മനോദിന്റെ സ്വര്‍ഗ്ഗരാജ്യം
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരു വാടക കെട്ടിടത്തില്‍ 3 ജീവനക്കാരുമായി തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ച മനോദ് മോഹന്‍ എന്ന യുവസംരംഭകന് അനവധി പ്രതിസന്ധികളെയാണ് അതിജീവിക്കേണ്ടിവന്നത്. എന്നാല്‍ അവിടെ നിന്നും അദ്ദേഹത്തിന്റെ സെയ്ല്‍സ് ഫോക്കസ് എന്ന ബ്രാന്റ് ഇന്ന് കൊച്ചി, മുംബൈ, ദുബായ്, അമേരിക്ക എന്നിവിടങ്ങളില്‍ കൂടി ഓഫീസുകള്‍ സ്ഥാപിച്ച് മില്ല്യന്‍ ഡോളര്‍ സ്്ഥാപനമാക്കി മാറിയിരിക്കുകയാണ്. 8ാം ക്ലാസ്സില്‍ 3 വട്ടം തോറ്റ ഒരു വ്യക്തി, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും ബിരുദവും, എം.ബി.എ.യും ബര്‍ളിന്‍ ഇന്‍സ്റ്റീറ്റിയൂട്ടില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാന്തര ബിരൂദവും കരസ്ഥമാക്കിയതും മറ്റൊരു പ്രധാന വസ്തുതയാണ്. ആരും സഞ്ചരിക്കാത്ത വഴിയിലൂടെയൊക്കെ സഞ്ചരിച്ച് സാമ്പത്തികമായി തകര്‍ന്നുപോയ തന്റെ കുടുംബത്തെ കരകയറ്റുകയും, തന്റെ സ്ഥാപനത്തെ ശത...