ആധുനിക ലോകത്തിന്റെ സ്പന്ദനം ഐ.ടി.മേഖലയില്‍ അധിഷ്ഠിതമാണ്. ഐ.ടി.മേഖലയുടെ വളര്‍ച്ചയോടുകൂടി ധാരാളം കാര്യങ്ങള്‍ കാലതാമസമില്ലാതെ ചെയ്യുവാനും പരിമിതികള്‍ ഉണ്ടായിരുന്ന പലകാര്യങ്ങളിലും അനന്തമായ സാധ്യതകള്‍ തുറന്നുതരുകയും ചെയ്തു. ഇത് ഓരോ സ്ഥാപനങ്ങളുടെയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ വളര്‍ച്ചയ്ക്കും കാരണമായി. ഇന്ന് ലോകത്തിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായമില്ലാതെ ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ കൊച്ചുകേരളത്തിലും ഇതുതെന്നയാണ് അവസ്ഥ. എന്നാല്‍ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഐ.ടി.ഡിപ്പാര്‍ട്ടമെന്റുകള്‍ ഉണ്ടെങ്കിലും അതിന്റെ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ പല സ്ഥാപനങ്ങള്‍ക്കും സാധിക്കാറില്ല, അല്ലെങ്കില്‍ ഒരു ഒരു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയോ, ചീഫ് ടെക്‌നിക്കല്‍ ഓഫീസറെയോ നിയമിക്കാന്‍ ഒരു ഇടത്തരം സ്ഥാപനത്തിന് സാധിക്കാറുമില്ല. ഇത്തരം സാഹചര്യത്തില്‍ ഏതൊരു സ്ഥാപനത്തിനും തങ്ങളുടെ ഐ.ടി. സംബന്ധമായ ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിച്ച് ആശ്രയിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈബര്‍ടെക് എന്ന സ്ഥാപനം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏതൊരു സംരംഭത്തിന്റെയും ടെക്‌നോളജി കണ്‍സല്‍ട്ടന്റായാണ് സ്‌കൈബര്‍ടെക് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം നല്‍കുന്ന സേവനങ്ങളേക്കുറിച്ചും പ്രവര്‍ത്തനങ്ങളേക്കുറിച്ചും സ്ഥാപനത്തിന്റെ സാരഥിയും രാജ്യത്തെ പ്രമുഖ ഐ.ടി. വിദഗ്ദനുമായ സുരേഷ് കുമാര്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
കേരളത്തിലെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ മുത്തൂറ്റ്, ചെമ്മണ്ണൂര്‍, മരിക്കാര്‍, ഹൈക്കോണ്‍ തുടങ്ങി അനേകം സ്ഥാപനങ്ങളില്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു സുരേഷ്. ഈ കാലയളവില്‍ ഐ.ടി സംബന്ധമായ സംശയ നിവാരണത്തിനായി പല സ്ഥാപനങ്ങളും സുരേഷിനെ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി, കേരളത്തിലെ അപൂര്‍വ്വം സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റോ, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറോ ഉള്ളൂ എന്ന്. ഇതില്‍ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തമായ ഐ.ടി. പ്ലാനുകള്‍ ഉണ്ടായിരുന്നുള്ളൂ എന്നും. അതായത് ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഐ.ടി. ഡിപ്പാര്‍ട്ട്്‌മെന്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഐ.ടി. ഡിപ്പാര്‍ട്ട്്‌മെന്റുകള്‍ ഇല്ലാതിരുന്ന സ്ഥാപനങ്ങള്‍ക്കാകട്ടെ ഒരു ഐ.ടി. കണ്‍സല്‍ട്ടന്റിന്റെ ആവശ്യവുമുണ്ടായിരുന്നു.അങ്ങനെയാണ് സുരേഷ് കുമാര്‍ 2016ല്‍ സ്‌കൈബര്‍ടെക് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളത്ത് തൃക്കാക്കരയില്‍ 2 സ്റ്റാഫ് മാത്രമായി ഒരു പ്രൊപ്രൈറ്റര്‍ഷിപ്പായി തുടക്കം കുറിച്ചതാണ് ഈ സ്ഥാപനം. സുരേഷിന്റെ സുഹൃത്തും പാഴേരി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടറുമായ അബ്ദുള്‍ കരീമിന്റെ അകമഴിഞ്ഞ സഹകരണവും ഈ സമയത്ത് സ്‌കൈബര്‍ടെകിന് ലഭിച്ചിരുന്നു.
തുടക്കത്തില്‍ വെറും ഒരു സ്ഥാപനത്തിന്റെ ഐ.ടി. കണ്‍സല്‍ട്ടേഷന്‍ മാത്രമായിരുന്നു സ്ഥാപനത്തിന് ലഭിച്ചിരുന്നത്. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഐ.ടി. മേഖലയില്‍ പലവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്ന കാലമായിരുന്നു. പ്രത്യേകിച്ച് പല സ്ഥാപനങ്ങളും ഒരു പുതിയ സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോഴും മറ്റും. അതിന്മേല്‍ ധാരാളം പുനകൃമീകരണങ്ങളും മറ്റും നടത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെ വ്യക്തമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത സ്‌കൈബര്‍ടെക്, ഈ മേഖലയില്‍ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി നല്‍കുകയും ഓരോ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും കൃത്യമായി പരിഹാരം നല്‍കുകയും അവരുടെ ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചറിനെ ആധുനിക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. ഇതോടൊപ്പം സ്ഥാപനങ്ങളുടെ ഐ.ടി. ബഡ്ജറ്റിങ്ങ്, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റിങ്ങ് (ക്ലൗഡ് ഓഡിറ്റിങ്ങ്, ഫയര്‍വാള്‍ ഓഡിറ്റിങ്ങ്, സെര്‍വര്‍ ഓഡിറ്റിങ്ങ്), നെറ്റ് വര്‍ക്കിങ്ങ് അഡ്‌വൈസ്, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇംപ്ലിമെന്റേഷന്‍ അഡ്‌വൈസ് എന്നിവയും സ്ഥാപനം നല്‍കിവരുന്നു. മാത്രമല്ല ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത അല്ലെങ്കില്‍ ഒരു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളുടെ ഐ.ടി. അനുബന്ധ പ്രവര്‍ത്തനങ്ങളും സ്‌കൈബര്‍ടെക് ഏറ്റെടുക്കുകയും വിജയകരമായി അവര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ന് സ്‌കൈബര്‍ടെക് ഈ മേഖലയില്‍ തങ്ങളുടെ അനിഷേധ്യസ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. എന്‍.ബി.എഫ്.സി., മാനുഫക്ചറിങ്ങ്, റീടെയില്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഇലക്ട്രോണിക്‌സ്, മീഡിയ, ഫിലിം ഇന്‍ഡസ്ട്രി, ഹെല്‍ത്ത് കെയര്‍ എന്നിങ്ങനെ ബിസിനസ്സിന്റെ സമസ്ത മേഖലകളിലും സ്‌കൈബര്‍ടെക്കിന്റെ സേവനം ലഭ്യമാണ്.
കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുമായി ധാരാളം കസ്റ്റമേഴ്‌സുമായി സ്‌കൈബര്‍ടെക് പടിപടിയായി വളര്‍ന്നു. അങ്ങനെ 2019-ല്‍ തൃശ്ശൂരില്‍ സ്ഥാപനത്തിന്റെ രജിസ്റ്റേര്‍ഡ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് 2020ല്‍ പാലക്കാട് മണ്ണാര്‍ക്കാടും സ്‌കൈബര്‍ടെക്കിന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 2021ല്‍ കൊച്ചിയിലെ ഓഫീസ് ഇന്‍ഫോ പാര്‍ക്കിലേക്ക് കോര്‍പ്പറേറ്റ് ഓഫീസ് ആയി മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ നിരവധി സ്ഥാപനങ്ങളാണ് സ്‌കൈബര്‍ടെകിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
സ്‌കൈബര്‍ടെക് എങ്ങനെ വ്യത്യസ്ഥമാകുന്നു
ഒരു സ്ഥാപനത്തിലെ സെയില്‍സ്, പര്‍ച്ചേസ്, ഫിനാന്‍സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയറുകളുടെ ആവശ്യകതയേക്കുറിച്ച് പഠിച്ച് അവ കൃത്യമായി ഇംപ്ലിമെന്റെ ചെയ്യുന്നതാണ് സ്‌കൈബര്‍ടെക് പിന്‍തുടരുന്ന രീതി. ആദ്യമായി ഒരു സ്ഥാപനത്തിന് സോഫ്റ്റ്‌വെയര്‍ സംബന്ധമായ ആവശ്യങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കുകയും ഉണ്ടെങ്കില്‍ അത് ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണോയെന്ന് കൃത്യമായി പഠിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഭാവിയില്‍ എന്തെല്ലാം ആവശ്യങ്ങള്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും വേണ്ടിവരുമെന്നുമെല്ലാം സ്ഥാപനത്തിലെ എല്ലാ ഡിപ്പാര്‍ട്ട’്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തി ബിസിനസ്സ് റിക്വയര്‍മെന്റ് ഡോക്യുമെന്റ് തയ്യാറാക്കുന്നു. അതിന് ശേഷം ആ സ്ഥാപനത്തിന് ആവശ്യമുള്ള രീതിയില്‍ ഏറ്റവും യൂസര്‍ഫ്രണ്ട്‌ലി ആയ ഒരു സോഫ്റ്റ്‌വെയറിനായി പ്രൊഡക്ട് ഐഡന്റിഫിക്കേഷനും ഇവാലുവേഷനും ചെയ്യുകയും പ്രസ്തുത കമ്പനിയുമായി എഗ്രിമെന്റ് തയ്യാറാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഈ പ്രൊജക്ടിന്റെ ഓരോ സ്‌റ്റേജിലും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് കൃത്യമായ മേല്‍നോട്ടം വഹിക്കുന്നത് സ്‌കൈബര്‍ടെക്കാണ്. തുടര്‍ന്ന് ആ പ്രൊജക്ട് പ്രവര്‍ത്തന സജ്ജമാക്കുന്നു, ഈ സമയത്ത് പ്രൊജക്ടിനെ കൃത്യമായി നിരീക്ഷിക്കുകയും അതില്‍ അപാകതകളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അത് കസ്റ്റമറുടെ ആവശ്യത്തിനുതകുന്ന രീതിയിലേക്ക് മാറ്റി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രൊജക്ട് കസ്റ്റമര്‍ക്ക് ഹാന്‍ഡ്ഓവര്‍ ചെയ്യുന്നു. ഇങ്ങനെ ഒരു പ്രൊജക്ടിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മേല്‍നോട്ടം നടത്തിയാണ് സ്‌കൈബര്‍ടെക് ഓരോ പ്രൊജക്ടുകളും ഹാന്റോവര്‍ ചെയ്യുന്നത്.
ഇത്രയും നീണ്ട പ്രൊസീജിയര്‍ ചെയ്യുന്നതിന്റെ കാരണം ഒട്ടുമിക്ക സ്ഥാപനങ്ങളും ഒരു പുതിയ സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ ആവശ്യം എന്താണെന്ന് വ്യക്തമായ പഠനം നടത്തുകയോ സ്ഥാപനത്തിലെ വ്യത്യസ്ഥ ഡിപ്പാര്‍ട്ട’്‌മെന്റുകളുമായി തുറന്ന ചര്‍ച്ചകള്‍ നടത്തുകയോ, തങ്ങളുടെ സോഫ്റ്റ്‌വെയറില്‍ എന്തെല്ലാമാണ് ആവശ്യമെന്ന് കൃത്യമായി പറയാറുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ പൂര്‍ത്തീകരിച്ച സോഫ്റ്റ്‌വെയറുകളില്‍ പുനക്രമീകരണങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടി വരും. ഇത് കസ്റ്റമര്‍ക്കും സര്‍വ്വീസ് പ്രൊവൈഡര്‍ക്കും അധിക ധനനഷ്ടത്തിനും സമയ നഷ്ടത്തിനും കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് മേല്‍പ്പറഞ്ഞ ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുന്നത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ട കാര്യമെന്തെന്നാല്‍ ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ സ്ഥാപനത്തിന് പൂര്‍ണ്ണാമായും യോജിച്ച രീതിയിലുള്ള ഐ.ടി. സൊല്യൂഷന്‍ നല്‍കുക എന്നതാണ് സ്‌കൈബര്‍ടെക്കിന്റെ ലക്ഷ്യം. ഇതിനാലാണ് സംതൃപ്തരായ കസ്റ്റമേഴ്‌സ് മറ്റുള്ളവര്‍ക്കും സ്‌കൈബര്‍ടെക്കിനെ നിര്‍ദ്ദേശിക്കുന്നത്. ഐ.ടി. മേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ സ്ഥാപനത്തിന്റെ ഭാഗമാക്കിക്കൊണ്ട് Founderphoenix.com, ManagerIT.com, Vanithajobs.com, Directsocials.com, virtualitacademy.in തുടങ്ങി പല ഉപസ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കകയാണ്
Founderphoenix.com
സ്‌കൈബര്‍ടെക്കിലെ മുഴുവന്‍ തൊഴിലാളികളെയും ഇന്‍ട്രാപ്രണര്‍മാര്‍ ആക്കുക എന്ന വലിയ വീക്ഷണമാണ് സ്ഥാപനത്തിന്റെ സ്ഥാപകന്‍ സുരേഷ് കുമാറിനുള്ളത്. അതിന്റെ ഭാഗമായാണ് ഫൗണ്ടര്‍ ഫിനിക്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലൂം, എം.എസ്.എം.ഇ. മേഖലയിലൂമുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റന്റായി ഉപയോഗിക്കാവുന്ന രീതിയിലുള്ള വ്യത്യസ്ഥയിനം സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുകയും, ഇംപ്ലിമെന്റ് ചെയ്ത് നല്‍കുക എന്നതുമാണ് ഫൗണ്ടര്‍ ഫീനിക്‌സിന്റെ ലക്ഷ്യം. ERP, HRMS, CRM, Finance Software ഇങ്ങനെ ഓരോ സ്ഥാപനത്തിനുമാവശ്യമായ ഐ.ടി. സൊല്യൂഷന്‍ നിര്‍വ്വഹിച്ച് നല്‍കുന്നത് ഫൗണ്ടര്‍ ഫിനിക്‌സ് ആണ്. മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്‌സ്, എഡ്യുക്കേഷന്‍, ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് കെയര്‍ എന്നിങ്ങനെ 15 വ്യത്യസ്ഥ മേഖലകളിലാണ് ഫൗണ്ടര്‍ ഫിനിക്‌സിന്റെ സേവനം ലഭ്യമാക്കുക. സോഫ്റ്റ്‌വെയര്‍ ഇംപ്ലിമെന്റേഷന്‍, പ്രോജക്ട് ടൈംലൈന്‍, പ്രോജക്ട് റോള്‍ ഔട്ട് പ്ലാന്‍, ടെസ്റ്റ് റണ്‍ പ്രോസസ്, എക്‌സിക്യൂഷന്‍ എന്നിങ്ങനെ ധാരാളം മേഖലകളിലൂടെ സഞ്ചരിച്ചായിരിക്കും ഫൗണ്ടര്‍ ഫിനിക്‌സ് ഒരു പ്രോജക്ട് ഇംപ്ലിമെന്റ് ചെയ്യുന്നത്.
ManagerIT.com
ഐ.ടി. മേഖലയിലുള്ള മാനേജര്‍ ലെവലിലുള്ള പ്രൊഫഷണലുകള്‍ക്ക് പുതിയ ജോലികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന പോര്‍ട്ടലാണ് managersit.com. ഇതോടൊപ്പം ബ്രാന്റുകള്‍ക്കും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും തങ്ങള്‍ക്കാവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
virtualitacademy.in
ഐ.ടി. മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കുമായി സ്‌കൈബര്‍ടെക് വെര്‍ച്ച്വല്‍ ഐ.ടി. അക്കാഡമി എന്ന പ്ലാറ്റ്‌ഫോമിലൂടെ വിവിധയിനം കോഴ്‌സുകളും അവതരിപ്പിക്കുന്നുണ്ട്. ഐ.ടി കോഴ്‌സുകള്‍ പാസ്സായ ഓരോ ഉദ്യോഗാര്‍ത്ഥിക്കും അവരവരുടെ മേഖലയിലെ ഏറ്റവും പുതിയ ടെക്‌നോളജികളെക്കുറിച്ചും, ആനുകാലിക അപ്‌ഡേഷനേക്കുറിച്ചും വ്യത്യസ്ഥതരം കോഴ്‌സുകള്‍ നല്‍കുന്നു. ഓരോ ഉദ്യോഗാര്‍ത്ഥിയും ആഗ്രഹിക്കുന്ന ജോബ് പ്രൊഫൈലിലേക്ക് എത്തുവാന്‍ അവരെ സഹായിക്കുന്നതാണ് ഈ കോഴ്‌സുകള്‍. ഇതിനായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസ്സുകളും ലൈവ് ഓണ്‍ലൈന്‍ ക്ലാസ്സുകളും പോര്‍ട്ടലില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. വെര്‍ച്ച്വല്‍ ഐ.ടി. അക്കാഡമിയിലൂടെ ഒരു ഐ.ടി. സ്ഥാപനത്തിലേക്ക് ഐ.ടി. മാനേജര്‍, പ്രൊജക്ട് മാനേജര്‍, സിസ്റ്റം അഡ്മിന്‍ തുടങ്ങിയവര്‍ക്കായി ഇന്‍ഡസ്ട്രിക്ക് ആവശ്യമുള്ള രീതിയില്‍ ഡിസൈന്‍ ചെയ്ത കോഴ്‌സുകളില്‍ ആണ് പരിശീലനം നല്‍കുന്നത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥാപനം സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, പ്ലെയ്‌സ്‌മെന്റ് നല്‍കുകകയും ചെയ്യും. പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയായിരിക്കും കോഴ്‌സുകളും പരീക്ഷകളും നടത്തുന്നത്.
Vanithajobs.com
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്‌കൈബര്‍ടെക് ആരംഭിച്ചിരിക്കുന്ന ഡിവിഷനാണ് vanithajobs.com പൂര്‍ണ്ണമായും സ്ത്രീകള്‍ക്ക് മാത്രമായി തയ്യാറാക്കിയിരിക്കുന്ന ജോബ് പോര്‍ട്ടലാണ് vanithajobs.com. ഈ പോര്‍ട്ടലിന്റെ സേവനം തികച്ചും സൗജന്യമാണ്. ഇതില്‍ ഉദ്യോഗാര്‍ത്ഥിയോ, തൊഴില്‍ ദാതാവോ യാതൊരു വിധത്തിലുമുള്ള പണം നല്‍കേണ്ടതില്ല. സ്ഥിരമായി ജോലി ആവശ്യമുള്ളവര്‍ക്കും, പാര്‍ടൈം ജോലി ആവശ്യമുള്ളവര്‍ക്കും, തങ്ങളുടെ സൗകര്യത്തിനനുസരിച്ച് മാത്രം ജോലി ചെയ്യാന്‍ പറ്റുന്നവര്‍ക്കുമെല്ലാം ഈ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. കൂടാതെ ഇതില്‍ സുതാര്യത ഉറപ്പാക്കാനായി രജിസ്റ്റര്‍ ചെയ്യുന്നവരെ സ്ഥാപനം നേരിട്ട് ഫോണിലൂടെ ബന്ധപ്പെടുകയും നല്‍കിയ വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണോയെന്ന് ഉറപ്പാക്കുകയും ചെയ്യും.
ഇന്ന് വിദ്യാഭ്യാസവും കഴിവുമുള്ള ധാരാളം സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്ത് മുന്നോട്ട’് പോകുന്നുണ്ട്. ഇത്തരത്തില്‍ ടാലന്റുള്ളവരുടെ സമയം ഗുണകരമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൈബര്‍ടെക്കിന്റെ സാരഥി സുരേഷ് കുമാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്ത്രീകള്‍ക്കും ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്തിരുന്ന്, ഇഷ്ടമുള്ള സമയത്ത് ചെയ്യാന്‍ സാധിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് സ്ഥാപനം ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എ യുമായ ശ്രീമതി കെ.കെ.ശൈലജ ആയിരുന്നു.
