സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു
സ്ലീപ്വെല്‍ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഷീല ഫോം സിഇഒ തുഷാര്‍ ഗൗതം, റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ എന്നിവര്‍ സമീപം.
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്വെല്ലിന്റെ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്വെല്‍ വേള്‍ഡ്' കൊച്ചിയില്‍ ആരംഭിച്ചു. വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ്വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ...