സ്‌കൈബര്‍ടെക് ഐ.ടി.മേഖലയിലെ വണ്‍സ്‌റ്റോപ്പ് സൊല്യൂഷന്‍
ആധുനിക ലോകത്തിന്റെ സ്പന്ദനം ഐ.ടി.മേഖലയില്‍ അധിഷ്ഠിതമാണ്. ഐ.ടി.മേഖലയുടെ വളര്‍ച്ചയോടുകൂടി ധാരാളം കാര്യങ്ങള്‍ കാലതാമസമില്ലാതെ ചെയ്യുവാനും പരിമിതികള്‍ ഉണ്ടായിരുന്ന പലകാര്യങ്ങളിലും അനന്തമായ സാധ്യതകള്‍ തുറന്നുതരുകയും ചെയ്തു. ഇത് ഓരോ സ്ഥാപനങ്ങളുടെയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ വളര്‍ച്ചയ്ക്കും കാരണമായി. ഇന്ന് ലോകത്തിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായമില്ലാതെ ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ കൊച്ചുകേരളത്തിലും ഇതുതെന്നയാണ് അവസ്ഥ. എന്നാല്‍ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഐ.ടി.ഡിപ്പാര്‍ട്ടമെന്റുകള്‍ ഉണ്ടെങ്കിലും അതിന്റെ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ പല സ്ഥാപനങ്ങള്‍ക്കും സാധിക്കാറില്ല, അല്ലെങ്കില്‍ ഒരു ഒരു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയോ, ചീഫ് ടെക്‌നിക്കല്‍ ഓഫീസറെയോ നിയമിക്കാന്‍ ഒരു ഇടത്തരം സ്ഥാപനത്തിന് ...