വിദ്യാഭ്യാസം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വളര്‍ച്ച. എന്നാല്‍ അതാണോ നമ്മുടെ വിദ്യാഭ്യാസ സബ്രദായത്തില് നടക്കുന്നത് എന്ന് ചോദിച്ചാല്‍ വേദനയോടെ പറയേണ്ടിവരും ‘അല്ല’ എന്ന്. കാലാകാലങ്ങളായി നമ്മള് വളര്‍ച്ച മുരടിപ്പിന്റെ മാറാപ്പും തോളിലേറ്റി യാത്ര തുടരുകയാണ്. നാം ഇപ്പോഴും അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിയുടെ കഴിവുകളെ. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട്്് പോയി ഇത്രയും കാലമായിട്ടും നമ്മുടെ ‘വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ നില്‍ക്കുകയാണ്’. ഒരു ദശാബ്ദം നീണ്ട തന്റെ സ്കൂള്‍ അദ്ധ്യാപിക ജോലിക്കിടയിലാണ് ഡോ. മീര ഒരിക്കല്‍ ചിന്തിച്ചത്. ഒരു LKG വിദ്യാര്‍ത്ഥിയേപ്പോലെ എന്തുകൊണ്ടാണ് ഒരു പ്ലസ് 2 വിദ്യാര്‍ത്ഥിക്ക സന്തോഷിക്കാനാവാത്തത് എന്ന്. അതിനുള്ള കാരണവും പരിഹാരവും അന്വേഷിച്ചുള്ള യാത്ര അവസാനിച്ചതാകട്ടെ എലിക്സിര്‍ സൊല്യൂഷന് എന്ന സ്ഥാപനത്തിന്റെ തുടക്കത്തിലും. സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകളെക്കുറിച്ചും ഈ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചും എലിക്സിര്‍ സൊല്യൂഷന്‍സിന്റെ സാരഥി ഡോ. മീര വിജയഗാഥയുമായി സംസാരിക്കുന്നു.
8 വര്‍ഷം കേരളത്തില്‍ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നായ ടോക് എച്ച് പബ്ലിക് സ്ക്കൂളില്‍ അദ്ധ്യാപക പദവിയില്‍ ജോലി ചെയ്തശേഷം ഡോ. മീര, ബാംഗ്ലൂരില്‍ പ്രശസ്തമായ വാഗ്ദേവി വിലാസ് സ്ക്കൂളില്‍ റിസര്‍ച്ച് ഹെഢായായും, ഓര്‍ക്കിഡ് ഇന്ര്നാഷണ്ല് സ്ക്കൂളില്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളേക്കുറിച്ച് പഠിക്കുകയും അതിന് പരിഹാരം ഉണ്ടാക്കാനായി ശ്രമിക്കുകയും ചെയ്തത്. അതിന്റെ ഫലമായി മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്ന മേഖലയേക്കുറിച്ചും അതിന്റെ സാധ്യതയേക്കുറിച്ചും വിശദമായി പഠിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ മേഖലയിലുള്ള കഴിവുകള്‍ കണ്ടെത്തുകയും, പ്രത്യേകിച്ച് ഭാഷകളിലുള്ള പ്രാവീണ്യം, ബുദ്ധിശക്തി, കലകളോടുള്ള താല്‍പ്പര്യം, സംഗീതം, സാമൂഹിക മേഖലയില്‍ ഇടപെടാനുള്ള കഴിവുകള്‍ തുടങ്ങി 8 വ്യത്യസ്ഥ രീതിയില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തുകയും വികസിപ്പിക്കുയും ചെയ്യുന്നതാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്റ്സില്‍ അധിഷ്ഠിതമായ വിദ്യാഭ്യസം. ഇതിലൂടെ 100 ശതമാനവും വിദ്യ അഭ്യസിച്ച ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് എലിക്സിര്‍ സൊല്യൂഷന്‍സ് ലക്ഷ്യമിടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ വിദ്യാര്‍ത്ഥിയേയും അവരുടെ കഴിവും ബുദ്ധിവൈഭവവും മുഴുവനായി ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കുകയും അവരെ ഉന്നത സ്ഥാനങ്ങളിലേക്കും, നേതൃത്വനിരയിലേക്കും മറ്റും കൊണ്ടുവരുകയുമാണ് ചെയ്യുന്നത്.
ലീഡേഴ്സിനെ അഥവാ നേതാക്കന്മാരെ സൃഷ്ടിക്കാന്‍ ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കുന്നില്ല. അതല്ലെങ്കില്‍ ഒരു വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ കഴിവിനെ ഹൈസ്കൂള്‍ തലത്തില്‍ വച്ച് കണ്ടെത്താന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴും പരാജയപ്പെടുന്നു, ഡോ. മീര കൂട്ടിച്ചേര്‍ക്കുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള കഴിവുകളെ പുറത്തുകൊണ്ടുവരാതെ നാം അവരെ തെറ്റായ ദിശയിലേക്ക് തള്ളിവിടുകയാണ് ഇന്ന് ചെയ്യുന്നത്. കൂടാതെ മാനസിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ എത്രമാതം പിന്നിലാണ്. ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ഒരു വ്യക്തിക്കുണ്ടാകേണ്ട മാനസിക വളര്‍ച്ചയ്ക്കുള്ള തുടക്കം സ്കൂളുകളില്‍ നി്ന്നാണ് തുടങ്ങേണ്ടത് എന്ന വസ്തുക നാം വിസ്മരിക്കുന്നു ഡോ. മീര കൂട്ടിച്ചേര്‍ക്കുന്നു.
വിദ്യാര്‍ത്ഥികള്‍, ചെറുപ്പക്കാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, കോര്‍പ്പറേറ്റ് ലീഡേഴ്സ് എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുടെ സമഗ്ര വികസനമാണ് എലിക്സിര്‍ സൊല്യൂഷന്‍സ് ലക്ഷ്യമിടുന്നത്.
അദ്ധ്യാപകര്‍ക്ക് ക്ലാസ്സ് റൂം മാനേജ്മെന്റ്,, ഇമോഷണല്‍ ഇന്റലിജന്‍സ്, 21-ാം നൂറ്റാണ്ടിനാവശ്യമായ പ്രത്യേക പരിശീലനങ്ങള്‍, സ്വന്തം കഴിലുകളെ വളര്‍ത്തിയെടുക്കല്‍, അദ്ധ്യാപകന്റെ പ്രാധാന്യത്തേക്കുറിച്ച് മനസ്സിലാക്കുന്ന ക്ലാസ്സുകള്‍, QCT, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിലൂടെയുള്ള അദ്ധ്യാപനം, എല്‍.കെ.ജി മുതല്‍ 12 വരെ ഓരോ സബ്ജക്ടും മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിലൂടെയുള്ള പഠനം, ടീച്ചിങ്ങ് മെത്തഡോളജി, പെഡഗോഗി, കരിക്കുലം ഡിസൈന്‍, ജോളി ഫോണിക്സ് എന്നിവയെല്ലാം ചേര്‍ത്താണ് ട്രെയ്നിങ്ങ് നല്‍കുന്നത്.
18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കഴിവുകളേക്കുറിച്ച് മനസ്സിലാക്കാനും, ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക, സാമൂഹികമായ ഇടപെടലുകളില്‍ പ്രാപ്തനാക്കുക,, യോഗ, ബ്രെയിന്ജിം, ലക്ഷ്യങ്ങളിലേക്കെത്താന്‍ അവരെ പ്രാപ്തരാക്കുക എന്നീ മേഖലയിലാണ് പരിശീലനം ലഭിക്കുന്നത്. കൂടാതെ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ലേണിങ്ങ് ഡിസെബിളിറ്റി മനസ്സിലാക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ച സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് പരിഹരിക്കുകയും ചെയ്യും.
രക്ഷകര്‍ത്താക്കള്‍ക്ക് ഫാമിലി കൗണ്‍സിലിങ്ങ്, സ്വയം മനസ്സിലാക്കല്‍, ആളുകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി ബന്ധങ്ങള്‍ വളര്‍ത്തുക, നല്ല രക്ഷിതാവാകാനുള്ള 12 മാര്‍ഗ്ഗങ്ങള്‍, വൈകാരിക നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ജീവിതം എങ്ങനെ സന്തോഷകരമാക്കാം എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിലും പരിശീലനം ലഭിക്കും.
യുവാക്കള്‍ക്ക് സ്വന്തം തൊഴില്‍ കണ്ടെത്തല്‍, മികച്ച ആശയവിനിമയം വികസിപ്പിക്ക്ല്, ടീം ബില്‍ഡിംഗ് സ്കില്‍സ്, പണമിടപാടുകളിലെ സൂക്ഷ്മത, ശരീരത്തിനും മനസ്സിനും ഉണര്വ്വുണ്ടാക്കല്, ഡിസിഷന്‍ മേക്കിങ്ങ് സ്കില്‍സ്, നേതൃത്വ പരിശീലനം എന്നീ മേഖലകളിലും പലിശീലനം ലഭിക്കും
കരിയര്‍ ഡവലപ്മെന്റ് ആഗ്രഹിക്കുന്നവര്‍ക്കായി സ്വന്തം കഴിവുകള്‍ മനസ്സിലാക്കുക, സ്വന്തം തൊഴില്‍ മേഖലയില്‍ മികച്ച അറിവുണ്ടാക്കുന്നതെങ്ങനെ, സ്വന്തം പ്രവര്‍ത്തി മേഖലയേക്കുറിച്ചുള്ള അറിവുകള്‍ വികസിപ്പിക്കല്‍, സ്വന്തം കരിയര്‍ എങ്ങനെ ചേഞ്ച് ചെയ്യാം എന്നീ മേഖലയിലും പരിശീലനം ലഭിക്കും
കരിയര്‍ സൈക്കോളജിയില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സര്ട്ടിഫിക്കേഷന് നേടിയ ഡോ. മീര അടുത്ത തലമുറയെ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ആസ്ഥാനമാക്കി എലിക്സിര്‍ സൊല്യൂഷന്‍സിന് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, യുവാക്കള്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം എലിക്സില്‍ സൊല്യൂഷന്‍സിന്റെ സേവനം ലഭിക്കും. കൊറോണയുടെ സാഹചര്യത്തില്‍ ഗ്രൂപ്പ് ട്രെയ്നിങ്ങുകള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ട്രെയ്നിങ്ങുകള്ക്കും വ്യക്തിഗത ട്രെയ്നിങ്ങുകള്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.