നവീന സീല്‍ ടെക്‌നോളജീസ് കിഴക്കമ്പലത്തുനിന്നും ദേശീയ തലത്തിലേക്ക്
കേരളം സംരംഭക സൗഹൃദമല്ല എന്ന് ഒട്ടുമിക്ക സംരംഭകരും പറയുമ്പോഴും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച അനേകം സ്ഥാപനങ്ങള്‍ നമ്മുടെ കണ്‍മന്നിലുണ്ട്. അത്തരത്തില്‍ ഒരു സ്ഥാപനമാാണ് എറണാകുളത്ത് കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സീല്‍ ടെക്‌നോളജീസ്. പാക്കേജിങ്ങ് ആന്റ് സീലിങ്ങ് മെഷീനുകള്‍ പ്രചാരത്തില്‍ വന്ന് തുടങ്ങിയ കാലഘട്ടത്തില്‍ ഈ മേഖലയില്‍ തുടക്കം കുറിച്ച് ഇന്ന് ഇന്ത്യയില്‍ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തേക്കും തങ്ങളുടെ ബ്രാന്റിനെ എത്തിച്ചിരിക്കുകയാണ് നവീന സീല്‍ ടെക്‌നോളജിസ്. ഇന്ത്യയിലെ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തുടക്കം കുറിച്ച സംരംഭകയാത്ര സൗത്ത് ഇന്ത്യ കടന്ന്, നോര്‍ത്ത് ഇന്ത്യയിലെയും പ്രമുഖ പട്ടണങ്ങളിലേക്ക് വ്യാപിപ്പിച്ച് വളര്‍ത്തിയതിനു പിന്നില്‍ ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെയും ടീം വര്‍ക്കിന്റെയും, നിശ്ചയ ദാര്‍ഡ്യത്തിന്‍െയും, അ...