ആര്‍ & എല്‍ ലീഗല്‍ സര്‍വ്വീസസ് സംരഭകരുടെ സുഹൃത്തും വഴികാട്ടിയും
വ്യത്യസ്ഥമായ പല മേഖലകളില്‍ ജോലിചെയ്ത് കരിയറില്‍ എങ്ങുമെത്താനാവാതെ വിഷമിച്ച ഒരു ചെറുപ്പക്കാരന്‍, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ എജന്‍സിയില്‍ നിന്നും അപ്പോഴാണ് അറിയുന്നത് സ്ഥാപനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രം 80,000 രൂപയോളം ചെലവ് വരുമെന്ന്. കൈയ്യില്‍ അത്യാവശ്യം മൂലധനമുള്ള തന്റെ അവസ്ഥ ഇതാണെങ്കില്‍ കൈയ്യില്‍ കാര്യമായ മൂലധനമൊന്നുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. കാര്യമായ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു കമ്പനി, എല്‍.എല്‍.പി. മുതലായവ കുറഞ്ഞ ചെലവില്‍ രജിസ്‌ട്രേഷ്ന്‍ ചെയ്യാം എന്ന് അദ്ദേഹം വിശദമായ പഠിച്ചു. അതില്‍ വിജയിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി ഈ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നും ധാരാളം ആളുകളെ സഹായിക്കാന്‍ സാധിക്കുമെന്നും. വ്യത്യസ്ഥ മേഖലകളില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് സംരംഭകനാവുകയും...