Friday, January 24Success stories that matter
Shadow

Month: March 2022

Eatiko കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്

Eatiko കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്

Top Story
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ മലയാളികളുടെ ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. 2020-കളില്‍ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിത്തുടങ്ങിയിരുെന്നങ്കിലും, കഴിഞ്ഞ 2 വര്‍ഷത്തെ കൊറോണ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി. കേരളത്തിലെ ഒന്നാംനിര നഗരങ്ങളില്‍നിന്നും, ഇപ്പോള്‍ കേരളത്തിലെ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ കടന്നുകയറിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. മള്‍ട്ടി നാഷണല്‍ ബ്രാന്റുകള്‍ ഭരിക്കുന്ന ഈ മേഖലയിലേക്ക് ഇതാ കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് വിജയം നേടി മുന്നേറുകയാണ് Eatiko. പെരിന്തല്‍മണ്ണ എന്ന ഒരു ഇടത്തരം പട്ടണത്തില്‍നിന്ന് ഉദയം കൊണ്ട Eatiko യുടെ വിജയയാത്രയേക്കുറിച്ച് സ്ഥാപനത്തിന്റെ സാരഥികളായ ഫവാസ് കൊല്ലാരന്‍, റെജില്‍ റഹ്‌മാന്‍ എന്നിവര്‍ വിജയഗാഥയോട് സ...
സിസ് ഫുഡ്‌സ് – മധുരം പകരുന്ന കൂട്ടായ്മ

സിസ് ഫുഡ്‌സ് – മധുരം പകരുന്ന കൂട്ടായ്മ

Top Story
നല്ല ചൂടുള്ള സമയത്ത് യാത്ര ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതാരാണ്. അതും നല്ല മധുരമുള്ള ജ്യൂസ് കുടിച്ചായാലോ. ഇതാ ഗുണമേന്മയുള്ള ഒന്നാംതരം ഫ്രൂട്ട'് ജ്യൂസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, അതും എക്‌സ്ട്രാ ഫ്‌ളേവറുകള്‍ ഒന്നും ചേര്‍ക്കാതെ. മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് പുകയൂര്‍ സ്വദേശികളായ 3 യുവസംരംഭകര്‍ രുചി വൈവിധ്യങ്ങള്‍ തേടി നടത്തിയ യാത്രകള്‍ക്കൊടുവില്‍ ആരംഭിച്ച സംരംഭമാണ് സിസ് ഫുഡ്‌സ് - പാഷന്‍ ഫ്രൂട്ട'് ജ്യൂസ് ആണ് സ്ഥാപനത്തിന്റെ പ്രധാന ഉല്‍പ്പന്നം. മലയാളികള്‍ ആഗ്രഹിച്ചിരുന്ന ഇത്തരത്തിലൊരു ഉല്‍പ്പന്നം കേരള മാര്‍ക്കറ്റില്‍ വിജയിപ്പിച്ചെടുത്ത കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഈ യുവ സംരംഭകര്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു ബാല്യകാല സുഹൃത്തുക്കളായ ഇല്യാസ് മാബ്, ഷബീര്‍.സി., അബ്ദുള്‍ സമദ് എന്നിവര്‍. സഞ്ചാരപ...
A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് മെറ്റല്‍ ഡിസൈനുകളുടെ മായാ ലോകം

A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് മെറ്റല്‍ ഡിസൈനുകളുടെ മായാ ലോകം

Top Story
പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് തടിയില്‍ ഒരു ഡിസൈന്‍ ഉണ്ടാക്കണമെങ്കില്‍ അതിസമര്‍ത്ഥനായ ഒരു തച്ചന്റെ സഹായം വേണമായിരുന്നു. എന്നാല്‍ കാലം മുന്നോട്ട'് പോയതിനോടൊപ്പം ടെക്‌നോളജിയും വളര്‍ന്നു. ഇന്ന് തടിയിലോ, എം.ഡി.എഫിലോ, പാനല്‍ ബോര്‍ഡുകളിലോ ഒരു ഡിസൈന്‍ ഉണ്ടാക്കിയെടുക്കുക എന്നത് വളരെ എളുപ്പമാണ്. അത്യാധുനിക ലേസര്‍ കട്ടിങ്ങ് ടെക്‌നോളജികള്‍ ഉള്ള മെഷീനുകള്‍ ഇന്ന് ലഭ്യമാണ്. ഈ ശ്രേണിയില്‍ ഏറ്റവും പുതിയതായി മാര്‍ക്കറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് സി.എന്‍.സി & ലേസര്‍ കട്ടിങ്ങ് മെഷീനുകള്‍. മെറ്റലുകളിലും സ്റ്റെയ്ന്‍ലസ് സ്റ്റീലിലും നമുക്കാവശ്യമുള്ള ഡിസൈനുകള്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ഇന്ന് വളരെ നിസ്സാരമാണ്. ഇത്തരത്തിലൊരു സംരംഭം ആരംഭമാണ് കൊല്ലം ജില്ലയിലെ മേവറത്ത് പ്രവര്‍ത്തിക്കുന്ന A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം. സ്ഥാപനത്തിന്റെ വളര്‍ച്ചയേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ഡയറക്ടര്‍മാരായ റിസ...
ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍

ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍

Top Story
ഡോ. താഹിര്‍ കല്ലാട്ട്്. ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ സംരംഭകരാണ്. പല തരത്തിലുള്ള സംരംഭകര്‍ നമ്മുടെ ഇടയിലുണ്ട്. ലാഭത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നവര്‍ മുതല്‍ സ്വപ്‌നങ്ങളുടെ പുറകേ മാത്രം പോകുന്നവരും ഉണ്ട്. തന്റെ കസ്റ്റമര്‍ക്ക് 100 % ഗുണകരമായ രീതിയില്‍ മാത്രം പ്രൊജക്ടുകള്‍ വിഭാവനം ചെയ്യുന്ന ഒരു സംരംഭകനെയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഒരേ സമയം ബില്‍ഡര്‍ ആയും, ടൂറിസം മേഖലയിലെ സംരംഭകനായും തിളങ്ങുന്ന മഹനീയ വ്യക്തിത്വം. ഇത് വയനാട്ടിലെ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ലാട്ട്് ഗ്രൂപ്പിന്റെ സാരഥി ഡോ. താഹിര്‍ കല്ലാട്ട്്. 16 വര്‍ഷത്തെ തന്റെ സംരംഭക ജീവിതത്തേക്കുറിച്ചും തന്റെ കസ്റ്റമേഴ്‌സുമായി പുലര്‍ത്തുന്ന അഭേദ്യമായ ആത്മബന്ധത്തേക്കുറിച്ചും ഡോ. താഹിര്‍ കല്ലാട്ട് വിജയഗാഥയോട് സംസാരിക്കുന്നു. 2006-ല്‍ തന്റെ 24-ാമത്തെ വ...
രമേഷ്, ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ – ഇനി സ്‌പോക്കണ്‍ ഇംഗ്ലീഷും, മോട്ടിവേഷനും ഒരുമിച്ച്

രമേഷ്, ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ – ഇനി സ്‌പോക്കണ്‍ ഇംഗ്ലീഷും, മോട്ടിവേഷനും ഒരുമിച്ച്

Top Story
7ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ചു, പിന്നീട് 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയപ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്ക് കിട്ടിയത്് 2 മാര്‍ക്ക്. അങ്ങനെയുള്ള ഒരു വ്യക്തി, നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്നു എന്നു കേട്ടാല്‍ ഒരു ആകാംക്ഷ നിങ്ങള്‍ക്കുണ്ടാകില്ലേ. ഇദ്ദേഹം നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഫ്‌ളുവന്‍സിയും ജീവിതവിജയവും നേടിത്തരും എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കൊരു ഉത്സാഹമുണ്ടാകില്ലേ… എന്നാല്‍ ഇതാ അങ്ങനെയൊരാള്‍. സൈക്കോ ലിംഗ്വിസ്റ്റിക് ട്രെയ്‌നറും, മോട്ടിവേഷണല്‍ സ്പീക്കറുമായ കെ.വി.രമേഷ് ആണ് അത്. പാലാരിവട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രമേഷിന്റെ 'ദ വെസ്‌റ്റേണ്‍ സ്പീക്കര്‍' എന്ന ഇംഗ്ലീഷ് ട്രെയ്‌നിങ്ങ് അക്കാഡമി ഇന്ന് അനേകം ആളുകള്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ നിന്നും ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ എങ്ങനെ വ്യത്യസ്ഥമാകുന്നു എന്നും...
അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍

അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍

Top Story
നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ധാരാളം സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ഈ മുഹൂര്‍ത്തങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ്. എന്നാല്‍ ഈ ഫോട്ടോയും വീഡിയോയുമെല്ലാം വീണ്ടും കാണണം എന്ന് തോന്നുന്നത് അത് ഏറ്റവും മനോഹരമായി നമുക്ക് ലഭിക്കുമ്പോഴാണ്. താന്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഏറ്റവും മികച്ചതാവണം എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി പ്രവര്‍ത്തിക്കുമ്പോഴേ അത്തരം അസുലഭ നിമിഷങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ഓരോ ഷൂട്ടിലും 100 ശതമാനം ആത്മാര്‍ത്ഥതയും ക്രിയാത്മകതയും പാഷനും കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെയാണ് നാം പരിചയപ്പെടുന്നത്, അതെ ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍ അനൂപ് ഉപാസന. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി തന്റെ സര്‍ഗ്ഗാത്മകതയുടെ ചിറകിലേറി പാറിപ്പറന്ന് ഇന്ന് സൗത്ത് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന...