ഷിബിന്‍ കുമാര്‍, വൈക്കത്തുനിന്നും അന്താരാഷ്ട്രതലത്തിലേക്ക്
ജീവിതമെന്നത് ഒരു വലിയ പാഠപുസ്തകമാണ്. പ്രത്യേകിച്ച് സംരംഭകരുടെ. അതിന്റെ താളുകള്‍ മറിക്കുന്തോറും പുതിയ അനുഭവങ്ങളും അറിവുകളും നമുക്ക് ലഭിക്കും. അതില്‍ അറിവില്ലായ്മയുടെയും, അമിത ആത്മവിശ്വാസത്തിന്റെയും, പരാജയത്തിന്റെയും, അപമാനത്തിന്റെയും, കണ്ണീരിന്റെയും, പ്രവാസത്തിന്റെയും, യാത്രകളുടെയും പടവുകള്‍ താണ്ടിയ ഹൃദയഭേദകമായ കഥകള്‍ ഉണ്ടാകും. പക്ഷെ മിക്കവാറും കഥകളുടെ അവസാനം നായകന്‍ ജയിക്കുക തന്നെ ചെയ്യും. ഇത്തരമെരു വിജയത്തിന് മുകളില്‍ നിന്ന് തിരിഞ്ഞുനോക്കുകയാണ് നമ്മുടെ നായകന്‍ ഷിബിന്‍ കുമാര്‍. അമിതാത്മവിശ്വാസത്തില്‍ തുടങ്ങിയ സംരംഭത്തിന്റെ തകര്‍ച്ചയും വീട്ടുകാരാലും നാട്ടുകാരാലും അപഹാസ്യനാവുകയും അവിടെനിന്ന് ഒരു ഫീനിക്‌സ് പക്ഷിയേപ്പോെല കുതിച്ചുയര്‍ന്നതുമെല്ലാം ഒരു നാടക കഥ പോലെ സംഭവബഹുലമാണ്. ആ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഷിബിന്‍കുമാര്‍.
വൈയ്ക്കം സ്വദേശിയായ ഷിബിന്‍ സാധാരണ ചെറുപ്പക്കാരേപ്പോലെ പ്ര...