പരിഷ്കാരങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ നാട്ടിന്പുറത്തുകാരി. ഉപന്യാസ മല്‍സരത്തിനും, ഹാന്ഡ്റൈറ്റിങ്ങിനും സമ്മാനം വാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ സ്റ്റേജില്‍ കയറാന്‍ ധൈര്യമില്ലാതെ ക്ലാസ്സിലേക്ക് ഓടിപ്പോയി ആ പെകുട്ടി. 7 വര്‍ഷം ഒരേ കോളേജില്‍ പഠിച്ചിട്ടും അവിടുത്തെ ഗ്രൗണ്ട് ഒരിക്കല്‍ പോലും കാണാത്ത കുട്ടി. എം.കോം. ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായിട്ടും ഒരുജോലിക്ക് പോലും ശ്രമിക്കാതെ വിവാഹിതയായി വീട്ടമ്മയായി 13 കൊല്ലം. കുട്ടികള്‍ വളര്‍ന്നപ്പോള്‍ രെു വര്‍ക്കൗട്ട് എന്ന നിലയില്‍ സുംബ പഠിക്കുവാന്‍ ചേര്‍ന്നു. 6 മാസം കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ നിര്‍ബ്ബന്ധിച്ച് ഇന്‍സ്ട്രക്ടര്‍ ടെസ്റ്റില്‍ പങ്കെടുപ്പിച്ചു, ടെസ്റ്റ് പാസ്സായി സുംബ ഇന്‍സ്ട്രക്ടറായി. തുടര്‍ന്നങ്ങോട്ട് ജീവിതം മുഴുവന്‍ ട്വിസ്റ്റുകളായിരുന്നു. ഇത് അശ്വതി രഞ്ജിത്തിന്റെ കഥയാണ്. സ്റ്റേജ് കണ്ടാല്‍ ഭയിരുന്ന അശ്വതി മിസ്സിസ് കേരള 2019-ല്‍ പങ്കെടുക്കുകയും അതിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് മിസ്സിസ് സൗത്ത് ഇന്ത്യ കണ്ടസ്റ്റ്ന്റ്, മിസ്സിസ് പേഴ്സണാലിറ്റി ടൈറ്റില്‍ ഇങ്ങനെ പോകുന്നു അശ്വതിയുടെ ട്രാന്സ്ഫര്മേഷന്. അശ്വതിയുടെ ജീവിതത്തെ നമുക്ക് ലൈഫ് ബിഫോര്‍ സുംബ, ആഫ്റ്റര്‍ സുംബ എന്നിങ്ങനെ രണ്ടായി തിരിക്കാം.
വിവാഹശേഷം കുട്ടികളേയും നോക്കി വെറുതേ ജീവിതം മുന്നോട്ടുപോയിരുന്ന സമയം. ഒരിക്കല്‍ റോട്ടറി ക്ലബ്ബിന്റെ ഒരു മീറ്റിങ്ങിനിടയില്‍ ക്ലബ്ബിലെ സീനിയറായ ഒരു റിട്ടയേര്‍ഡ് ടീച്ചറാണ് സുംബയേക്കുറിച്ച് പറയുന്നത്. സുംബയ്ക്ക് ചേര്‍ന്നതിന്റെ ഒരു പ്രസരിപ്പും, പോസറ്റീവ് എനര്‍ജിയും അവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലുമെല്ലാം ഉണ്ടായിരുന്നു. തുടര്‍ന്ന് അശ്വതിയും കുറച്ച് സുഹൃത്തുക്കളും കൃഷ്ണാനന്ദ് മാസ്റ്ററുടെ സ്റ്റുഡിയോയില്‍ സുംബയ്ക്ക് ചേര്‍ന്നു. 6 മാസം കഴിഞ്ഞപ്പോള്‍ കൃഷ്ണാനന്ദ് മാസ്റ്ററുടെ നിര്‍ബന്ധപ്രകാരം സൂംബ പഠിപ്പിക്കുവാനുള്ള കോഴ്സ് ചെയ്യുകയും സര്‍ട്ടിഫിക്കറ്റ് എടുത്ത് ലൈസന്‍സ്ഡ് സുംബ ഇന്‍സ്ട്രക്ടര്‍ -ZIN ആവുകയും ചെയ്തു. തുടര്‍ന്ന് കൃഷ് ആനന്ദ് ഡാന്‍സ് & ഫിറ്റ്നസ് സ്റ്റുഡിയോയില്‍ തന്നെ ഇന്‍സ്ട്രക്ടര്‍ ആയി തുടക്കം കുറിച്ചു. കൂടാതെ വിവധ ക്ലബ്ബുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കു വേണ്ടി ക്ലാസ്സുകള്‍ എടുത്തുതുടങ്ങി കൃഷ്ണാനന്ദ് മാസ്റ്റര്‍ക്ക് തിരക്കായതോടെ ക്ലാസ്സിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അശ്വതിക്കായി മാറി. സുംബയില്‍ നിന്ന് അശ്വതിക്ക് ലഭിച്ച പോസിറ്റീവ് എനര്‍ജിയും ആത്മവിശ്വാസവും വലുതായിരുന്നു. ആ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണ് 2019-ലെ എസ്പാനിയോ മിസ്സിസ് കേരള കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് 2020ല്‍ പെഗാസിസ് മിസ്സിസ് സൗത്ത് ഇന്ത്യ കോമ്പറ്റീഷനില്‍ മിസ്സിസ് പേഴ്സണാലിറ്റി ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തന്റെ 40-ാമത്തെ വയസ്സില്‍ ഒരിക്കലും നടക്കില്ല എന്നുകരുതിയ റാംപ് വാക്ക് എന്ന സ്വപ്നം നടത്തിയത് സുംബയിലൂടെ ലഭിച്ച ആത്മവിശ്വാസവും തന്റെ ഭര്‍ത്താവും കുടുംബവും നല്കിയ പിന്തുണയും കൊണ്ടു മാത്രമാമെന്ന് അശ്വതി ഉറച്ച് വിശ്വസിക്കുന്നു.
രണ്ടാം ലോക്ക്ഡൗണ്‍ കാലഘട്ടം എങ്ങനെ പ്രയോജനപ്രദമാക്കാം എന്ന ചിന്ത അവസാനിച്ചത് ഇടപ്പള്ളിയിലെ ക്ലൗഡ് 9 സ്റ്റുഡിയോയിലാണ്. അവിടെവച്ചാണ് ഡാന്‍സ് എന്ന അശ്വതിയുടെ ചിരകാലാഭിലാഷം പൂര്‍ണ്ണമായത്. അതും രാജേഷ് രാജ് എന്ന പ്രശസ്ത ഡാന്‍സ് കോറിയോഗ്രാഫറുടെ ശിക്ഷണത്തില്‍. കൂടാതെ ക്ലൗഡ് 9 ന്റെ ഭാഗമായി മാറാനും അശ്വതിക്ക് സാധിച്ചു. ക്ലൗഡ് 9 ഏത് പ്രായക്കാര്‍ക്കും എളുപ്പം പഠിക്കാന്‍ പറ്റുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 6 വയസ്സ് മുതലുള്ള കുട്ടികള്‍ തുടങ്ങി ഡാന്‍സ് പഠിക്കണമെന്നത് ഒരു മോഹമായി മനസ്സില്‍ സൂക്ഷിക്കുന്ന ഏത്് പ്രായക്കാര്‍ക്കും അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള രീതിയില്‍ ക്ലാസ്സുകള്‍ ലഭിക്കും. ലാറ്റിന്‍ ഡാന്‍സായ സാല്സയും ബച്ചാട്ടയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ വിവാഹം, പിറന്നാള്‍ ആഘോഷങ്ങള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ ഏന്നിവയ്ക്കെല്ലാം ഡാന്‍സ് കോറിയോഗ്രാഫി ചെയ്ത് കൊടുക്കുന്നതാണ്. സ്റ്റുഡന്റ്സിനും പ്രൊഫഷണല്‍സിനും സ്ട്രെസ്സ് റിലീഫ് സെഷനും ചെയ്യുന്നുണ്ട്. ഇടപ്പള്ളിയിലാണ് ക്ലൗഡ് 9 സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ സ്റ്റുഡിയോ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
രണ്ടാം ലോക്ക്്ഡൗണ്‍ ആരംഭിച്ചതോടെ ഓണ്‍ലൈനായി സുംബ ക്ലാസ്സുകള്‍ ആരംഭിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഒരേ സമയം ക്ലാസ്സില്‍ പങ്കെടുക്കാം എന്നത് വളരെ സൗകര്യപ്രദമാണ്. അമേരിക്ക, യു.കെ., ദുബായ്, സൗദി അറേബ്യ തുടങ്ങി നാട്ടിലും മറുനാട്ടിലുമുള്ള ധാരാളം ആളുകള്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയിലാണ് അശ്വതിയുടെ ഓണ്‍ലൈന്‍ സുംബ ക്ലാസ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ക്ലാസ്സിന് 100 രൂപ മാത്രമാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇതിനിടയില്‍ വിവധ ഫാഷന്‍ ഷോകളിലും ബ്യൂട്ടി കോമ്പറ്റീഷനുകളിലും ജഡ്ജ് ആകാനുള്ള അവസരവും അശ്വതിയെത്തേടിയെത്തി.
