അജൈവ മാലിന്യ സംസ്‌കരണത്തില്‍ വ്യത്യസ്ഥ മാതൃകയുമായി ‘മാഹി മോഡല്‍’
'സ്വഛ് ഭാരത് കാ ഇരാദാ, ഇരാദാ കര്‍ ലിയാ ഹം നെ…..' മാഹി നിവാസികള്‍ കഴിഞ്ഞ 4 വര്‍ഷമായി ആഴ്ചയിലൊരിക്കല്‍ രാവിലെ കേള്‍ക്കുന്ന ഗാനമാണ് ഇത്. ഈ ഗാനം പുറപ്പെടുവിച്ചുകൊണ്ട് മാഹി മുനിസിപ്പാലിറ്റിക്കുവേണ്ടി അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്ന ട്രക്ക് തങ്ങളുടെ വീടിന് മുന്നിലുള്ള റോഡില്‍ എത്തുമ്പോഴേക്കും ഇവിടുത്തെ വീട്ടമ്മമാര്‍ പ്രത്യേകം പ്രത്യേകം ചാക്കുകളിലാക്കിയ അജൈവ മാലിന്യങ്ങള്‍ വീടിന് മുന്നിലേക്ക് എടുത്ത് വയ്ക്കുന്നു. മാലിന്യ സംഭരണത്തിനായി ട്രക്കുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ഈ ചാക്കുകള്‍ ട്രക്കിലാക്കി മടങ്ങുന്നു. ഇന്ന് നാം നേരിടുന്ന മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാമെന്നതിന്റെ മകുടോദാഹരണമാണ് 'വെയ്‌സ്റ്റ് മാനേജ്‌മെന്റിലെ മാഹി മോഡല്‍'.
അതെ, അജൈവ മാലിന്യ സംസ്‌കരണ മേഖലയില്‍ തികച്ചും വ്യത്യസ്ഥമായ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കി വിജയം വരിച്ചിരിക്കുകയാണ് കേന്ദ്ര ഭരണപ്രദേശമായ മയ...