പോക്കറ്റ് ടാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സംരംഭകരുടെ വഴികാട്ടി
സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ഈ മേഖലയില്‍ വേണ്ടത്ര പരിചയം ഉണ്ടായിരിക്കുകയില്ല. ഒരു പുതിയ സ്ഥാപനം എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ഇന്‍കം ടാക്‌സ് എങ്ങനെ ഫയല്‍ ചെയ്യണം, ജി.എസ്.ടി. എങ്ങനെ ഫയല്‍ ചെയ്യണം, ഇതില്‍ ഫൈന്‍ വരാതെ ഏങ്ങനെ നോക്കാം. പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എങ്ങനെ തയ്യാറാക്കണം, കോസ്റ്റിങ്ങ് എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ ധാരാളം നൂലാമാലകള്‍ക്ക് പരിഹാരം കാണേണ്ടതായി വരും ഒരു പുതിയ സംരംഭകന്‍. ഇത്തരം സാഹചര്യങ്ങളില്‍ സംരംഭകര്‍ക്ക് ആശ്രയിക്കാവുന്നത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളെയാണ്. ഇത്തരത്തില്‍ ഒരു സംരംഭത്തിന്റെ തുടക്കത്തിലും, പ്രവര്‍ത്തനത്തിലും നികുതി സേവനങ്ങള്‍ക്കുമെല്ലാം ഉടനടി സഹായം ലഭിക്കുവാന്‍ ആശ്രയിക്കാവുന്ന സ്ഥാപനമാണ് എറണാകുളത്ത് തമ്മനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ടാക്‌സ് എന്ന സ്ഥാപനം. അക്കൗണ്ട്‌സ് ബിരുദവും, ആത്മവിശ്വാസവും മാത്...