Thursday, January 23Success stories that matter
Shadow

Day: September 24, 2021

പാഠമാക്കാം ദിനേശന്റെ വിജയഗാഥ

പാഠമാക്കാം ദിനേശന്റെ വിജയഗാഥ

Top Story
2020 മാര്‍ച്ച് 23ാം തീയതി രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, ഒരു ട്രക്ക് നിറയെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി കോഴിക്കോട് നിന്നും തിരുവനന്തുപുരത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു ദിനേശന്‍ എന്ന യുവസംരംഭകന്‍. കോറോണ ഭീതിപരത്തിയിരുന്ന ആ ദിനങ്ങളില്‍ ഇത്തരമൊരു യാത്രചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചത് ജീവിതമെന്ന പരീക്ഷ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു. ഇല്ലായ്മയുടെ നടുവില്‍ ജനിച്ചുവീണ്, പ്രതിസന്ധികളോട് പോരാടി, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ എ.കെ.ദിനേശന്‍ എന്ന നാദാപുരംകാരന്റെ ജിവിതകഥയാണ് ഇത്. ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച് കോടികള്‍ ടേണോവറുള്ള ഡിന്‍സ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായി മാറിയ ദിനേശന്‍, ജീവിതവിജയം ആഗ്രഹിക്കുന്ന മലയാളികളായ നാം ഓരോരുത്തരും പാഠമാക്കേണ്ട വ്യക്തിയാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പിന്‍തിരിഞ്ഞ് ഓടാതെ, വിജയിച്ച...