Eatiko കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ മലയാളികളുടെ ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. 2020-കളില്‍ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിത്തുടങ്ങിയിരുെന്നങ്കിലും, കഴിഞ്ഞ 2 വര്‍ഷത്തെ കൊറോണ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി. കേരളത്തിലെ ഒന്നാംനിര നഗരങ്ങളില്‍നിന്നും, ഇപ്പോള്‍ കേരളത്തിലെ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ കടന്നുകയറിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. മള്‍ട്ടി നാഷണല്‍ ബ്രാന്റുകള്‍ ഭരിക്കുന്ന ഈ മേഖലയിലേക്ക് ഇതാ കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് വിജയം നേടി മുന്നേറുകയാണ് Eatiko. പെരിന്തല്‍മണ്ണ എന്ന ഒരു ഇടത്തരം പട്ടണത്തില്‍നിന്ന് ഉദയം കൊണ്ട Eatiko യുടെ വിജയയാത്രയേക്കുറിച്ച് സ്ഥാപനത്തിന്റെ സാരഥികളായ ഫവാസ് കൊല്ലാരന്‍, റെജില്‍ റഹ്‌മാന്‍ എന്നിവര്‍ വിജയഗാഥയോട് സ...