ബൂഗീസ് ഐസ്‌ക്രീം പരാജയങ്ങളുടെ കൈപ്പുനീരില്‍ നിന്നും വിജയത്തിന്റെ മധുരവുമായി.
ഇടുക്കി കട്ടപ്പന സ്വദേശിയായ ബിനീഷ് ജോസിന് നമ്മോട് പറയാനുള്ളത് തിരിച്ചടികളുടെ ഘോഷയാത്രയ്ക്ക് ശേഷം വിജയം വരിച്ച കഥയാണ്. കൈവച്ച മേഖലയിലെല്ലാം പരാജയപ്പെടുകയും, ചതിക്കപ്പെടുകയും ചെയ്തു. കടത്തിനുമേല്‍ കടം വന്നുകൂടി. എന്നാല്‍ പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുേന്നറ്റു ബിനീഷ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൂഗീസ് ഐസ്‌ക്രീമിന്റെ സാരഥിയായ ബിനീഷ് ജോസ്, സിനിമാകഥയെ വെല്ലുന്ന തന്റെ സംരംഭക ജീവിതത്തിലെ പരാജയങ്ങളുടെയും തിരിച്ചു വരവിന്റെയും കഥ പറയുകയാണ്
യഥാര്‍ത്ഥ സംരംഭകന്‍ ഏത് തോല്‍വിയിലും പതറില്ല എന്ന മഹത് വചനം തികച്ചും അന്വര്‍ത്ഥമാക്കുന്നതാണ് ബിനീഷിന്റെ സംരംഭക യാത്ര. പഠനകാലത്ത് തന്നെ കൃഷിയിലൂടെ സംരംഭക ജീവിതം തുടങ്ങിയ വ്യക്തിയാണ് ബിനീഷ്. തുടര്‍ന്ന് ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട'്, പാസ്‌പോര്‍ട്ട'് സേവാകേന്ദ്രം, ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട...