78ന്റെ നിറവില്‍ നിറവില്‍ ചിറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്
കേരളത്തിന്റെ ഗ്രാമീണ വികസന മേഖലയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന പ്രസ്ഥാനമാണ് നമ്മുടെ സഹകരണ ബാങ്കുകള്‍. ഇതില്‍ എടുത്തുപറയേണ്ട വസ്തുതയാണ് മലബാറിന്റെ ഗ്രാമീണ മേഖലയുടെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്. കറ തീര്‍ന്ന സഹകാരികളുടെ അശ്രാന്ത പരിശ്രമത്തില്‍ പടുത്തുയര്‍ത്തിയ അനേകം സഹകരണ പ്രസ്ഥാനങ്ങളാണ് അഭിമാന സ്തംഭങ്ങളായി മലബാറിന്റെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അത്തരത്തില്‍ മലബാറിലെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയ സ്ഥാപനമാണ് ചിറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളേക്കുറിച്ച് ബാങ്കിന്റെ പ്രസിഡന്റ് പി.പ്രശാന്തന്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
1944-ല്‍ ഭക്ഷ്യക്ഷാമം നാടെങ്ങും നേരിട്ടപ്പോള്‍ ഒരു കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ആയി തുടങ്ങിയതാണ് ചിറയ്ക്കല്‍ സഹകരണ ബാങ്കിന്റെ ആദ്യ രൂപം. 1961-ല്‍ ഒരു സഹകരണ ബാങ്കായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ചിറയ്ക്കല്‍ ഗ്രാമ പഞ...