മെഡിഹോം – ഇനി ആശുപത്രി വീട്ടിലെത്തും
ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ നമ്മളില്‍ പലര്‍ക്കും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനോ, കുടുംബാംഗങ്ങളുടെ രോഗാവസ്ഥയിലും മറ്റും വേണ്ടത്ര ശ്രദ്ധിക്കാനോ സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് നമ്മുടെ കുടുംബത്തിലെ കുട്ടികള്‍, വാര്‍ദ്ധക്യ സഹജ രോഗങ്ങളുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരാണ്. ഇതിനിടയില്‍ കൊറോണയുടെ വരവോടുകൂടി ആശുപത്രികളിലേക്ക് പോകുവാന്‍ തന്നെ മനുഷ്യര്‍ക്ക് ഭയമായിത്തുടങ്ങി. എന്നിരുന്നാലും രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും യഥാസമയം പരിഹരിക്കേണ്ടത് അത്യാവശ്യവുമാണ്. കൂടാതെ അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവരുടെ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചായിരിക്കും താമസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കും ഇതാ ഒരാശ്വാസ വാര്‍ത്ത. ഇനി ആശുപത്രി നിങ്ങളുടെ വീട്ടിലെത്തും. നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ആവശ്യമാണ...