അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍
നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ധാരാളം സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ഈ മുഹൂര്‍ത്തങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ്. എന്നാല്‍ ഈ ഫോട്ടോയും വീഡിയോയുമെല്ലാം വീണ്ടും കാണണം എന്ന് തോന്നുന്നത് അത് ഏറ്റവും മനോഹരമായി നമുക്ക് ലഭിക്കുമ്പോഴാണ്. താന്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഏറ്റവും മികച്ചതാവണം എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി പ്രവര്‍ത്തിക്കുമ്പോഴേ അത്തരം അസുലഭ നിമിഷങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ഓരോ ഷൂട്ടിലും 100 ശതമാനം ആത്മാര്‍ത്ഥതയും ക്രിയാത്മകതയും പാഷനും കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെയാണ് നാം പരിചയപ്പെടുന്നത്, അതെ ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍ അനൂപ് ഉപാസന. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി തന്റെ സര്‍ഗ്ഗാത്മകതയുടെ ചിറകിലേറി പാറിപ്പറന്ന് ഇന്ന് സൗത്ത് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന...