പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കര്‍ഷകരുടെ ജീവിതത്തില്‍ സുഗന്ധം പരത്തുന്നു
ജനകീയ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിലൂടെയും അനേകലക്ഷം പേരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം. കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പീരുമേട് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് വിജയം നേടി മുന്നേറുന്ന സ്ഥാപനമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കാനും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കാനുമായി രൂപീകൃതമായ പി.എം.സി.എസ്സിന്റെ സംരംഭകയാത്രയ്ക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് പി.എം.സി.എസിന്റെ പ്രസിഡന്റ് എം.എസ്്. വാസു.
പീരുമേട് താലൂക്കിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളും, കാര്‍ഷികോല്‍പ്പന്നങ്ങളും സ്വന്തം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പന നടത്തിയാണ് പി.എം.സി.എസ് ഈ മേഖലയിലേക്ക് കാല്‍വയ്പ്പ് നടത്തുന്ന...