Friday, January 24Success stories that matter
Shadow

Month: May 2022

പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കര്‍ഷകരുടെ ജീവിതത്തില്‍ സുഗന്ധം പരത്തുന്നു

പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കര്‍ഷകരുടെ ജീവിതത്തില്‍ സുഗന്ധം പരത്തുന്നു

Top Story
ജനകീയ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിലൂടെയും അനേകലക്ഷം പേരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം. കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് വിജയം നേടി മുന്നേറുന്ന സ്ഥാപനമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കാനും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കാനുമായി രൂപീകൃതമായ പി.എം.സി.എസ്സിന്റെ സംരംഭകയാത്രയ്ക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് പി.എം.സി.എസിന്റെ പ്രസിഡന്റ് എം.എസ്്. വാസു. പീരുമേട് താലൂക്കിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളും, കാര്‍ഷികോല്‍പ്പന്നങ്ങളും സ്വന്തം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പന നടത്തിയാണ് പി.എം.സി.എസ് ഈ മേഖലയിലേക്ക് കാല്‍വയ്പ്പ് നടത്തുന്ന...
അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്ക്  ജനസേവന മേഖലയില്‍ മാതൃകയായ 108 വര്‍ഷങ്ങള്‍

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്ക് ജനസേവന മേഖലയില്‍ മാതൃകയായ 108 വര്‍ഷങ്ങള്‍

Top Story
കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളത് മലബാറിലാണ് എന്നത് നിസ്സംശയം പറയാം. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ധാരാളം സഹകരണ സ്ഥാപനങ്ങള്‍ ഇന്നും മലബാറിന്റെ മണ്ണില്‍ അഭിമാനസ്തംഭമായി തലയുയര്‍ത്തി നില്‍ക്കുന്നു. അത്തരത്തില്‍ കേരളത്തിന് അഭിമാനകരമായ സ്ഥാപനമാണ് കണ്ണൂരിലെ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. ഒരു നാടിന്റെ സമഗ്ര വികസനത്തിനായി ഒരു സഹകരണ പ്രസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതിലപ്പുറം അഞ്ചരക്കണ്ടിയിലെ ജനങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. സേവനമികവിന്റെ 108-ാം വര്‍ഷത്തിലും നാടിനെയും നാട്ടുകാരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നേറുകയാണ് ബാങ്ക്. ബാങ്കിന്റെ ജനസേവന പദ്ധതികളേക്കുറിച്ച് ബാങ്കിന്റെ പ്രസിഡന്റ് പി. മുകുന്ദന്‍ വിജയഗാഥയുമായി സംസാരിക്കുന്നു. 1914-ല്‍ 11 അംഗങ്ങള്‍ 27 രൂപ ഓഹരി മൂലധനമായി ...
സ്‌കൈബര്‍ടെക് ഐ.ടി.മേഖലയിലെ വണ്‍സ്‌റ്റോപ്പ് സൊല്യൂഷന്‍

സ്‌കൈബര്‍ടെക് ഐ.ടി.മേഖലയിലെ വണ്‍സ്‌റ്റോപ്പ് സൊല്യൂഷന്‍

Top Story
ആധുനിക ലോകത്തിന്റെ സ്പന്ദനം ഐ.ടി.മേഖലയില്‍ അധിഷ്ഠിതമാണ്. ഐ.ടി.മേഖലയുടെ വളര്‍ച്ചയോടുകൂടി ധാരാളം കാര്യങ്ങള്‍ കാലതാമസമില്ലാതെ ചെയ്യുവാനും പരിമിതികള്‍ ഉണ്ടായിരുന്ന പലകാര്യങ്ങളിലും അനന്തമായ സാധ്യതകള്‍ തുറന്നുതരുകയും ചെയ്തു. ഇത് ഓരോ സ്ഥാപനങ്ങളുടെയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ വളര്‍ച്ചയ്ക്കും കാരണമായി. ഇന്ന് ലോകത്തിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായമില്ലാതെ ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ കൊച്ചുകേരളത്തിലും ഇതുതെന്നയാണ് അവസ്ഥ. എന്നാല്‍ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഐ.ടി.ഡിപ്പാര്‍ട്ടമെന്റുകള്‍ ഉണ്ടെങ്കിലും അതിന്റെ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ പല സ്ഥാപനങ്ങള്‍ക്കും സാധിക്കാറില്ല, അല്ലെങ്കില്‍ ഒരു ഒരു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയോ, ചീഫ് ടെക്‌നിക്കല്‍ ഓഫീസറെയോ നിയമിക്കാന്‍ ഒരു ഇടത്തരം സ്ഥാപനത്തിന് ...
സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍  കൊച്ചിയില്‍ ആരംഭിച്ചു

സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു

News
സ്ലീപ്വെല്‍ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഷീല ഫോം സിഇഒ തുഷാര്‍ ഗൗതം, റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ എന്നിവര്‍ സമീപം. ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്വെല്ലിന്റെ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്വെല്‍ വേള്‍ഡ്' കൊച്ചിയില്‍ ആരംഭിച്ചു. വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ്വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ...
ബൂഗീസ് ഐസ്‌ക്രീം പരാജയങ്ങളുടെ കൈപ്പുനീരില്‍ നിന്നും വിജയത്തിന്റെ മധുരവുമായി.

ബൂഗീസ് ഐസ്‌ക്രീം പരാജയങ്ങളുടെ കൈപ്പുനീരില്‍ നിന്നും വിജയത്തിന്റെ മധുരവുമായി.

Top Story
ഇടുക്കി കട്ടപ്പന സ്വദേശിയായ ബിനീഷ് ജോസിന് നമ്മോട് പറയാനുള്ളത് തിരിച്ചടികളുടെ ഘോഷയാത്രയ്ക്ക് ശേഷം വിജയം വരിച്ച കഥയാണ്. കൈവച്ച മേഖലയിലെല്ലാം പരാജയപ്പെടുകയും, ചതിക്കപ്പെടുകയും ചെയ്തു. കടത്തിനുമേല്‍ കടം വന്നുകൂടി. എന്നാല്‍ പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുേന്നറ്റു ബിനീഷ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൂഗീസ് ഐസ്‌ക്രീമിന്റെ സാരഥിയായ ബിനീഷ് ജോസ്, സിനിമാകഥയെ വെല്ലുന്ന തന്റെ സംരംഭക ജീവിതത്തിലെ പരാജയങ്ങളുടെയും തിരിച്ചു വരവിന്റെയും കഥ പറയുകയാണ് യഥാര്‍ത്ഥ സംരംഭകന്‍ ഏത് തോല്‍വിയിലും പതറില്ല എന്ന മഹത് വചനം തികച്ചും അന്വര്‍ത്ഥമാക്കുന്നതാണ് ബിനീഷിന്റെ സംരംഭക യാത്ര. പഠനകാലത്ത് തന്നെ കൃഷിയിലൂടെ സംരംഭക ജീവിതം തുടങ്ങിയ വ്യക്തിയാണ് ബിനീഷ്. തുടര്‍ന്ന് ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട'്, പാസ്‌പോര്‍ട്ട'് സേവാകേന്ദ്രം, ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട...