സിസ് ഫുഡ്‌സ് – മധുരം പകരുന്ന കൂട്ടായ്മ
നല്ല ചൂടുള്ള സമയത്ത് യാത്ര ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതാരാണ്. അതും നല്ല മധുരമുള്ള ജ്യൂസ് കുടിച്ചായാലോ. ഇതാ ഗുണമേന്മയുള്ള ഒന്നാംതരം ഫ്രൂട്ട'് ജ്യൂസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, അതും എക്‌സ്ട്രാ ഫ്‌ളേവറുകള്‍ ഒന്നും ചേര്‍ക്കാതെ. മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് പുകയൂര്‍ സ്വദേശികളായ 3 യുവസംരംഭകര്‍ രുചി വൈവിധ്യങ്ങള്‍ തേടി നടത്തിയ യാത്രകള്‍ക്കൊടുവില്‍ ആരംഭിച്ച സംരംഭമാണ് സിസ് ഫുഡ്‌സ് - പാഷന്‍ ഫ്രൂട്ട'് ജ്യൂസ് ആണ് സ്ഥാപനത്തിന്റെ പ്രധാന ഉല്‍പ്പന്നം. മലയാളികള്‍ ആഗ്രഹിച്ചിരുന്ന ഇത്തരത്തിലൊരു ഉല്‍പ്പന്നം കേരള മാര്‍ക്കറ്റില്‍ വിജയിപ്പിച്ചെടുത്ത കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഈ യുവ സംരംഭകര്‍
വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു ബാല്യകാല സുഹൃത്തുക്കളായ ഇല്യാസ് മാബ്, ഷബീര്‍.സി., അബ്ദുള്‍ സമദ് എന്നിവര്‍. സഞ്ചാരപ...