ലക്ഷ്യബോധമുള്ള തലമുറയ്ക്കായി ഡോ. മീരയുടെ എലിക്‌സിര്‍ സൊല്യൂഷന്‍സ്
വിദ്യാഭ്യാസം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വളര്‍ച്ച. എന്നാല്‍ അതാണോ നമ്മുടെ വിദ്യാഭ്യാസ സബ്രദായത്തില്‍ നടക്കുന്നത് എന്ന് ചോദിച്ചാല്‍ വേദനയോടെ പറയേണ്ടിവരും 'അല്ല' എന്ന്. കാലാകാലങ്ങളായി നമ്മള്‍ വളര്‍ച്ച മുരടിപ്പിന്റെ മാറാപ്പും തോളിലേറ്റി യാത്ര തുടരുകയാണ്. നാം ഇപ്പോഴും അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിയുടെ കഴിവുകളെ. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട്്് പോയി ഇത്രയും കാലമായിട്ടും നമ്മുടെ 'വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ നില്‍ക്കുകയാണ്'. ഒരു ദശാബ്ദം നീണ്ട തന്റെ സ്‌കൂള്‍ അദ്ധ്യാപിക ജോലിക്കിടയിലാണ് ഡോ. മീര ഒരിക്കല്‍ ചിന്തിച്ചത്. ഒരു LKG വിദ്യാര്‍ത്ഥിയേപ്പോലെ എന്തുകൊണ്ടാണ് ഒരു പ്ലസ് 2 വിദ്യാര്‍ത്ഥിക്ക സന്തോഷിക്കാനാവാത്തത് എന്ന്. അതിനുള്ള കാരണവും പരിഹാ...