Directsocials.com
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് ഒരു ടീമിനെ നിയമിക്കുവാനോ, അതിനായി പ്രത്യേകം ബഡ്ജറ്റ് നീക്കിവയ്ക്കാനോ സാധിക്കാത്ത സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് ഡയറക്ട് സോഷ്യല്‍സ് എന്ന പ്ലാറ്റ്‌ഫോമിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയ പ്രൊമോഷന് പുറമെ ഒരു സ്ഥാപനത്തിന് ഒരു പുതിയ വെബ്‌സൈറ്റ് ആവശ്യമാണെന്ന് വരികില്‍ അവര്‍ക്ക് ഏത് തരത്തിലുള്ള വെബ്‌സൈറ്റായിരിക്കും ഏറ്റവും ഗുണകരമായിരിക്കുക എന്ന് പഠിച്ചതിനുശേഷം അവരുടെ ബഡ്ജറ്റിനനുസരിച്ചുള്ള വെബ്‌സൈറ്റ് പ്ലാന്‍ ചെയ്യുകയും ഇതിന്റെ സാധ്യതയും ഇവ ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്നും അവര്‍ക്ക് മനസ്സിലാക്കി നല്‍കുകയും ചെയ്യുന്നു. നിലവിലുള്ള കസ്റ്റമേഴ്‌സിനും പുതിയ കസ്റ്റമേഴ്‌സിനും ഈ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. പരിമിതമായ ബഡ്ജറ്റുള്ള സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ സ്ഥാപനത്തിന് പ്രമോഷന്‍ ചെയ്യാന്‍ വേണ്ട പ്ലാനുകളും പദ്ധതികളും ഡയറക്ട് സോഷ്യല്‍സ് തയ്യാറാക്കി നല്‍കുന്നുണ്ട്. ഇതില്‍ എടുത്തു പറയേണ്ട വസ്തുത, സംതൃപ്തരായ ഉപഭോക്താക്കള്‍ ധാരാളം പുതിയ സ്ഥാപനങ്ങളെ ഡയറക്ട് സോഷ്യല്‍സിന് റഫര്‍ ചെയ്യുന്നുണ്ട് എന്നതാണ്.
അവാര്‍ഡുകള്‍
ഇന്ത്യാസ് ഫ്യൂച്ചര്‍ സി.റ്റി.ഒ. അവാര്‍ഡ്, എഡ്ജ് 2014 അവാര്‍ഡ്, കൊച്ചി ഹെല്‍ത്ത് മിഷന്‍ അവാര്‍ഡ്, ഗ്ലോബല്‍ ഐ.ടി. ഇന്നോവേഷന്‍ അവാര്‍ഡ്, ദ ഡിജിറ്റല്‍ സി.ഐ.ഒ അവാര്‍ഡ്, യു.ആര്‍.എഫ് ടാലന്റ് അവാര്‍ഡ്, ബെസ്റ്റ് ഐ.ടി. കണ്‍സല്‍ട്ടേഷന്‍ കമ്പനി അവാര്‍ഡ് എന്നിങ്ങനെ സേവന മികവിനുള്ള അംഗീകാരമായി അനവധി അവാര്‍ഡുകള്‍ സുരേഷിനെയും, സ്‌കൈബര്‍ടെക്കിനെയും തേടിയെത്തിയിട്ടുണ്ട്.
2016-ല്‍ വെറും 2 തൊഴിലാളികള്‍ മാത്രമായി കൊച്ചിയില്‍ തുടങ്ങിയ സ്‌കൈബര്‍ടെക് ഇന്ന് ISO 9001:2015, സ്‌കൈബര്‍ടെക് ട്രേഡ് മാര്‍ക്ക് എന്നിവ കരസ്ഥമാക്കി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് സ്‌കൈബര്‍ടെക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഓഫീസും 30ല്‍ പരം തൊഴിലാളികളുമായി ഐ.ടി. കണ്‍സല്‍ട്ടേഷന്‍ മേഖലയില്‍ ഇന്ത്യയിലും, വിദേശരാജ്യങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്നു എന്നത് മലയാളികളായ നാം ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്.ഒരു ഐ.ടി. കണ്‍സല്‍ട്ടേഷന്‍ സ്ഥാപനമെന്നതിലുപരി കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയ് ഫ്രണ്ട്‌ലി സ്ഥാപനവുമാണ് സ്‌കൈബര്‍ടെക്ക് എന്ന് ഇവിടുത്തെ ഓരോ സ്റ്റാഫും ആത്മാര്‍ത്ഥതയോടെ പറയുന്നു.