സ്‌റ്റൈലക്‌സ് മാട്രസ്സ് നല്‍കുന്നു ഉറക്കമുള്ള രാവുകള്‍
ഒരു വ്യക്തി ദിവസത്തില്‍ 8 മണിക്കൂര്‍ ഉറങ്ങണം. എന്നിരുന്നാലും നന്നായി ഉറങ്ങുക എന്നതാണ് ഇതിന്റെ പ്രധാന അടിസ്ഥാനം. നന്നായി ഉറങ്ങണമെങ്കില്‍ പല കാര്യങ്ങള്‍ ഒത്തുചേരണം. നല്ല കാലാവസ്ഥ, സമാധാനപരമായ അന്തരീക്ഷം, മിതമായ ഭക്ഷണം എന്നിങ്ങനെ കുറേ കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ പ്രധാനമായ മറ്റൊരു വസ്തുതയാണ് ഉറങ്ങാന്‍ മികച്ച ബെഡ് വേണമെന്നത്. ഉറങ്ങാന്‍ മികച്ച ബെഡ് ലഭിച്ചാല്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പകുതി പരിഹാരമാകും. കേരളത്തിലെ ജനങ്ങളുടെ സുഖകരമായ ഉറക്കത്തിനായി പ്രവര്‍ത്തിക്കുന്ന ബ്രാന്റാണ് കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൈലക്‌സ് മാട്രസ്സ്. ഒരു വ്യക്തിക്ക് സാധാരണ രീതിയില്‍ മുതല്‍ രാജകീയമായിവരെ ഉറങ്ങാന്‍ സാധിക്കുന്ന ബെഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റൈലക്‌സ് മാട്രസ്സുകള്‍.
2010-ല്‍ കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി ഉമ്മര്‍ ഫാറൂഖ് എന്ന യുവസ...