ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളുമായി സെയ്ന്റ് ജോ ഇന്നവേഷന്‍സ്
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ ധാരാളം പ്രശ്‌നങ്ങള്‍ നാം നിത്യജീവിതത്തില്‍ നേരിടുന്നുണ്ട്. ഫാക്ടറികളില്‍നിന്നും പുറപ്പെടുവിക്കുന്ന വിഷവാതകങ്ങള്‍, പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍, കൃഷികള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ തുടങ്ങിയവ പ്രകൃതിയെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ സെന്ററുകളും, ഡയാലിസിസ് സെന്ററുകളും, ഫൈവ് സ്‌ററാര്‍ ഹോസ്പിറ്റലുകളും കൂടുതലായി രംഗത്തുവരുന്നത്. ഇതുപോലെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം. സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചതായി കാണുന്നില്ല. ആയതിനാല്‍ ഇനിയും ഈ വിഷയത്തില്‍ സര്‍ക്...