കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന വസ്തുത നമ്മുടെ ഹരിതാഭമാര്‍ന്ന പ്രകൃതി മനോഹാരിതയാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒ്‌നാണ് കേരളത്തിലെ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മനോഹരമായ നിറങ്ങള്‍. കെട്ടിടങ്ങളും വീടുകളും മറ്റും മനോഹരമായ നിറങ്ങള്‍ പൂശി സുന്ദരമാക്കുന്നതില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഒരുപിടി മുന്നിലാണ് കേരളം. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പ്രമുഖ പെയ്ന്റ് കമ്പനികളെല്ലാം അവരുടെ പ്രധാന മാര്‍ക്കറ്റായി കേരളത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും മനോഹരമായ വര്‍ണ്ണങ്ങള്‍ പൂശി ഭംഗിയാക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയുമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങളും വീടുകളും വര്‍ണ്ണങ്ങള്‍ പൂശുന്ന പെയ്ന്റിങ്ങ് മേഖലയില്‍ മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കു സ്ഥാപനമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അതുല്‍ കോ’ിങ്ങിസ്.
1986-ല്‍ എറണാകുളം ആസ്ഥാനമായി കെ.വി.സുധീശന്‍ ആരംഭിച്ച അതുല്‍ കോട്ടിങ്ങ്‌സ് എന്ന ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം പെയ്ന്റിങ്ങ്, വാട്ടര്‍ പ്രൂഫിങ്ങ് എന്നിവയുടെ കോണ്‍ട്രാക്ടിങ്ങ് ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ്. ഇന്നുവരെ ഞങ്ങള്‍ ഏറ്റെടുത്ത പ്രൊജക്ടുകളില്‍ എല്ലാം 100% ആത്മാര്‍ത്ഥതയോടെ വര്‍ക്ക് ചെയ്ത് ഓരോ കസ്റ്റമറേയും സംതൃപ്തരാക്കാന്‍ സാധിച്ചതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ ഈ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. അതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്, സ്ഥാപനത്തിന്റെ സാരഥി കെ.വി.സുധീശന്‍ പറയുന്നു. വില്ലകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പാര്‍പ്പിട സമുഛയങ്ങള്‍ തുടങ്ങി കേരളത്തിന്റെ അങ്ങോളമിങ്ങോളം പെയ്ന്റിങ്ങ് വര്‍ക്കുകളും വാട്ടര്‍ പ്രൂഫിങ്ങ് വര്‍ക്കുകളും ഏറ്റെടുത്തുനടത്താനുള്ള സംഘബലമുള്ള സ്ഥാപനമാണ് അതുല്‍ കോട്ടിങ്ങ്‌സ്. കൂടാതെ ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകള്‍ക്കും കൃത്യമായ ഗ്യാരന്റി നല്‍കുന്നുമുണ്ട് സ്ഥാപനം.
ഓരോ വര്‍ക്ക് തുടങ്ങുമ്പോഴും ഉപയോഗിക്കുന്ന മെറ്റീരിയലുകളേക്കുറിച്ചും അതിന്റെ ക്വാളിറ്റിയേക്കുറിച്ചും വ്യക്തമായി കസ്റ്റമറെ പറഞ്ഞ് മനസ്സിലാക്കുന്നു. കസ്റ്റമറുടെ മനസ്സിനിണങ്ങുന്ന രീതിയിലുള്ള കളറുകളും ഇന്ന് പെയ്ന്റിങ്ങ് മേഖലയില്‍ നിലനില്‍ക്കുന്ന ആധുനിക പ്രവണതകളായ ടെക്‌സ്ചര്‍ വര്‍ക്കുകളും, മറ്റ് ഡിസൈനുകളും അതുല്‍ കോട്ടിങ്ങ്‌സ് ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഇതിന് പുറമെ വാട്ടര്‍ പ്രൂഫിങ്ങ് വര്‍ക്കുകളും സ്ഥാപനം ഉത്തരവാദിത്ത്വത്തോടെ ചെയ്തുനല്‍കുന്നു. ഡോ.ഫിക്‌സിറ്റിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ അപുര്‍വ്വം സ്ഥാപനങ്ങളില്‍ ഒന്നാണ് അതുല്‍ കോട്ടിങ്ങ്‌സ്. ഇതിനെല്ലാം പുറമെ ശക്തമായ ഒരു തൊഴില്‍ സംസ്‌കാരം പിന്‍തുടരുന്ന സ്ഥാപനമാണ് അതുല്‍ കോട്ടിങ്ങ്‌സ്. അച്ചടക്കവും ഉത്തരവാദിത്വമുള്ളവരാണ് അതുല്‍ കോട്ടിങ്ങ്‌സിന്റെ തൊഴിലാളികള്‍. വര്‍ക്കിങ്ങ് സമയത്ത് എല്ലാ തൊഴിലാളികളും യൂണിഫോമും, ഐഡന്റിറ്റി കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഒരു വര്‍ക്ക്‌സൈറ്റിലും മദ്യപാനം, പുകവലി തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യരുതെ് ശക്തമായി വിലക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് തികഞ്ഞ സത്യസന്ധതയും അച്ചടക്കവും ഉണ്ടെന്ന് സ്ഥാപനം ഉറപ്പുവരുത്തുന്നു. പെയ്ന്റിങ്ങ് വര്‍ക്കുകള്‍ നടക്കു വീടുകളിലെ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്ക് 100% സുരക്ഷ ഉറപ്പാക്കിയാണ് അതുല്‍ കോട്ടിങ്ങിസ് ഓരോ വര്‍ക്കുകളും പൂര്‍ത്തിയാക്കുന്നത്. കൂടാതെ ആ വീടുകളില്‍നിന്നും വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എന്നും സ്ഥാപനം ഉറപ്പുവരുത്തും. ഇത്തരത്തില്‍ കസ്റ്റമര്‍ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഇന്നുവരെ കാത്തുസൂക്ഷിക്കുവാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ സുധീശന്‍ പറയുന്നു.
കഴിഞ്ഞ 40 വര്‍ഷക്കാലമായി പെയ്ന്റിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സുധീശന്‍. ഒരു പെയ്ന്റിങ്ങ് തൊഴിലാളിയായി തന്റെ ജീവിതം ആരംഭിച്ച അദ്ദേഹം തന്റെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും കൈമുതലാക്കിയാണ് അതുല്‍ കോട്ടിങ്ങ്‌സ് എന്ന സ്ഥാപനത്തെ പെയ്ന്റിങ്ങ് മേഖലയിലെ മുന്‍നിര സ്ഥാപനമാക്കി മാറ്റിയത്. അതുല്‍ കോട്ടിങ്ങ്‌സില്‍ മാനേജ്‌മെന്റും സ്റ്റാഫും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. എല്ലാ ആഴ്ചകളിലും ഇവിടെ സുധീശനും തൊഴിലാളികളുമായി മീറ്റിങ്ങുകള്‍ നടത്തും. ഓരോരുത്തരും സുധീശനുമായി തങ്ങളുടെ തൊഴില്‍പരവും, കുടുംബപരവും, സാമ്പത്തികവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തന്നാലാവുന്ന വിധം ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടെന്ന് സുധീശന്‍ പറയുന്നു.
കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള ഏത് തരം പെയ്ന്റിങ്ങ് പ്രൊജക്ടുകളും ഏറ്റെടുക്കാന്‍ സദാ സജ്ജമാണ്, ഇന്ന്് അതുല്‍ കോട്ടിങ്ങ്‌സ് എന്ന സ്ഥാപനം.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9846095910