അശ്വതിയുടെ ലൈഫ് സ്റ്റൈല്‍ മാറ്റിമറിച്ച സുംബ
പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി. ഉപന്യാസ മല്‍സരത്തിനും, ഹാന്‍ഡ്‌റൈറ്റിങ്ങിനും സമ്മാനം വാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ സ്‌റ്റേജില്‍ കയറാന്‍ ധൈര്യമില്ലാതെ ക്ലാസ്സിലേക്ക് ഓടിപ്പോയി ആ പെകുട്ടി. 7 വര്‍ഷം ഒരേ കോളേജില്‍ പഠിച്ചിട്ടും അവിടുത്തെ ഗ്രൗണ്ട് ഒരിക്കല്‍ പോലും കാണാത്ത കുട്ടി. എം.കോം. ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായിട്ടും ഒരുജോലിക്ക് പോലും ശ്രമിക്കാതെ വിവാഹിതയായി വീട്ടമ്മയായി 13 കൊല്ലം. കുട്ടികള്‍ വളര്‍ന്നപ്പോള്‍ രെു വര്‍ക്കൗട്ട് എന്ന നിലയില്‍ സുംബ പഠിക്കുവാന്‍ ചേര്‍ന്നു. 6 മാസം കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ നിര്‍ബ്ബന്ധിച്ച് ഇന്‍സ്ട്രക്ടര്‍ ടെസ്റ്റില്‍ പങ്കെടുപ്പിച്ചു, ടെസ്റ്റ് പാസ്സായി സുംബ ഇന്‍സ്ട്രക്ടറായി. തുടര്‍ന്നങ്ങോട്ട് ജീവിതം മുഴുവന്‍ ട്വിസ്റ്റുകളായിരുന്നു. ഇത് അശ്വതി രഞ്ജിത്തിന്റെ കഥയാണ്. സ്‌റ്റേജ് കണ്ടാല്‍ ഭയിരുന്ന അശ്വതി മിസ്സിസ് കേരള 2019-ല്‍ പങ്കെടുക്കുകയും ...