ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍
ഡോ. താഹിര്‍ കല്ലാട്ട്്.
ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ സംരംഭകരാണ്. പല തരത്തിലുള്ള സംരംഭകര്‍ നമ്മുടെ ഇടയിലുണ്ട്. ലാഭത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നവര്‍ മുതല്‍ സ്വപ്‌നങ്ങളുടെ പുറകേ മാത്രം പോകുന്നവരും ഉണ്ട്. തന്റെ കസ്റ്റമര്‍ക്ക് 100 % ഗുണകരമായ രീതിയില്‍ മാത്രം പ്രൊജക്ടുകള്‍ വിഭാവനം ചെയ്യുന്ന ഒരു സംരംഭകനെയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഒരേ സമയം ബില്‍ഡര്‍ ആയും, ടൂറിസം മേഖലയിലെ സംരംഭകനായും തിളങ്ങുന്ന മഹനീയ വ്യക്തിത്വം. ഇത് വയനാട്ടിലെ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ലാട്ട്് ഗ്രൂപ്പിന്റെ സാരഥി ഡോ. താഹിര്‍ കല്ലാട്ട്്. 16 വര്‍ഷത്തെ തന്റെ സംരംഭക ജീവിതത്തേക്കുറിച്ചും തന്റെ കസ്റ്റമേഴ്‌സുമായി പുലര്‍ത്തുന്ന അഭേദ്യമായ ആത്മബന്ധത്തേക്കുറിച്ചും ഡോ. താഹിര്‍ കല്ലാട്ട് വിജയഗാഥയോട് സംസാരിക്കുന്നു.
2006-ല്‍ തന്റെ 24-ാമത്തെ വ...