ഒരു വ്യക്തി ദിവസത്തില്‍ 8 മണിക്കൂര്‍ ഉറങ്ങണം. എന്നിരുന്നാലും നന്നായി ഉറങ്ങുക എന്നതാണ് ഇതിന്റെ പ്രധാന അടിസ്ഥാനം. നന്നായി ഉറങ്ങണമെങ്കില്‍ പല കാര്യങ്ങള്‍ ഒത്തുചേരണം. നല്ല കാലാവസ്ഥ, സമാധാനപരമായ അന്തരീക്ഷം, മിതമായ ഭക്ഷണം എന്നിങ്ങനെ കുറേ കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ പ്രധാനമായ മറ്റൊരു വസ്തുതയാണ് ഉറങ്ങാന്‍ മികച്ച ബെഡ് വേണമെന്നത്. ഉറങ്ങാന്‍ മികച്ച ബെഡ് ലഭിച്ചാല്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പകുതി പരിഹാരമാകും. കേരളത്തിലെ ജനങ്ങളുടെ സുഖകരമായ ഉറക്കത്തിനായി പ്രവര്‍ത്തിക്കുന്ന ബ്രാന്റാണ് കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൈലക്‌സ് മാട്രസ്സ്. ഒരു വ്യക്തിക്ക് സാധാരണ രീതിയില്‍ മുതല്‍ രാജകീയമായിവരെ ഉറങ്ങാന്‍ സാധിക്കുന്ന ബെഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റൈലക്‌സ് മാട്രസ്സുകള്‍.
2010-ല്‍ കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി ഉമ്മര്‍ ഫാറൂഖ് എന്ന യുവസംരംഭകന്‍ ആരംഭിച്ച സ്ഥാപനമാണ് സ്റ്റൈലക്‌സ് മാട്രസ്സ്. തന്റെ കുടുംബ ബിസിനസ്സായ ഫര്‍ണ്ണീച്ചര്‍, മാട്രസ്സ് ഷോറൂമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മാട്രസ്സുകള്‍ക്ക് ഉണ്ടായിരുന്ന നല്ല ബിസിനസ് കണ്ടാണ് ഈ മേഖലയില്‍ സ്വന്തമായി ഒരു ബ്രാന്റ് ആരംഭിക്കുവാന്‍ ഫാറൂഖ് തയ്യാറാകുന്നത്. അവിടെ നിന്നായിരുന്നു സ്റ്റൈലക്‌സ് മാട്രസ്സ് എന്ന സ്ഥാപനത്തിന്റെ ജനനം. തുടക്കത്തില്‍തന്നെ സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുകയും ഉല്‍പ്പന്നങ്ങള്‍ മലബാറിലെ ഒട്ടുമിക്ക ജില്ലകളിലും ഡിസ്ട്രിബ്യൂഷന്‍ ആരംഭിക്കുകയും ചെയ്തു. വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ബെഡുകള്‍ വ്യത്യസ്ഥ ശ്രേണിയില്‍ അവതരിപ്പിച്ചതിനാല്‍ ഓരോ കസ്റ്റമറുടെയും ആവശ്യത്തിനനുസരിച്ച് വിലയും ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സാധിച്ചത് സ്റ്റൈലക്‌സ് മാട്രസ്സുകള്‍ക്ക് ജനഹൃദയങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. സാധാരണക്കാരന് താങ്ങാവുന്ന വിലയായ 4000 രൂപ മുതല്‍ ആഢംബര ബംഗ്ലാവുകളില്‍ ഉപയോഗിക്കാവുന്ന ലക്ഷ്വറി ബെഡുകള്‍ വരെ വ്യത്യസ്ഥ തരം സ്റ്റൈലക്‌സ് മാട്രസ്സുകള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു വര്‍ഷം മുതല്‍ പത്തുവര്‍ഷംവരെ വാറന്റി ഓരോ വ്യത്യസ്ഥ ഇനത്തിനും നല്‍കുന്നു. കൂടാതെ നടുവേദനപോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ‘ഓര്‍ത്തോ ബെഡ്ഡുകളും’ സ്‌റ്റൈലക്‌സ് മാട്രസ്സ് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
സമാനമായ ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണനിലവാരത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് സ്റ്റൈലക്‌സ് മാട്രസ്സുകള്‍, അതുതെയാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യവും, ഒമര്‍ പറയുന്നു. ഇന്ന് കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കര്‍ണ്ണാടകത്തില്‍ മംഗലാപുരം, കൂര്‍ഗ്ഗ് എന്നിവിടങ്ങളിലാണ് സ്‌റ്റൈലക്‌സ് വില്‍പ്പന നടത്തുന്നത്. കൊയര്‍ മാട്രസ്സ്, സ്പ്രിങ്ങ് മാട്രസ്സ്, സൂപ്പര്‍സോഫ്റ്റ്, കോംഫി, ഓര്‍ത്തോ ബെഡ്ഡുകള്‍, വണ്‍സൈഡ് ഓര്‍ത്തോ ബെഡ്ഡുകള്‍, ഇക്കണോമി, സീറോ ഡിസ്റ്റര്‍ബന്‍സ് എന്നിങ്ങനെ 14 വ്യത്യസ്ഥയിനം ബെഡുകള്‍ ഇന്ന് വിപണിയില്‍ സ്റ്റൈലക്‌സിന്റേതായി ഉണ്ട്..
‘മാട്രസ്സ് ഇന്‍ എ ബോക്‌സ്’ എന്ന പുതിയ ആശയം വിപണിയില്‍ അവതരിപ്പിക്കുകയാണ് സ്റ്റൈലക്‌സ് മാട്രസ്സുകള്‍. മൂന്ന് വ്യത്യസ്ഥ ക്വാളിറ്റിയില്‍, സ്പ്രിങ്ങും ഫോമും ചേര്‍ന്ന് ഉന്നത ഗുണനിലവാരമുള്ള ഒരു മാട്രസ്സ്, ഇത് ഒരു ബോക്‌സില്‍ ആക്കി കേരളത്തില്‍ എവിടെയും എത്തിക്കുവാന്‍ പദ്ധതിയിടുകയാണ് സ്ഥാപനം. മാസത്തില്‍ 2000 മാട്രസ്സ് നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റാണ് സ്റ്റൈലക്‌സ് മാട്രസ്സിന്റേത്.
ഓണ്‍ലൈന്‍ മേഖലയിലേക്കുകൂടി സ്റ്റൈലക്‌സ് മാട്രസ്സിന്റെ വില്‍പ്പന കേന്ദ്രീകരിക്കുവാന്‍ പദ്ധതിയിടുകയാണ് സ്ഥാപനം. ഇതിനുവേണ്ടി നിലവിലുള്ള പ്രൊഡക്ഷന്‍ യൂണിറ്റ് വിപുലീകരിക്കുവാനും സ്ഥാപനം പദ്ധതിയിടുന്നുണ്ട്. ഇതുകൂടാതെ സ്‌പെയ്‌സ്് എഡ്ജ് എന്ന ഫര്‍ണ്ണീച്ചര്‍ ബ്രാന്റിന്റെ ഡയറക്ടര്‍ കൂടിയാണ് ഫാറൂഖ്. ഒരു ബിസിനസ് ഫാമിലിയിലെ അംഗമായതിനാല്‍ ഒരു നവാഗത ബിസിനസുകാരനുണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും കാര്യമായി ബാധിക്കാതെ തന്റെ ബ്രാന്റിനെ വളര്‍ത്താന്‍ ഫാറൂഖിന് സാധിച്ചു. മദ്ധ്യകേരളത്തിലേക്കുകൂടി സ്റ്റൈലക്‌സ് മാട്രസ്സിനെ എത്തിക്കുക എന്നതാണ് സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9446952399, 9446952399