Thursday, January 23Success stories that matter
Shadow

Month: September 2021

ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും  ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളുമായി സെയ്ന്റ് ജോ ഇന്നവേഷന്‍സ്

ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളുമായി സെയ്ന്റ് ജോ ഇന്നവേഷന്‍സ്

Top Story
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ ധാരാളം പ്രശ്‌നങ്ങള്‍ നാം നിത്യജീവിതത്തില്‍ നേരിടുന്നുണ്ട്. ഫാക്ടറികളില്‍നിന്നും പുറപ്പെടുവിക്കുന്ന വിഷവാതകങ്ങള്‍, പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍, കൃഷികള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ തുടങ്ങിയവ പ്രകൃതിയെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ സെന്ററുകളും, ഡയാലിസിസ് സെന്ററുകളും, ഫൈവ് സ്‌ററാര്‍ ഹോസ്പിറ്റലുകളും കൂടുതലായി രംഗത്തുവരുന്നത്. ഇതുപോലെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം. സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചതായി കാണുന്നില്ല. ആയതിനാല്‍ ഇനിയും ഈ വിഷയത്തില്‍ സര്‍ക്...
പെസ്റ്റ് കണ്‍ട്രോളിങ്ങില്‍ വിശ്വസ്തനാമം സിട്രസ് സര്‍വ്വീസസ്

പെസ്റ്റ് കണ്‍ട്രോളിങ്ങില്‍ വിശ്വസ്തനാമം സിട്രസ് സര്‍വ്വീസസ്

Top Story
ലക്ഷങ്ങളും കോടികളും മുടക്കി നാം വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ നാം യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ കാര്യമാണ് പെസ്റ്റ് കണ്‍ട്രോളിങ്ങ്. കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും വ്യവസായശാലകളുമെല്ലാമാണ് ചിതല്‍ അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നത്. കോടികള്‍ ചെലവിട്ട്് നിര്‍മ്മിച്ച ചില വീടുകളിലും മറ്റും ചിതല്‍ കയറിയും തടികളില്‍ ഉച്ചന്‍കുത്തിയുമെല്ലാം നാശമാകുന്ന കാഴ്ച ഒരുപക്ഷെ നമുക്ക് സഹിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വീടിനുള്ളിലും പരിസരത്തും ചിതല്‍, എലി, പാറ്റ, കൊതുക്, എട്ടുകാലി, പല്ലി, മൂട്ട, ഉറുമ്പ്, പാമ്പ് എന്നിങ്ങനെ അനേകം രൂപത്തില്‍ വരാം. ഇത്തരം സാഹചര്യത്തില്‍ നമുക്ക് വിശ്വസിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിട്രസ് സര്‍വ്വീസസ്. ഈ മേഖലയിലെ ആള...
പാഠമാക്കാം ദിനേശന്റെ വിജയഗാഥ

പാഠമാക്കാം ദിനേശന്റെ വിജയഗാഥ

Top Story
2020 മാര്‍ച്ച് 23ാം തീയതി രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, ഒരു ട്രക്ക് നിറയെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി കോഴിക്കോട് നിന്നും തിരുവനന്തുപുരത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു ദിനേശന്‍ എന്ന യുവസംരംഭകന്‍. കോറോണ ഭീതിപരത്തിയിരുന്ന ആ ദിനങ്ങളില്‍ ഇത്തരമൊരു യാത്രചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചത് ജീവിതമെന്ന പരീക്ഷ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു. ഇല്ലായ്മയുടെ നടുവില്‍ ജനിച്ചുവീണ്, പ്രതിസന്ധികളോട് പോരാടി, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ എ.കെ.ദിനേശന്‍ എന്ന നാദാപുരംകാരന്റെ ജിവിതകഥയാണ് ഇത്. ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച് കോടികള്‍ ടേണോവറുള്ള ഡിന്‍സ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായി മാറിയ ദിനേശന്‍, ജീവിതവിജയം ആഗ്രഹിക്കുന്ന മലയാളികളായ നാം ഓരോരുത്തരും പാഠമാക്കേണ്ട വ്യക്തിയാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പിന്‍തിരിഞ്ഞ് ഓടാതെ, വിജയിച്ച...
സ്വപ്‌നഭവനങ്ങളുടെ നിര്‍മ്മാണത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുുന്നു ബ്ലേസ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി.

സ്വപ്‌നഭവനങ്ങളുടെ നിര്‍മ്മാണത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുുന്നു ബ്ലേസ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി.

Top Story
സ്വന്തമായി ഒരു വീട് എന്നത് നാം ഓരോരുത്തരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒരു വിദേശ മലയാളിക്കോ, ബിസിനസുകാരനോ, ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കോ വീടുപണിയുടെ കാര്യങ്ങള്‍ക്കായി ദിവസവും സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്ഥാനത്ത് നിന്ന് 100 ശതമാനവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ആശ്രയിക്കാവുന്നതാണ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സികള്‍. ഇവര്‍ ആര്‍ക്കിടെക്ടിന്റെയും കോണ്‍ട്രാക്ടറുടേയും ഇടയില്‍ ഒരു മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയും നിങ്ങളള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ ഇന്ന് കേരളത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ബ്ലേസ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി. 10 വര്‍ഷക്കാലമായി പി.എം.സി.- പ്രൊജക്ട് മാനേജ്‌മെന്റ് കസല്‍ട...
അശ്വതിയുടെ ലൈഫ് സ്റ്റൈല്‍ മാറ്റിമറിച്ച സുംബ

