പ്ലംബിങ്ങ് മേഖലയിലെ ആദ്യത്തെ ബ്രാന്റ് – സ്റ്റാര്‍ പ്ലംബിങ്ങ്
സാധാരണഗതിയില്‍ നമുക്ക് പ്ലംബിങ്ങ് ആവശ്യങ്ങള്‍ വന്നാല്‍ വീടിനടുത്തുള്ള പ്ലംബറെ വിളിക്കുകയാണ് പതിവ്. മിക്കവാറും പ്ലംബര്‍മാരും അവരുടെ സൗകര്യം അനുസരിച്ച് മാത്രമാണ് വരിക. അതും രണ്ടുമൂന്ന് ദിവസം കാത്തിരിക്കേണ്ടിയും വന്നേക്കാം. എന്നാല്‍ നമുക്ക് പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാപനത്തെ ആശ്രയിക്കാന്‍ സാധിക്കുമെങ്കിലോ, അതും ആവശ്യസമയത്ത് പ്ലംബറെ ലഭിക്കുന്നവിധം, അതെ അത്തരത്തില്‍ നിങ്ങളുടെ എല്ലാവിധ പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ പ്ലംബിങ്ങ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചും സേവനങ്ങളുടെ പ്രത്യേകതകളേക്കുറിച്ചും സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് വിജയഗാഥയുമായി സംസാരിക്കുന്നു.
പ്ലംബിങ്ങ് മേഖലയിലെ 2 പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയം കൈമുതലാക്കിയാണ് നൗഷാദ്, സ്റ്റാര്‍ പ്ലംബിങ്ങ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന...