Sunday, November 24Success stories that matter
Shadow

വിപണിയില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കുന്നു ഏസ്മണി

0 0

പണമിടപാട് മേഖലയില്‍ പുതിയ നേട്ടം കുറിക്കാന്‍ ഏസ്മണി;
ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ അവതരിപ്പിച്ചു
.

ഏസ്മണി പുതിയതായി അവതരിപ്പിക്കുന്ന വെയറബിള്‍ എടിഎം കാര്‍ഡുകളുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ വിബിന്‍ കെ. ബാബു, ഏസ്മണി സിഇഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍, എംഡി നിമിഷ ജെ വടക്കന്‍

ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്ലൈന്‍ യുപിഐ പെയ്മെന്റ്, വെയറബിള്‍ എടിഎം കാര്‍ഡ് എന്നീ സേവനങ്ങള്‍ ആരംഭിച്ചു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഓഫ്ലൈന്‍ യുപിഐ. എടിഎം കാര്‍ഡും മൊബൈല്‍ ഫോണുമില്ലാതെ മോതിരമായും  കീചെയിനായും ഉപയോഗിക്കാനാവുന്ന തരത്തില്‍ പണമിടപാടുകള്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് വെയറബിള്‍ എടിഎം കാര്‍ഡ്‌സ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ മേധാവി സൗരഭ് തോമര്‍, ഫിനാന്‍സ് വകുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ മുഹമ്മദ് വൈ സഫീറുള്ള ഐഎഎസ് എന്നിവര്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി സാധാരണ ജനങ്ങള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കുമായി  മലയാളം, തമിഴ് എന്നീ പ്രാദേശിക ഭാഷകളില്‍ ഓഫ്ലൈന്‍ യുപിഐ സേവനങ്ങള്‍ അവതരിപ്പിക്കുന്നത് ഏസ്മണിയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ചില്‍ 123 ഭിംവോയിസ് എന്ന പേരില്‍ ഓഫ്ലൈന്‍ യുപിഐ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങളും ഡിജിറ്റല്‍ സാക്ഷരത നേടാത്ത ഇന്ത്യയില്‍ ഓഫ്ലൈന്‍ യുപിഐ അനിവാര്യമാണെന്നും സാധാരണക്കാരെയും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്നും ഏസ്മണി സിഇഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍ പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ പലപ്പോഴും ഇന്റര്‍നെറ്റ് സേവനത്തില്‍ തടസമുണ്ടാകുന്ന സാഹചര്യത്തിലും ഓഫ്ലൈന്‍ യുപിഐ വഴി ഉപഭോക്താവിന് പണമിടപാടുകള്‍ അനായാസമാകും. ഓഫ്‌ലൈന്‍ യുപിഐ പേയ്‌മെന്റിനായി 8147763135 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയ്ത ആപ്ലിക്കേഷന്‍ വഴിയാണ് വെയറബിള്‍ എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇവ ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംവിധാനം തികച്ചും സുരക്ഷിതമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും കൈയില്‍ പണമോ എടിഎം കാര്‍ഡോ ഫോണോ ഇല്ലെങ്കിലും കൈയില്‍ ധരിച്ചിരിക്കുന്ന മോതിരമോ വാഹനത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന കീ ചെയിനോ  മതിയാകും പണമിടപാട് നടത്താന്‍. ഓഗസ്റ്റ് മുതല്‍ വെയറബിള്‍ എടിഎം കാര്‍ഡ് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുമെന്ന് ഏസ്മണി എംഡി നിമിഷ ജെ വടക്കന്‍ പറഞ്ഞു.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *