പെസ്റ്റ് കണ്‍ട്രോളിങ്ങില്‍ വിശ്വസ്തനാമം സിട്രസ് സര്‍വ്വീസസ്
ലക്ഷങ്ങളും കോടികളും മുടക്കി നാം വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ നാം യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ കാര്യമാണ് പെസ്റ്റ് കണ്‍ട്രോളിങ്ങ്. കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും വ്യവസായശാലകളുമെല്ലാമാണ് ചിതല്‍ അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നത്. കോടികള്‍ ചെലവിട്ട്് നിര്‍മ്മിച്ച ചില വീടുകളിലും മറ്റും ചിതല്‍ കയറിയും തടികളില്‍ ഉച്ചന്‍കുത്തിയുമെല്ലാം നാശമാകുന്ന കാഴ്ച ഒരുപക്ഷെ നമുക്ക് സഹിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വീടിനുള്ളിലും പരിസരത്തും ചിതല്‍, എലി, പാറ്റ, കൊതുക്, എട്ടുകാലി, പല്ലി, മൂട്ട, ഉറുമ്പ്, പാമ്പ് എന്നിങ്ങനെ അനേകം രൂപത്തില്‍ വരാം. ഇത്തരം സാഹചര്യത്തില്‍ നമുക്ക് വിശ്വസിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിട്രസ് സര്‍വ്വീസസ്. ഈ മേഖലയിലെ ആള...