ഡീന സനൂസ് സ്പര്‍ശ് സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന മായാലോകം
സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മുഖ സൗന്ദര്യവും ചര്‍മ്മ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനായി സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ കൃത്യമായി ശ്രദ്ധിച്ചുപോരുന്ന കാലഘട്ടമാണ് ഇന്നത്തേത്. ഇതിനായി നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയാണ്. അനേകം സെലിബ്രിറ്റികള്‍ താമസിക്കു കൊച്ചിയില്‍ ധാരാളം ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. ഇത്തരം ബ്യൂട്ടി പാര്‍ലറുകളില്‍ വ്യത്യസ്ഥമായി നില്‍ക്കുന്ന സ്ഥാപനമാണ് ഇടപ്പള്ളില്‍ വി.പ.ി മരക്കാര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്വറി സലൂണായ 'ഡീന സനൂസ് സ്പര്‍ശ്' ഫാമിലി സലൂണ്‍. ലക്ഷ്വറി സൗകര്യങ്ങള്‍ നല്‍കുമ്പോഴും എല്ലാവരുടെയും ബഡ്ജറ്റിനിണങ്ങുന്ന നിരക്കുകള്‍ മാത്രം ചാര്‍ജ് ചെയ്ത് വ്യത്യസ്ഥമാവുകയാണ് 'ഡീന സനൂസ് സ്പര്‍ശ്' ബ്യൂട്ടി ലോഞ്ച്.
4500 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഇടപ്പള്ളി ടോള്‍ജംഗ്ഷനില്‍ വനിത തീയേറ്ററിനടു...