന്നാണ് അനൂസ് ഹെര്‍ബ്‌സിന് ആവശ്യമുള്ള അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്നത്. എല്ലാ മാസവും 10 മുതല്‍ 15 വരെയും 5 മുതല്‍ വരെയുമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കും. കുറഞ്ഞ ഡെലിവറി ചാര്‍ജ്ജേ ഈടാക്കുന്നുള്ളൂ. ഇതിന് പുറമെ അനൂസ് ഹെര്‍ബ്‌സ് ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ധാരാളം പേര്‍ക്ക് സഹായം എത്തിച്ചുനല്‍കി, കൂടാതെ ലോക്ക്ഡൗണില്‍ ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തു. കൂടാതെ കോവിഡ് തുടങ്ങിയതിന് ശേഷം ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പിന് വേണ്ടി കോവിഡ് അവബോധ ജാഗ്രതകളടങ്ങിയ വീഡിയോകള്‍ ചെയ്യുന്നുണ്ട്. ഇതില്‍ പല വീഡിയോകള്‍ക്കും വയറലായവയാണ്. ഇതിന് സംസ്ഥാന ആരോഗ്യവകുപ്പില്‍ നിന്നും പ്രശംസ ലഭിച്ചതുമാണ്. സൂപ്പര്‍ഹിറ്റുകളായ പല ചിത്രങ്ങളുടെയും സീനുകളില്‍ ഡയലോഗുകള്‍ മാറ്റിക്കൊണ്ടുള്ളതായിരുന്നു ഈ വീഡിയോകള്‍.

റെയിന്‍ബോ എഫ്.എമ്മില്‍ സഹപ്രവര്‍ത്തകനായിരുന്ന കലാഭവന്‍ കണ്ണനുണ്ണിയാണ് അനുവിന്റെ ഭര്‍ത്താവ്. അദ്ദേഹം തെന്നയാണ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരും. ഈ ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്, ‘അപ്പുണ്ണി’. വിശദ വിരങ്ങള്‍ക്ക് ബന്ധപ്പെടുക 9074321236

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *