മിഡാസ് ബ്യൂട്ടി മാര്‍ട്ട് ഇത് ബ്യൂട്ടി പാര്‍ലറുകളുടെ വണ്‍സ്റ്റോപ്പ് ഷോപ്പ്
കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം അവതരിപ്പിക്കുകയാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട്. വെറും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍, മേക്കപ്പ് സ്റ്റുഡിയോ പോലുള്ളവ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ കോസ്‌മെറ്റിക്‌സും വെഡിങ് ജുവലറി കളക്ഷനും ഉള്‍പ്പെടെ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം സകലതും ഒരു കുടക്കീഴില്‍ ലഭ്യമാണ് എന്നത് മിഡാസിനെ വേറിട്ടതാക്കുന്നു. ഒട്ടേറെ പുതുമയോടെയുള്ള ഈ ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് കോഴിക്കോടുകാരനായ അബ്ദുള്‍ റഹ്‌മാനാണ്. കോസ്‌മെറ്റിക്‌സ് മേഖലയിലെ വര്‍ഷങ്ങളുടെ മുന്‍പരിചയം കൈമുതലാക്കി കേരളത്തിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിക്കുറിക്കുകയാണ് അബ്ദുള്‍ റഹ്‌മാന്‍ മിഡാസിലൂടെ. ദിവസേനയെ...