കേരളത്തിന്റെ വര്‍ണ്ണത്തിളക്കം തീര്‍ക്കുന്നു അതുല്‍ കോട്ടിങ്ങ്‌സ്
കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന വസ്തുത നമ്മുടെ ഹരിതാഭമാര്‍ന്ന പ്രകൃതി മനോഹാരിതയാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒ്‌നാണ് കേരളത്തിലെ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മനോഹരമായ നിറങ്ങള്‍. കെട്ടിടങ്ങളും വീടുകളും മറ്റും മനോഹരമായ നിറങ്ങള്‍ പൂശി സുന്ദരമാക്കുന്നതില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഒരുപിടി മുന്നിലാണ് കേരളം. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പ്രമുഖ പെയ്ന്റ് കമ്പനികളെല്ലാം അവരുടെ പ്രധാന മാര്‍ക്കറ്റായി കേരളത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും മനോഹരമായ വര്‍ണ്ണങ്ങള്‍ പൂശി ഭംഗിയാക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയുമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങളും വീടുകളും വര്‍ണ്ണങ്ങള്‍ പൂശുന്ന പെയ്ന്റിങ്ങ് മേഖലയില്‍ മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കു സ്ഥാ...