അശ്വതിയുടെ ലൈഫ് സ്റ്റൈല്‍ മാറ്റിമറിച്ച സുംബ

Top Story
പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി. ഉപന്യാസ മല്‍സരത്തിനും, ഹാന്‍ഡ്‌റൈറ്റിങ്ങിനും സമ്മാനം വാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ സ്‌റ്റേജില്‍ കയറാന്‍ ധൈര്യമില്ലാതെ ക്ലാസ്സിലേക്ക് ഓടിപ്പോയി ആ പെകുട്ടി. 7 വര്‍ഷം ഒരേ കോളേജില്‍ പഠിച്ചിട്ടും അവിടുത്തെ ഗ്രൗണ്ട് ഒരിക്കല്‍ പോലും കാണാത്ത കുട്ടി. എം.കോം. ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായിട്ടും ഒരുജോലിക്ക് പോലും ശ്രമിക്കാതെ വിവാഹിതയായി വീട്ടമ്മയായി 13 കൊല്ലം. കുട്ടികള്‍ വളര്‍ന്നപ്പോള്‍ രെു വര്‍ക്കൗട്ട് എന്ന നിലയില്‍ സുംബ പഠിക്കുവാന്‍ ചേര്‍ന്നു. 6 മാസം കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ നിര്‍ബ്ബന്ധിച്ച് ഇന്‍സ്ട്രക്ടര്‍ ടെസ്റ്റില്‍ പങ്കെടുപ്പിച്ചു, ടെസ്റ്റ് പാസ്സായി സുംബ ഇന്‍സ്ട്രക്ടറായി. തുടര്‍ന്നങ്ങോട്ട് ജീവിതം മുഴുവന്‍ ട്വിസ്റ്റുകളായിരുന്നു. ഇത് അശ്വതി രഞ്ജിത്തിന്റെ കഥയാണ്. സ്‌റ്റേജ് കണ്ടാല്‍ ഭയിരുന്ന അശ്വതി മിസ്സിസ് കേരള 2019-ല്‍ പങ്കെടുക്കുകയും ...
പ്ലംബിങ്ങ് മേഖലയിലെ ആദ്യത്തെ ബ്രാന്റ് – സ്റ്റാര്‍ പ്ലംബിങ്ങ്

പ്ലംബിങ്ങ് മേഖലയിലെ ആദ്യത്തെ ബ്രാന്റ് – സ്റ്റാര്‍ പ്ലംബിങ്ങ്

Top Story
സാധാരണഗതിയില്‍ നമുക്ക് പ്ലംബിങ്ങ് ആവശ്യങ്ങള്‍ വന്നാല്‍ വീടിനടുത്തുള്ള പ്ലംബറെ വിളിക്കുകയാണ് പതിവ്. മിക്കവാറും പ്ലംബര്‍മാരും അവരുടെ സൗകര്യം അനുസരിച്ച് മാത്രമാണ് വരിക. അതും രണ്ടുമൂന്ന് ദിവസം കാത്തിരിക്കേണ്ടിയും വന്നേക്കാം. എന്നാല്‍ നമുക്ക് പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാപനത്തെ ആശ്രയിക്കാന്‍ സാധിക്കുമെങ്കിലോ, അതും ആവശ്യസമയത്ത് പ്ലംബറെ ലഭിക്കുന്നവിധം, അതെ അത്തരത്തില്‍ നിങ്ങളുടെ എല്ലാവിധ പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ പ്ലംബിങ്ങ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചും സേവനങ്ങളുടെ പ്രത്യേകതകളേക്കുറിച്ചും സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് വിജയഗാഥയുമായി സംസാരിക്കുന്നു. പ്ലംബിങ്ങ് മേഖലയിലെ 2 പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയം കൈമുതലാക്കിയാണ് നൗഷാദ്, സ്റ്റാര്‍ പ്ലംബിങ്ങ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന...
ലക്ഷ്യബോധമുള്ള തലമുറയ്ക്കായി ഡോ. മീരയുടെ എലിക്‌സിര്‍ സൊല്യൂഷന്‍സ്

ലക്ഷ്യബോധമുള്ള തലമുറയ്ക്കായി ഡോ. മീരയുടെ എലിക്‌സിര്‍ സൊല്യൂഷന്‍സ്

Top Story
വിദ്യാഭ്യാസം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വളര്‍ച്ച. എന്നാല്‍ അതാണോ നമ്മുടെ വിദ്യാഭ്യാസ സബ്രദായത്തില്‍ നടക്കുന്നത് എന്ന് ചോദിച്ചാല്‍ വേദനയോടെ പറയേണ്ടിവരും 'അല്ല' എന്ന്. കാലാകാലങ്ങളായി നമ്മള്‍ വളര്‍ച്ച മുരടിപ്പിന്റെ മാറാപ്പും തോളിലേറ്റി യാത്ര തുടരുകയാണ്. നാം ഇപ്പോഴും അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിയുടെ കഴിവുകളെ. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട്്് പോയി ഇത്രയും കാലമായിട്ടും നമ്മുടെ 'വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ നില്‍ക്കുകയാണ്'. ഒരു ദശാബ്ദം നീണ്ട തന്റെ സ്‌കൂള്‍ അദ്ധ്യാപിക ജോലിക്കിടയിലാണ് ഡോ. മീര ഒരിക്കല്‍ ചിന്തിച്ചത്. ഒരു LKG വിദ്യാര്‍ത്ഥിയേപ്പോലെ എന്തുകൊണ്ടാണ് ഒരു പ്ലസ് 2 വിദ്യാര്‍ത്ഥിക്ക സന്തോഷിക്കാനാവാത്തത് എന്ന്. അതിനുള്ള കാരണവും പരിഹാ...