സ്വന്തമായി ഒരു വീട് എന്നത് നാം ഓരോരുത്തരുടെയും സ്വപ്നമാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒരു വിദേശ മലയാളിക്കോ, ബിസിനസുകാരനോ, ഉന്നത ഉദ്യോഗസ്ഥന്മാര്ക്കോ വീടുപണിയുടെ കാര്യങ്ങള്‍ക്കായി ദിവസവും സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്ഥാനത്ത് നിന്ന് 100 ശതമാനവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ആശ്രയിക്കാവുന്നതാണ് പ്രൊജക്ട് മാനേജ്മെന്റ് കണ്സല്ട്ടന്സികള്. ഇവര്‍ ആര്‍ക്കിടെക്ടിന്റെയും കോണ്ട്രാക്ടറുടേയും ഇടയില്‍ ഒരു മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയും നിങ്ങളള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ ഇന്ന് കേരളത്തില്‍ ഒന്നാം നിരയില്‍ നില്ക്കുന്ന സ്ഥാപനമാണ് ബ്ലേസ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി. 10 വര്‍ഷക്കാലമായി പി.എം.സി.- പ്രൊജക്ട് മാനേജ്മെന്റ് കസല്‍ട്ടന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് ഇതിന്റെ സാരഥി ജോഷി വിജയഗാഥയോട് സംസാരിക്കുന്നു.
ദുബായില്‍ നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ തന്റെ അനുഭവസമ്പത്ത് കൈ മുതലാക്കിയാണ് ജോഷി കൊച്ചിയില്‍ എത്തുന്നത്. 2010-ല്‍ കേരളത്തില്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ കൊച്ചിയിലെ ഇമ്മാനുവല്‍ സില്‍ക്ക്സിന്റെ കെട്ടിട നിര്‍മ്മാണത്തിന്റെ സാരഥ്യം ഏറ്റെടുത്തുകൊണ്ടാണ് ജോഷി കൊച്ചിയില്‍ തന്റെ വരവറിയിച്ചത്. തുടര്‍ന്ന് വിദേശ മലയാളികള്‍ക്കായി ആഢംബര ബംഗ്ലാവുകള്‍, ഷോപ്പിങ്ങ് കോംപ്ലക്സുകള്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍, പഴയ വില്ലകള്‍ / ബംഗ്ലാവുകള്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, എന്നിവയിലാണ് ജോഷി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുത്.
എന്താണ് PMC അഥവാ പ്രൊജക്ട് മാനേജ്മെന്റ് കസല്‍ട്ടന്‍സി
ഒരു ആഢംബര ബംഗ്ലാവോ അല്ലെങ്കില്‍ ഒരു വലിയ കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടോ ഉണ്ടാക്കുമ്പോള്‍ അതില്‍ പ്രൊജക്ടിന്റെ ഉടമസ്ഥന്, ആര്‍ക്കിടെക്ട്, കോണ്ട്രാക്ടര്, മെറ്റീരിയല്‍ സപ്ലെയര്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവര്‍ ഉണ്ടാകും. സാധാരണഗതിയില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും ധാരണപ്പിശക് വരാറുണ്ട്. ഇവിടെയാണ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സിയുടെ പ്രാധാന്യം. ആര്‍ക്കിടെക്ട് വിഭാവനം ചെയ്യുന്ന രീതിയില്‍ പ്രൊജക്ട് കോണ്ട്രാക്ടറെക്കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ പി.എം.സി.യുടെ ഇടപെടല്‍ അത്യാവശ്യമാണ്. പ്രസ്തുത പ്രൊജക്ടില്‍ ഏതെല്ലാം നിലവാരത്തിലുള്ള മെറ്റീരിയലുകളാണ് ഉപയോഗിക്കേണ്ടതെന്നും അത് ഏറ്റവും കുറഞ്ഞ വിലയില്‍ കസ്റ്റമര്‍ക്ക് ഉറപ്പാക്കുന്നതും പി.എം..സി.യുടെ ഉത്തരവാദിത്വമാണ്. കൂടാതെ ഒരു കോണ്ട്രാക്ടര് ക്വോട്ട് ചെയ്യുന്ന റേറ്റ് പരിശോധിക്കുകയും അത് കൂടുതല്‍ തുകയാകാതെയും തീര്‍ത്തും കുറഞ്ഞുപോകാതെയും (റേറ്റ് കുറഞ്ഞുപോയാല്‍ നിര്‍മ്മാണം മന്ദഗതിയിലാവുകയും, ഉല്‍പ്പങ്ങളുടെ ഗുണനിലവാരം താഴ്ന്നു പോവുകയും ചെയ്യും) ബാലന്‍സ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ കസ്റ്റമറും കോണ്‍ട്രാക്ടറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ഓരോരുത്തര്‍ക്കും വേണ്ട ഉപദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ പ്രൊജക്ട് ഉദ്ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനായി നിരന്തരം കോണ്‍ട്രാക്ടറുമായും, ഉടമസ്ഥനുമായി ചര്‍ച്ചകള്‍ നടത്തുകയും വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. ഇതോടൊപ്പം പര്‍ച്ചേസ് ചെയ്യുന്ന സ്റ്റീല്‍, സിമന്റ്, എംസാന്റ് തുടങ്ങി പൈപ്പ്, ഫിറ്റിങ്ങുകള്‍. തടി, ഫ്ളോറിങ്ങ്, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, വാട്ടര്‍പ്രൂഫിങ്ങ്, ബാത്ത്റും ഫിറ്റിങ്ങുകള്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ എന്നീ സമസ്ത മേഖലകളിലും ഗുണനിലവാരവും ഭംഗിയും സമ്മേളിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു.
ഇത് സാധ്യമാക്കുതിനായി സ്ഥാപനത്തില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള തൊഴിലാളികളുടെ സേവനം ലഭ്യമാണ്. കൂടാതെ ഓരോ മേഖലയിലും അതായത് ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, ഫ്ളോറിങ്ങ്, വാ’ര്പ്രൂഫിങ്ങ്, പെയ്ന്റിങ്ങ് ഇവയ്ക്കെല്ലാം ഈ മേഖലയിലെ ഏറ്റവും മികച്ച കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനികളുടെയും സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും മികച്ച വാറന്റി ലഭിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കു്ന്നത്. ക്വാളിറ്റി എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
നീണ്ട കാലം ഗള്‍ഫില്‍ ഇതേ മേഖലയില്‍ പ്രവര്‍ത്തി പരിചയമുളള ഗോപികൃഷ്ണനും ജോഷിയോടൊപ്പം ബ്ലേസ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സിയുടെ സാരഥ്യം വഹിക്കുന്നു. എറ്റെടുക്കുന്ന ഓരോ പ്രൊജക്ടുകളും മികച്ച രീതിയില്‍ സമയ പരിധിക്കുള്ളില്‍ കസ്റ്റമര്‍ക്ക് നല്‍കുക എന്നതാണ് കമ്പനയുടെ ആപ്തവാക്യം. കൊച്ചിയില്‍ സീപോര്ട്ട്്-എയര്‍പോര്‍ട്ട’് റോഡില്‍ തൃക്കാക്കരയില്‍ ഭാരതമാത കോളേജിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ളവരാണ് ഇവര്‍.