കുടുംബത്തിന് വേണ്ടി ജീവിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്നവരാണ് ഭൂരിഭാഗം മലയാളി സ്ത്രീകളും. നമുക്ക് നല്ല ആരോഗ്യമുണ്ടെങ്കിലേ കുടുംബത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്ന സത്യം പലരും വിസ്മരിക്കുന്നു. അതിന് സൂംബ അത്യുത്തമമാണ്. ഓരോ സ്ത്രീകളും സ്വന്തം ആരോഗ്യം സംരക്ഷിക്കുവാനായി ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കണ്ടെത്തിയാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. മടിപിടിച്ച് ജീവിതം രോഗാവസ്ഥയിലേക്ക് തള്ളിവിടുന്ന ശരാശരി മലയാളി വീട്ടമ്മമാര്‍ക്ക് പ്രചോദനമാണ് അശ്വതി രഞ്ജിത് എന്ന സുംബ ഡാന്‍സര്‍.
എന്താണ് സുംബ?
ലാറ്റിന്‍ അമേരിക്കന്‍ ഡാന്‍സും എയ്റോബിക് വര്‍ക്ക്ഔട്ടും കൂടിച്ചേര്‍ന്നതാണ് സുംബ ഡാന്‍സ് വര്ക്ക്ഔട്ട്്. കൊളംബിയന്‍ ഡാന്‍സറായ ആല്‍ബര്‍ട്ടോ പെരസ് ആണ് സുംബ ഡാന്‍സ് വര്‍ക്ക്ഔട്ടിന്റെ ഉപജ്ഞാതാവ്. 1998ല്‍ ആണ് അദ്ദേഹം ഇത് കണ്ടെത്തുന്നത്. നമ്മുടെ ശരീരത്തെ മുഴുവന്‍ പാകപ്പെടുത്താന്‍ പറ്റുന്ന രീതിയിലാണ് സുംബ ഡാന്‍സ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം ഉപരി സുംബ ഒരു മികച്ച കാര്‍ഡിയോവാസ്കുലര്‍ വര്‍ക്ക്ഔട്ട് കൂടിയാണ്. കൊളസ്ട്രോള്‍ കുറയ്ക്കുവാനും, ‘ബ്ലഡ് ഷുഗര്‍’ കണ്ട്രോള് ചെയ്യുവാനും സഹായിക്കുന്നു. മാനസിക പിരിമുറക്കം കുറയ്ക്കുകയും എപ്പോഴും മാനസിക സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു എന്നതാണ് സുംബയുടെ ഏറ്റവും വലിയ പ്രത്യേകത. സുംബ ഡാന്‍സ് വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ നമ്മുടെ ശരീരം ‘എന്‍ഡോര്‍ഫിന്‍’ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും അത് ശരീരത്തില്‍ പോസിറ്റീവ് വൈബ്രേഷന്‍ നിലനിര്‍ത്തുകയും ചെയ്യും. എത്ര വലിയ മാനസിക സമ്മര്‍ദ്ദമുണ്ടെങ്കിലും ഒരു മണിക്കൂര്‍ സൂംബ ചെയ്താല്‍ നമുക്ക് ആ പിരിമുറുക്കത്തി നിന്നും മോചനം നേടാന്‍ സാധിക്കുകയും ചെയ്യും.